സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന.
Thiruvananthapuram , 21 ജൂലൈ (H.S.) സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന. പവന് 560 രൂപ കൂടി 1,05,760 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 70 രൂപ വർധിച്ച് 13,220 രൂപയായി. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി സ്വർണത്തിൻ്റെ വിലയിൽ വലിയ വർധനയാണ് രേഖപ
gold rate hiked kerala July 02


Thiruvananthapuram , 21 ജൂലൈ (H.S.)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന. പവന് 560 രൂപ കൂടി 1,05,760 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 70 രൂപ വർധിച്ച് 13,220 രൂപയായി.

കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി സ്വർണത്തിൻ്റെ വിലയിൽ വലിയ വർധനയാണ് രേഖപ്പെടുത്തുന്നത്. തുടർച്ചയായുള്ള ഈ വിലവർധന വിവാഹ ആവശ്യങ്ങൾക്കും മറ്റുമായി സ്വർണം വാങ്ങാൻ കാത്തിരിക്കുന്ന സാധാരണക്കാരിൽ വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. വിവാഹ സീസൺ ആരംഭിക്കാനിരിക്കെ സ്വർണവിലയിലുണ്ടാകുന്ന ഈ കുതിപ്പ് സാധാരണക്കാരുടെ ബജറ്റ് താളംതെറ്റിക്കാൻ കാരണമാകുന്നുണ്ട്. ഗ്രാമീണ മേഖലകളിലെ സ്വർണവിൽപ്പനയെയും ഈ വിലക്കയറ്റം പ്രതികൂലമായി ബാധിച്ചേക്കാം. ഉയർന്ന വില കാരണം പലരും പഴയ സ്വർണം മാറ്റിവാങ്ങുന്നതിനോ അഡ്വാൻസ് ബുക്കിങ് സൗകര്യങ്ങൾ പ്രയോജനപ്പെടുത്തുന്നതിനോ ആണ് ഇപ്പോൾ കൂടുതൽ താത്പര്യം കാണിക്കുന്നത്.

വിവിധ കാരറ്റുകളിലെ നിരക്ക്വിവിധ കാരറ്റുകളിലുള്ള സ്വർണവിലയിലും ഇന്ന് വർധന രേഖപ്പെടുത്തിയിട്ടുണ്ട്. 18 കാരറ്റ് സ്വർണം ഗ്രാമിന് 55 രൂപ കൂടി 10,860 രൂപയും പവന് 86,880 രൂപയുമായി. 14 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 45 രൂപ വർധിച്ച് 8,465 രൂപയിലെത്തി. പവന് 67,720 രൂപയാണ് നിരക്ക്. ഒൻപത് കാരറ്റ് സ്വർണം ഗ്രാമിന് 30 രൂപ കൂടി 5,460 രൂപയും പവന് 43,680 രൂപയുമാണ് രേഖപ്പെടുത്തിയത്. സ്വർണവില ഒരു ലക്ഷം കടന്ന് മുന്നോട്ട് കുതിക്കുന്നത് ആഭരണ പ്രേമികളെയും നിക്ഷേപകരെയും ഒരുപോലെ ചിന്തിപ്പിക്കുന്നുണ്ട്.

വെള്ളിവിലസ്വർണത്തോടൊപ്പം വ്യാപാര മേഖലയിൽ ദിനംപ്രതി വെള്ളിക്കും ആവശ്യക്കാർ ഏറെയാണ്. വിവാഹ സീസണുകളിൽ വെള്ളിക്ക് ഡിമാൻഡ് കൂടുതലാണ്. ഇന്ന് ഒരു ഗ്രാം വെള്ളിക്ക് 235 രൂപയാണ് വിപണി വില. 10 ഗ്രാം വെള്ളിക്ക് 2,350 രൂപയാണ് ഇന്നത്തെ നിരക്ക്. സ്വർണവിലയിലെ കുതിപ്പ് കാരണം സാധാരണക്കാർക്ക് ആശ്വാസമായിരുന്ന വെള്ളിവിലയും ഉയരുന്നത് വിപണിയിൽ വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. വ്യവസായിക ആവശ്യങ്ങൾക്കും വെള്ളി വ്യാപകമായി ഉപയോഗിക്കുന്നതിനാൽ വരും ദിവസങ്ങളിലും വില ഉയർന്നേക്കാം.

വിലക്കയറ്റത്തിന് പിന്നിലെ ഘടകങ്ങൾആഗോള വിപണിയിൽ സ്വർണത്തിൻ്റെ ഡിമാൻഡ് വർധിച്ചതും ഡോളറിൻ്റെ മൂല്യത്തിലെ ചാഞ്ചാട്ടവും രാജ്യാന്തര സാമ്പത്തിക അനിശ്ചിതത്വങ്ങളുമാണ് സ്വർണവില ഉയരാൻ പ്രധാന കാരണങ്ങളായി വിലയിരുത്തപ്പെടുന്നത്. സുരക്ഷിത നിക്ഷേപമെന്ന നിലയിൽ നിക്ഷേപകർ സ്വർണത്തിലേക്ക് കൂടുതൽ തിരിയുന്നതും വിലയെ സ്വാധീനിക്കുന്നുണ്ട്. ഇന്ത്യയിലെ ആഭ്യന്തര ഉപയോഗത്തിനായുള്ള സ്വർണം പ്രധാനമായും വിദേശ രാജ്യങ്ങളിൽനിന്നാണ് ഇറക്കുമതി ചെയ്യുന്നത്. രാജ്യത്ത് എല്ലാക്കാലത്തും സ്വർണത്തിന് ആവശ്യക്കാർ കൂടുതലായതിനാൽ വിദേശ രാജ്യങ്ങളെ ആശ്രയിക്കേണ്ടിവരുന്നു. അതുകൊണ്ടുതന്നെ അന്താരാഷ്ട്ര വിപണിയിൽ പ്രകടമാകുന്ന വിലമാറ്റങ്ങൾ ആഭ്യന്തര വിപണിയിലും നേരിട്ട് പ്രതിഫലിക്കുന്നതിനാൽ കേരളത്തിലെ സ്വർണവിലയിലും വർധന രേഖപ്പെടുത്തുകയാണ്. അമേരിക്കൻ ഡോളറിൻ്റെ മൂല്യത്തിലുണ്ടാകുന്ന മാറ്റങ്ങളാണ് സ്വർണവിലയെ സാരമായി ബാധിക്കുന്ന മറ്റൊരു പ്രധാന ഘടകം. പശ്ചിമേഷ്യയിലെ സംഘർഷങ്ങളും അമേരിക്കൻ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് പലിശ നിരക്കുകളിൽ വരുത്തുന്ന മാറ്റങ്ങളും സ്വർണ വിപണിയെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളാണ്. ആഗോള സാമ്പത്തിക സാഹചര്യങ്ങൾ മാറുന്നതിനനുസരിച്ച് വരും ദിവസങ്ങളിലും സ്വർണവിലയിൽ ഏറ്റക്കുറച്ചിലുകൾ തുടരാൻ സാധ്യതയുണ്ടെന്നാണ് വിപണി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News