ചീമേനിയില് ആണവ നിലയ പദ്ധതിയുമായി നടപ്പാക്കില്ല; മന്ത്രി സണ്ണി ജോസഫ്
Kasargode, 20 ജൂലൈ (H.S.) ചീമേനിയില്‍ ആണവ നിലയ പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടു പോകില്ലെന്ന് വൈദ്യുതമന്ത്രി സണ്ണി ജോസഫ്. ആണവ നിലയം പണിയാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ല. അത്തരം ഒരു ആലോചന പോലുമില്ലെന്നും മന്ത്രി പറഞ്ഞു. പ്രദേശത്തെ എം പി യും,
Sunny joseph


Kasargode, 20 ജൂലൈ (H.S.)

ചീമേനിയില്‍ ആണവ നിലയ പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടു പോകില്ലെന്ന് വൈദ്യുതമന്ത്രി സണ്ണി ജോസഫ്. ആണവ നിലയം പണിയാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ല. അത്തരം ഒരു ആലോചന പോലുമില്ലെന്നും മന്ത്രി പറഞ്ഞു. പ്രദേശത്തെ എം പി യും, എം എല്‍ എ യും ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ആണവ നിലയം പദ്ധതിയുമായി മുന്നോട്ടു പോകരുതെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ചീമേനിയില്‍ ആണവ നിലയ പദ്ധതിയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്ന തരത്തില്‍ മാധ്യമങ്ങളിലൂടെ വാര്‍ത്ത പ്രചരിച്ചതിന് പിന്നാലെയാണ് മന്ത്രിയുടെ വിശദീകരണം. വാര്‍ത്തകളെ തുടര്‍ന്ന് നാട്ടുകാരും പരിഭ്രാന്തിയിലാണ്. പദ്ധതിയുമായി മുന്നോട്ട് പോകരുതെന്ന് സന്ദീപ് വാര്യര്‍ എം എല്‍ എയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു അബ്രഹാമും നിര്‍ദ്ദേശിച്ചിരുന്നു. തുടര്‍ന്നാണ് ഇക്കാര്യത്തില്‍ മന്ത്രിയുടെ ഉറപ്പ്. കാസര്‍കോട് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന വകുപ്പ് തല അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

ഉഡുപ്പി- കരിന്തളം പവര്‍ ഹൈവേയുമായി ബന്ധപ്പെട്ട് അര്‍ഹരായ മുഴുവന്‍ പേര്‍ക്കും നഷ്ടപരിഹാരം നല്‍കുമെന്നും വികസനത്തിന്റെ പേരില്‍ ആരും ഇരകളാകരുതെന്നാണ് സര്‍ക്കാരിന്റെ നയമെന്നും മന്ത്രി പറഞ്ഞു. വെള്ളവും വായുവും പോലെ മനുഷ്യന് ഒഴിച്ചുകൂടാന്‍ സാധിക്കാത്താണ് വൈദ്യുതി. പ്രവൃത്തി പുരോഗമിക്കുന്ന മൈലാട്ടി ബാറ്ററി സ്റ്റോറേജ് സിസ്റ്റം, മുള്ളേരിയ സബ്സ്റ്റേഷന്‍ പ്രവര്‍ത്തനങ്ങള്‍ നേരില്‍ കണ്ട് മന്ത്രി പരിശോധിച്ചു. കുറ്റിക്കോല്‍ സബ്സ്റ്റേഷന്‍ ഉടന്‍ ആരഭിക്കാന്‍ സാധിക്കും. ജില്ലയിലെ ജലസ്രോതസുകളെ വൈദ്യുതി ഉത്പാദനത്തിനായി ഉപയോഗിക്കാന്‍ സാധിക്കുമോ എന്ന് പരിശോധിക്കാന്‍ മന്ത്രി നിര്‍ദ്ദേശിച്ചു. ചീമേനിയിലെ സോളാര്‍ പാര്‍ക്കിന്റെ സ്ഥിതിഗതികള്‍ ചോദിച്ചറിഞ്ഞു. ജീവനക്കാര്‍ ജനങ്ങള്‍ക്ക് വേണ്ടി പരാതി കൂടാതെ പ്രവര്‍ത്തിക്കണമെന്നും മന്ത്രി പറഞ്ഞു.

കാസര്‍കോട് ജില്ലയിലെ ചീമേനിയും തൃശൂര്‍ ജില്ലയിലെ അതിരപ്പള്ളിയും ആണവനിലയത്തിനായി നേരത്തേ കണ്ടെത്തിയിരുന്നു. ചീമേനിയില്‍ 440 മെഗാവാട്ടിന്റെ പദ്ധതിയാണ് കെഎസ് ഇ ബി ലക്ഷ്യമിട്ടത്. പ്രാഥമിക പഠനങ്ങളും നടത്തി. 1500 ഏക്കര്‍ പദ്ധതിക്കായി ഏറ്റെടുക്കാന്‍ ആയിരുന്നു ധാരണ. പ്രാദേശിക എതിര്‍പ്പും സര്‍ക്കാരുകളുടെ തീരുമാനം വൈകിയതും തടസമാകുകയായിരുന്നു.

വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ ചീമേനി ആണവ നിലയവുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ പുരോഗമിക്കുകയായിരുന്നു. ചീമേനിയിലെ ആണവ വൈദ്യുത നിലയ പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് സമരം ശക്തമാക്കാന്‍ ചീമേനി ആണവനിലയ വിരുദ്ധ ജനജാഗ്രത സമിതി യോഗം തീരുമാനിച്ചിരുന്നു. ഈ ആവശ്യമുന്നയിച്ച് ആഗസ്റ്റ് 15 ന് ചീമേനിയില്‍ വിപുലമായ സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ ചേരും. പദ്ധതിക്കെതിരെ ജില്ലാപഞ്ചായത്ത് അടക്കമുള്ള തദ്ദേശസ്ഥാപനങ്ങള്‍ പ്രമേയം പാസാക്കണമെന്നും യോഗം ആവശ്യപ്പെട്ടിരുന്നു.

---------------

Hindusthan Samachar / Sreejith S


Latest News