Enter your Email Address to subscribe to our newsletters

PATHANAMTHITTA , 21 ജൂലൈ (H.S.)
ദക്ഷിണേന്ത്യയിലെ പ്രമുഖ എഴുത്തുകാരെയും ചലച്ചിത്ര-നാടക പ്രവർത്തകരെയും കലാകാരന്മാരെയും ഒരേ വേദിയിൽ ഒരുമിപ്പിക്കുന്ന 'പമ്പ – Festival of Dialogues' ന്റെ പതിനാലാം പതിപ്പ് ജൂലൈ 25 മുതൽ 27 വരെ ചെങ്ങന്നൂരിലെ ദി ചാർളി പമ്പ റെമിനിസൻസിൽ നടക്കും.
ദക്ഷിണേന്ത്യൻ എഴുത്തുകാരുടെ കൂട്ടായ്മയായ South Indian Writers Ensemble (SIWE) യാണ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്.
ജൂലൈ 25-ന് നടക്കുന്ന ഉദ്ഘാടന സമ്മേളനം മുഖ്യമന്ത്രി വി. ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. ടൂറിസം, സാംസ്കാരിക വകുപ്പ് മന്ത്രി പി. സി. വിഷ്ണുനാഥ് അധ്യക്ഷത വഹിക്കും.
കൊടിക്കുന്നിൽ സുരേഷ് എംപി., ആന്റോ ആന്റണി എംപി, അബിൻ വർക്കി എംഎൽഎ., ഡോ. സി. എസ്. ലക്ഷ്മി (അമ്പൈ), രാജ്യസഭാംഗവും തമിഴ് എഴുത്തുകാരിയുമായ സൽമ, കവി അൻവർ അലി എന്നിവർ വിശിഷ്ടാതിഥികളാകും.
മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലെ പ്രമുഖ എഴുത്തുകാർ, കവികൾ, വിവർത്തകർ, ചലച്ചിത്ര പ്രവർത്തകർ, നാടകപ്രവർത്തകർ, ഗവേഷകർ, കലാകാരന്മാർ എന്നിവർ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ഫെസ്റ്റിവലിൽ പങ്കെടുക്കും.
സാഹിത്യം, സിനിമ, നാടകം, ജനപ്രിയ സംസ്കാരം, സ്ത്രീപക്ഷ ചിന്ത, വിവർത്തനം, കുട്ടികളുടെ സാഹിത്യം, ചിത്രപുസ്തകങ്ങൾ, പൊതുഇടങ്ങൾ, പെർഫോമിങ് ആർട്സ് തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കി പ്രഭാഷണങ്ങൾ, സംവാദങ്ങൾ, വായനകൾ, കലാപരിപാടികൾ എന്നിവ അരങ്ങേറുമെന്ന് ഫെസ്റ്റിവൽ ഡയറക്ടർ കനക ഹാ.മ വിഷ്ണുനാഥ് അറിയിച്ചു.
ചലച്ചിത്ര, സാംസ്കാരിക മേഖലയിൽ നിന്നുള്ള പ്രശസ്ത വ്യക്തിത്വങ്ങൾ പങ്കെടുക്കും. ഡോ. സി. എസ്. ലക്ഷ്മി (അമ്പൈ), സൽമ, ബിന്ദുബെൻ ഭട്ട്, ദീപ ബൽസാവർ, റിയാസ് കോമു, ബേസിൽ ജോസഫ്, മനീഷ് നാരായണൻ, ബെന്യാമിൻ, ഇന്ദുഗോപൻ, ജോബ മുർമു, സംഗീത ബാർവെ, ചിദംബരം, ദിൻജിത്ത് അയ്യത്താൻ ,വിനോയ് തോമസ്, എസ്. ഹരീഷ്, റോഹിണി മണി, ഷാലിനി മൂർത്തി, നേഹ സിങ്, ജ്യോതിഷ് ശങ്കർ, സകൂൺ സിങ്, രാജീവ് ബുർവെ തുടങ്ങി വിവിധ മേഖലകളിലെ പ്രമുഖർ പങ്കെടുക്കും. മന്ത്രി പി. സി. വിഷ്ണുനാഥും കവികളായ റഫീഖ് അഹമ്മദും ഹരിനാരായണനും പങ്കെടുക്കുന്ന സംവാദം ഫെസ്റ്റിവലിൻ്റെ ഭാഗമായുണ്ടാവും.
ഫെസ്റ്റിവലിന്റെ ഭാഗമായി Little Earth School of Theatre അവതരിപ്പിക്കുന്ന 'Everything is Political' എന്ന അവതരണവും 'Kuhoo' എന്ന നാടകവും, നിനാസം ബാലഗ അവതരിപ്പിക്കുന്ന യക്ഷഗാനമായ 'ജാംബവതി കല്യാണ' വും, സംഗീത-കവിതാ അവതരണങ്ങളും നടക്കും.
ഫെസ്റ്റിവലിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR