കള്ളന് വിജയന് ലേഖനത്തില് നടപടി; കെ.ആര്. അജയനെ ദേശാഭിമാനി വാരാന്തപ്പതിപ്പ് ചുമതലയില്നിന്ന് മാറ്റി
Thiruvanathapuram, 21 ജൂലൈ (H.S.) ദേശാഭിമാനി വാരാന്തപ്പതിപ്പിലെ കള്ളന്‍ വിജയന്‍ ലേഖന വിവാദത്തില്‍ നടപടി. ന്യൂസ് എഡിറ്റര്‍ കെ.ആര്‍. അജയനെ വാരാന്തപ്പതിപ്പിന്റെ ചുമതലയില്‍നിന്ന് മാറ്റി. സിപിഎം നേതൃത്വത്തിന്റെ തീരുമാനപ്രകാരമാണ് അച്ചടക്ക നടപടി സ്വീകരിച
deshabhimani


Thiruvanathapuram, 21 ജൂലൈ (H.S.)

ദേശാഭിമാനി വാരാന്തപ്പതിപ്പിലെ കള്ളന്‍ വിജയന്‍ ലേഖന വിവാദത്തില്‍ നടപടി. ന്യൂസ് എഡിറ്റര്‍ കെ.ആര്‍. അജയനെ വാരാന്തപ്പതിപ്പിന്റെ ചുമതലയില്‍നിന്ന് മാറ്റി. സിപിഎം നേതൃത്വത്തിന്റെ തീരുമാനപ്രകാരമാണ് അച്ചടക്ക നടപടി സ്വീകരിച്ചിരിക്കുന്നത്. അജയനോട് നേരത്തെ വിശദീകരണം ചോദിച്ചിരുന്നു. എന്നാല്‍ നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

ടി. ചന്ദ്രമോഹനാണ് പകരച്ചുമതല നല്‍കിയിരിക്കുന്നത്. ലേഖന വിവാദത്തെ സിപിഎം ഗൗരവമായാണ് കാണുന്നത്. നിരന്തരം പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്ന നടപടികള്‍ ദേശാഭിമാനിയില്‍ ഉണ്ടാകുന്നതിലാണ് നടപടി എന്ന തീരുമാനത്തിലേക്ക് എത്തിയത്. വിഷയത്തില്‍ കൂടുതല്‍ നടപടികള്‍ ഉണ്ടായേക്കുമെന്നാണ് വിവരം. ഞായറാഴ്ച പുറത്തിറങ്ങേണ്ടിയിരുന്ന വാരാന്തപ്പതിപ്പിലാണ് വിവാദ ഫീച്ചര്‍ ഉള്‍പ്പെട്ടിരുന്നത്.

'മുഴങ്ങുന്നിപ്പോഴും ആ കടലിരമ്പം' എന്ന പേരില്‍ വി.എസ്. അച്യുതാനന്ദനെക്കുറിച്ചുള്ള കെ.വി. സുധാകരന്റെ ഓര്‍മക്കുറിപ്പായിരുന്നു വാരാന്തപ്പതിപ്പിന്റെ മുഖലേഖനം. എന്നാല്‍, അവസാനപേജില്‍ ടി.സി. രാജേഷ് തയ്യാറാക്കിയ 'കള്ളന്‍വിജയന്‍, ധന്യനാടകഗ്രാമം, മുത്തത്തിപ്പാറ പി.ഒ.' എന്ന ഫീച്ചറുമുണ്ടായിരുന്നു. വി.എസിന്റെ ഓര്‍മക്കുറിപ്പും 'കള്ളന്‍വിജയന്‍' എന്ന ഫീച്ചറും ഒരേ ലക്കത്തില്‍ വരുന്നത് തെറ്റായ വ്യാഖ്യാനങ്ങള്‍ക്ക് വഴിവെക്കുമെന്ന് ചൂണ്ടിക്കാട്ടി വാരാന്തപ്പതിപ്പിന്റെ അച്ചടിയും വിതരണവും നിര്‍ത്തിവെക്കുകയായിരുന്നു.

വാരാന്തപ്പതിപ്പ് നിര്‍ത്തിവെച്ചത് സംബന്ധിച്ച വാര്‍ത്ത മാധ്യമങ്ങള്‍ക്ക് ചോര്‍ന്നുകിട്ടിയതിനെക്കുറിച്ച് ചുമതലക്കാരനായ ന്യൂസ് എഡിറ്റര്‍ കെ.ആര്‍. അജയന് കാരണംകാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ലേഖനത്തിന് ഉചിതമായ തലക്കെട്ടാണ് കള്ളന്‍ വിജയന്‍ എന്നായിരുന്നു അജയന്റെ മറുപടി എന്നാണ് വിവരം. ഇതോടെയാണ് കര്‍ശന നടപടി എന്ന തീരുമാനം വന്നത്.

വിഴിഞ്ഞം തുറമുഖത്തിലെ വിദേശ നിക്ഷേപം സംബന്ധിച്ച വാര്‍ത്തയിലും ദേശാഭിമാനിക്ക് പിഴവ് സംഭവിച്ചിരുന്നു. പിണറായി സര്‍ക്കാരിന്റെ ദീര്‍ഘവീക്ഷണം എന്ന നിലയിലാണ് ദേശാഭിമാനി വാര്‍ത്ത വന്നത്. എന്നാല്‍ സിപിഎം ഓഹരി കൈമാറ്റത്തില്‍ വിമര്‍ശനം ഉന്നയിച്ചതോടെ മുഖ്യമന്ത്രി വിഡി സതീശന്‍ ദേശാഭിമാനി വാര്‍ത്ത മാധ്യമസമ്മേളനത്തില്‍ വായിച്ചു. ഇതോടെ സിപിഎം പ്രതിരോധത്തിലുമായി. പിന്നാലെ ദേശാഭിമാനിയെ തള്ളിപ്പറഞ്ഞ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ രംഗത്ത് എത്തുകയും ചെയ്തു. നിരന്തമുണ്ടാകുന്ന ഇത്തര വീഴ്ചകള്‍ എങ്ഹനെ പരിഹിരിക്കും എന്ന ആലോചനയിലാണ് സിപിഎം. നിലവില്‍ രണ്ട് സംസ്ഥാന കമ്മറ്റിയംഗങ്ങള്‍ക്കാണ് ദേശാഭിമാനിയുടെ ചുമതല നല്‍കിയിരിക്കുന്നത്. എന്നിട്ടും വീഴ്ചകള്‍ നിരന്തരം ആവര്‍ത്തിക്കുന്നതാണ് സിപിഎമ്മിനെ കുഴയ്ക്കുന്നത്.

---------------

Hindusthan Samachar / Sreejith S


Latest News