ഒറ്റപ്പാലം മണ്ണൂരിൽ സിപിഐ ബന്ധം ഉപേക്ഷിച്ച് 200 ലേറെ ബ്രാഞ്ച് അംഗങ്ങൾ സിപിഎമ്മിലേക്ക്.
Palakkad , 21 ജൂലൈ (H.S.) ഒറ്റപ്പാലം മണ്ണൂരിൽ സിപിഐ ബന്ധം ഉപേക്ഷിച്ച് 200 ലേറെ ബ്രാഞ്ച് അംഗങ്ങൾ സിപിഎമ്മിലേക്ക്. സിപിഐ മണ്ഡലം കമ്മറ്റി അംഗങ്ങളായ മൂന്നുപേർ ഉൾപ്പെടെ പതിനഞ്ചോളം ലോക്കൽ കമ്മിറ്റി അംഗങ്ങളും സിപിഐ ബന്ധം ഉപേക്ഷിച്ചു. സിപിഎമ്മുമായി സഹകരിച
OTTAPALAM CPI MEMBERS SHIFT TO CPM


Palakkad , 21 ജൂലൈ (H.S.)

ഒറ്റപ്പാലം മണ്ണൂരിൽ സിപിഐ ബന്ധം ഉപേക്ഷിച്ച് 200 ലേറെ ബ്രാഞ്ച് അംഗങ്ങൾ സിപിഎമ്മിലേക്ക്. സിപിഐ മണ്ഡലം കമ്മറ്റി അംഗങ്ങളായ മൂന്നുപേർ ഉൾപ്പെടെ പതിനഞ്ചോളം ലോക്കൽ കമ്മിറ്റി അംഗങ്ങളും സിപിഐ ബന്ധം ഉപേക്ഷിച്ചു. സിപിഎമ്മുമായി സഹകരിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ച പ്രവർത്തകരെയും നേതാക്കളെയും സിപിഎം ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ് ബാബു, സംസ്ഥാന കമ്മിറ്റി അംഗം കെ.ശാന്തകുമാരി ഉൾപ്പെടുന്ന നേതാക്കൾ ചേർന്ന് ഷോൾ അണിയിച്ച് സ്വീകരിച്ചു.

അഭിപ്രായഭിന്നതയെ തുടർന്ന് 2017ൽ സിപിഎം വിട്ട് സിപിഐയിലേക്ക് ചേക്കേറിയവരാണ് 9 വർഷങ്ങൾക്കിപ്പുറം സിപിഎമ്മിലേക്ക് തന്നെ തിരികെ വന്നത്. ജില്ലയിൽ സിപിഐക്ക് ശക്തമായ അടിത്തറയുള്ള പ്രദേശമായി മണ്ണൂർ മാറിയിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പുകളിൽ ഉൾപ്പെടെ മറ്റിടങ്ങളിൽ എല്ലാം ഇടതുമുന്നണിയായി മത്സരിച്ചപ്പോൾ മണ്ണൂരിൽ സിപിഐ-സിപിഎം വെവ്വേറെ മത്സരിച്ചതും വലിയതോതിൽ ചർച്ചയായിരുന്നു.

ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സിപിഐ മണ്ണൂർ ലോക്കൽ കമ്മിറ്റിയും മണ്ഡലം ജില്ലാ നേതൃത്വങ്ങളും തമ്മിലുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്ന് സംഘടനാ നടപടി സ്വീകരിച്ചതോടെയാണ് പാർട്ടി അംഗങ്ങളായ 200 ലേറെ പേർ സിപിഐ ബന്ധം ഉപേക്ഷിച്ചത്.

പാർട്ടി വിടാനുള്ള കാരണം വെളിപ്പെടുത്തി സിപിഐ ലോക്കൽ സെക്രട്ടറി

200 ലേറെ സിപിഐ പ്രവർത്തകർ സിപിഎമ്മിൽ ചേരാനുണ്ടായ സാഹചര്യവും പാർട്ടിക്കുള്ളിലെ അഭിപ്രായ ഭിന്നതകളെകുറിച്ചും സിപിഐ ലോക്കൽ സെക്രട്ടറി എന് തങ്കപ്പന് ഇടിവി ഭാരതിനോട് വെളിപ്പെടുത്തി. 15 ലോക്കൽ കമ്മിറ്റി അംഗങ്ങളും പതിനഞ്ച് ബ്രാഞ്ച് ഘടകങ്ങളും ഇത്തവണത്തെ ഇടത് മുന്നണിയുമായുള്ള ചർച്ചയിൽ സിപിഎം നേതൃത്വമിടുത്ത തീരുമാനത്തിനെതിരാണെന്ന് എന് തങ്കപ്പന് പറഞ്ഞു. തെരഞ്ഞെടുപ്പിലൊക്കെ പരാജയപ്പെട്ടെങ്കിലും പിന്നീട് സജീവ പ്രവർത്തനങ്ങളിലേക്ക് സിപിഐ ഇറങ്ങി ചെന്നതാണ്. തെരഞ്ഞെടുപ്പിൽ അഞ്ച് വാർഡിൽ മത്സരിച്ചു, എന്നാൽ ഒരു വാർഡിൽ പാർട്ടി ചിഹ്നം നൽകാതിരുന്നത് പ്രവർത്തകരെ പ്രതിസന്ധിയിലാക്കിയെന്നും ലോക്കൽ സെക്രട്ടറി പറഞ്ഞു.

മറ്റൊരു പ്രധാന കാര്യം സിപിഐ മണ്ഡലം സെക്രട്ടറി നേരിട്ട് ഇടപെട്ട് വാർഡുകളിൽ തോൽപിക്കാന് ശ്രമിച്ചു എന്നതാണ്. പാർട്ടി പ്രവർത്തനങ്ങളിൽ നിന്നും ലോക്കൽ കമ്മിറ്റി മെമ്പർമാരെ പിന്തിരിപ്പിച്ചു. അതുകൊണ്ട് സിപിഐക്ക് ഒരു വാർഡിലും ജയിക്കാന് സാധിച്ചില്ല. അഞ്ച് വാർഡുകളിൽ മത്സരിക്കുമ്പോൾ പത്ത് വാർഡുകളിലെ വോട്ട് ഏത് പാർട്ടിക്ക് ചെയ്യുമെന്ന് ചോദിച്ചപ്പോൾ സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പർ പറഞ്ഞത് മനസാക്ഷി നോക്കി ചെയ്യാനാണെന്നും ഒരു കമ്മ്യൂണിസ്റ്റ്കാരൻ്റെ വാക്കുകളിൽ നിന്ന് വരേണ്ട വാക്കുകളല്ല അതെന്നും എന് തങ്കപ്പന് വിമർശിച്ചു. ഇത്രയും പ്രശ്നം ഉണ്ടായിട്ടും സിപിഐക്ക് ഒപ്പം നിൽക്കാനാണ് തീരുമാനിച്ചിരുന്നതെന്നും എന്നാൽ മണ്ണൂരിൽ പാർട്ടിയെടുത്ത തീരുമാനത്തെ പിന്തുണച്ചത് വെറും മൂന്ന് പേർ മാത്രമാണെന്നും ബാക്കി എല്ലാവരും തങ്ങളോടൊപ്പം കൂടെയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News