ഓപ്പറേഷന് തൂഫാന്: 141 പേര് കൂടി അറസ്റ്റില്, ആകെ കേസുകളുടെ എണ്ണം 7576 ആയി
Thiruvanathapuram, 20 ജൂലൈ (H.S.) ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 123 കേസുകളിലായി 141 പേര്‍ കൂടി അറസ്റ്റിലായി. ഇതോടെ ഓപ്പറേഷൻ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 7576 ആയി ഉയർന്നു. ആകെ 8142 അറസ്റ്റുകളാണ്
Kerala police


Thiruvanathapuram, 20 ജൂലൈ (H.S.)

ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 123 കേസുകളിലായി 141 പേര്‍ കൂടി അറസ്റ്റിലായി. ഇതോടെ ഓപ്പറേഷൻ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 7576 ആയി ഉയർന്നു.

ആകെ 8142 അറസ്റ്റുകളാണ് ഇതുവരെ നടന്നത്. ഇതുവരെ 6075.292 ഗ്രാം എം.ഡി.എം.എ.യും , 637.637 കി.ഗ്രാം കഞ്ചാവും, 3909.039 ഗ്രാം ഹാഷിഷ് ഓയിലും പിടിച്ചെടുത്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ സ്മാള്‍ ക്വാണ്ടിറ്റി കൈവശം വച്ചതിന് 36 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വച്ചതിന് നാല് കേസുകളും 27 എന്‍.ഡി.പി.എസ് ആക്ട് പ്രകാരം 83 കേസുകളും കോട്പ (COTPA) പ്രകാരം 62 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവരില്‍ നിന്ന് 2.692 ഗ്രാം എം.ഡി.എം.എയും 5.889 കി.ഗ്രാം കഞ്ചാവും 0.76 ഗ്രാം ഹാഷിഷ് ഓയിലും 4.84 ഗ്രാം മെത്താഫെറ്റമിനും പിടിച്ചെടുത്തു.

ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി ഇന്നലെ മാത്രം സംസ്ഥാനത്തുടനീളം കേരള പോലീസ് 41 ബോധവത്ക്കരണ ക്ലാസുകള്‍ നടത്തി. ഇതുവരെ നടത്തിയ ആകെ ബോധവത്ക്കരണ ക്ലാസ്സുകളുടെ എണ്ണം 7507 ഉം കൗണ്‍സിലിങ്ങുകളുടെ എണ്ണം 402 ഉം ആണ്. സ്കൂള്‍, കോളേജ് പ്രൊട്ടക്ഷന്‍ ഗ്രൂപ്പുകളുടെ നേതൃത്വത്തില്‍ ആകെ 5681 ബോധവത്ക്കരണ പരിപാടികളും നടത്തി.

ലഹരി വിപണനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് നേരിട്ടും (9497979794, 9497927797) വാട്സ്ആപ്പ് (9995966666) മുഖേനയും പോലീസിനെ അറിയിക്കാം. ഈ നമ്പറുകളിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും

സ്റ്റുഡന്‍റ് പോലീസ് കേഡറ്റ് പദ്ധതിയിലേക്ക് പുതുതായി ഉള്‍പ്പെടുത്തുന്ന യൂണിറ്റുകളുടെ പ്രഖ്യാപനം ജൂലൈ 22 (ബുധന്‍) ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് കവടിയാർ സാല്‍വേഷന്‍ ആര്‍മി സ്കൂളില്‍ ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല നിര്‍വ്വഹിക്കും. ചടങ്ങിൽ സ്റ്റുഡന്‍റ് പോലീസ് കേഡറ്റുകളെ തൂഫാന്‍ വാരിയേഴ്സായും പോല്‍-ബ്ലഡ് അംബാസഡേഴ്സായും സൈബര്‍ വാരിയേഴ്സായും അദ്ദേഹം പ്രഖ്യാപിക്കും.

ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സ്റ്റുഡന്‍റ് പോലീസ് കേഡറ്റുകള്‍ക്കായി സംസ്ഥാനതലത്തില്‍ സംഘടിപ്പിക്കുന്ന ലഹരിവസ്തുക്കളുടെ ദുരുപയോഗം തടയുന്നതിനുള്ള 'ഐ ക്യാന്' (IMA Campaign Against Narcotics) പരിശീലന പദ്ധതിയുടെ ഉദ്ഘാടനവും എസ്.പി.സിയുടെ വാര്‍ത്താ ജാലകം

പതിപ്പിന്‍റെ പ്രകാശനവും ആഭ്യന്തര മന്ത്രി നിര്‍വ്വഹിക്കും.

സ്റ്റുഡന്‍റ് പോലീസ് കേഡറ്റുകളുടെ സമഗ്രവും ഏകീകൃതവുമായ വിവരങ്ങള്‍ അടങ്ങിയ വെബ് പോര്‍ട്ടലിന്‍റെ പ്രകാശനം പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രി എന്‍ ഷംസുദ്ദീന്‍ നിര്‍വ്വഹിക്കും.

---------------

Hindusthan Samachar / Sreejith S


Latest News