Enter your Email Address to subscribe to our newsletters

Thiruvanathapuram, 20 ജൂലൈ (H.S.)
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബംബർ 2026 ഭാഗ്യക്കുറി വില്പനയ്ക്ക് ആവേശകരമായ തുടക്കം. വിൽപ്പന ആരംഭിച്ച ആദ്യ ദിനം തന്നെ 8,72,540 ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്.
കഴിഞ്ഞ വർഷം ആദ്യ ദിനത്തിൽ 3,17,850 ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത് . ഇതുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ ആദ്യ ദിനത്തിൽ തന്നെ 5,54,690 ടിക്കറ്റുകളുടെ വർധനവാണ് രേഖപ്പെടുത്തിയത്. ആദ്യ ഘട്ടമായി 20 ലക്ഷം ടിക്കറ്റുകളാണ് വില്പനയ്ക്കായി ലഭ്യമാക്കിയിട്ടുള്ളത് .
ജനങ്ങളിൽ നിന്ന് ലഭിക്കുന്ന മികച്ച സ്വീകരണവും വിശ്വാസവുമാണ് ഈ നേട്ടത്തിന് പിന്നിലെ പ്രധാന കാരണമെന്ന് ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർ അഞ്ജു കെ. എസ് അറിയിച്ചു . സംസ്ഥാനത്തുടനീളമുള്ള അംഗീകൃത ഭാഗ്യക്കുറി ഏജന്റുമാരും വിൽപ്പനക്കാരും നടത്തുന്ന സജീവ പ്രവർത്തനങ്ങളും വിൽപ്പന വർധിക്കാൻ സഹായകമായതായി വകുപ്പ് വിലയിരുത്തി.
വരും ദിവസങ്ങളിൽ തിരുവോണം ബംബർ ടിക്കറ്റുകൾക്കുള്ള ആവശ്യകത കൂടുതൽ വർധിക്കുമെന്ന പ്രതീക്ഷയിലാണ് വകുപ്പ്. പൊതുജനങ്ങൾ അംഗീകൃത ഭാഗ്യക്കുറി ഏജന്റുമാരിൽ നിന്നോ വിൽപ്പനക്കാരിൽ നിന്നോ മാത്രം ടിക്കറ്റുകൾ വാങ്ങണമെന്നും ടിക്കറ്റിന്റെ സുരക്ഷാ സവിശേഷതകളും ക്യു.ആർ. കോഡും പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും ഡയറക്ടർ അറിയിച്ചു
ഒന്നാം സമ്മാനം 30 കോടി രൂപയാക്കി ഉയര്‍ത്തിയാണ് ഈവര്‍ഷത്തെ തിരുവോണം ബമ്പര്‍ ഭാഗ്യക്കുറി പുറത്തിറക്കിയിരിക്കുന്നത്.ഒരു കോടി വീതം ഇരുപതു പേര്‍ക്ക് രണ്ടാംസമ്മാനമായി നല്‍കുന്നു.ഒന്നാം സമ്മാനാര്‍ഹമാകുന്ന ടിക്കറ്റ് വില്പന നടത്തുന്നഏജന്റിന് മൂന്നു കോടി രൂപ ഏജന്‍സി സമ്മാനമായും നല്‍കുന്നു.
തിരുവോണം ബമ്പര്‍ ഭാഗ്യക്കുറിയിലൂടെ 22 കോടിപതികളെ സൃഷ്ടിക്കാന്‍ കഴിയുംവിധമാണ്‌സമ്മാനഘടന രൂപപ്പെടുത്തിയിരിക്കുന്നത്.
മൂന്നാം സമ്മാനം 25 ലക്ഷം വീതം 20 പേര്‍ക്കും നാലാം സമ്മാനം 5 ലക്ഷംവീതം 10 പേര്‍ക്കും അഞ്ചാം സമ്മാനം 2 ലക്ഷം വീതം 10 പേര്‍ക്കും കൂടാതെ 5000 മുതല്‍500 രൂപവരെയുള്ള ലക്ഷകണക്കിന്‌സമ്മാനങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്നു. കഴിഞ്ഞ വര്‍ഷത്തെഓണം ബമ്പറിന് 28% ജി.എസ്.ടി യാണ്. നിലവിലുണ്ടായിരുന്നത്.എന്നാല്‍ 21/09/2025 മുതല്‍ ലോട്ടറിക്കുള്ള ജി.എസ്.ടി
40 ശതമാനമായി ഉയര്‍ത്തിയതിനാല്‍ ഓണം ബമ്പറിന് 40%
ജി.എസ്.ടിയാണ് നിലവിലുള്ളത്. ഉയര്‍ന്ന ജി.എസ്.ടി നിരക്കിലുംആകെ
സമ്മാനത്തുകയും സമ്മാന നിരക്കും കഴിഞ്ഞവര്‍ഷത്തേതിന് തുല്യമായി
നിലനിറുത്തിയിട്ടുണ്ട്. ഏജന്റുമാര്‍ക്കു
ഡിസ്‌കൗണ്ട് നിരക്കിന്പുറമെ ഒരു ടിക്കറ്റിനു ഒരു രൂപ വീതം ഇന്‍സെന്റീവും
അനുവദിച്ചിട്ടുണ്ട്.
ആകെ പത്തു പരമ്പരകളിലായി വില്പന
പുരോഗതിക്കനുസരിച്ചു 90 ലക്ഷം ടിക്കറ്റുകള്‍ അച്ചടിക്കാവുന്ന തരത്തിലാണ്
സമ്മാനഘടന .
വകുപ്പിലെ രജിസ്‌ട്രേഡ്ഏജന്റുമാര്‍ക്കു മാത്രമേ വകുപ്പ്‌നേരിട്ട്
വില്പന നടത്താറുള്ളു.ഉയര്‍ന്ന മുഖവിലയുള്ള തിരുവോണം ബമ്പര്‍ ഭാഗ്യക്കുറിയില്‍
നിലവിലെ സുരക്ഷാ സംവിധാനങ്ങള്‍ക്ക്പുറമെ ഫ്‌ലൂറസെന്റ്മഷിയിലുള്ള അച്ചടി
കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്.പേപ്പര്‍ ലോട്ടറികള്‍ മാത്രമാണ് വകുപ്പ് പുറത്തിറക്കുന്നത് . അച്ചടിച്ച പേപ്പര്‍ ലോട്ടറി ടിക്കറ്റുകള്‍ മാത്രം
അംഗീകൃത ഏജന്റുമാരില്‍നിന്നോ വില്പനക്കാരില്‍ നിന്നോ നേരിട്ടു
വാങ്ങണമെന്നും സോഷ്യല്‍ മീഡിയ പ്ലാറ്റുഫോമുകള്‍ ഡിജിറ്റല്‍ പേയ്‌മെന്റ്
ലിങ്കുകള്‍ എന്നിവ വഴി ടിക്കറ്റ് വാങ്ങരുതെന്നും ഭാഗ്യക്കുറി വകുപ്പ് അധികൃതര്‍ അറിയിച്ചു
---------------
Hindusthan Samachar / Sreejith S