കെപിസിസി ആസ്ഥാനത്തേക്ക് പ്രകടനം നടത്തി പ്രകോപനം സൃഷ്ടിക്കാനാണ് ബിജെപി ശ്രമിച്ചതെന്ന് കെപിസിസി പ്രസിഡൻറ് സണ്ണി ജോസഫ്.
Thiruvanathapuram, 22 ജൂലൈ (H.S.) വിദ്യാര്‍ത്ഥികളുടെ ന്യായമായ സമരത്തിന് നേരെയും അതിന് പിന്തുണ നൽകിയ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കും ജനപ്രതിനിധികള്‍ക്കും എതിരെയും കേന്ദ്രസേനയും ഡല്‍ഹി പോലീസും നടത്തിയ അതിക്രമത്തിനെത
Sunny joseph


Thiruvanathapuram, 22 ജൂലൈ (H.S.)

വിദ്യാര്‍ത്ഥികളുടെ ന്യായമായ സമരത്തിന് നേരെയും അതിന് പിന്തുണ നൽകിയ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കും ജനപ്രതിനിധികള്‍ക്കും എതിരെയും കേന്ദ്രസേനയും ഡല്‍ഹി പോലീസും നടത്തിയ അതിക്രമത്തിനെതിരെ ശക്തമായ ജനരോഷം ഉയരുന്ന സാഹചര്യത്തിൽ, അതിൻ്റെ ജാള്യത മറക്കാനാണ് ബിജെപി അധ്യക്ഷൻ്റെ നേതൃത്വത്തിൽ കെപിസിസി ആസ്ഥാനത്തേക്ക് രാഷ്ട്രീയ പ്രഹസന ജാഥ നടത്തിയത്. ബിജെപിയുടെ നടപടിയെ കോൺഗ്രസ് ശക്തമായി അപലപിക്കുന്നു. രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങൾ പ്രകടിപ്പിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ടെങ്കിലും, അത് അക്രമത്തിന്റെയും സംഘർഷത്തിന്റെയും അന്തരീക്ഷം സൃഷ്ടിക്കാനുള്ള ലൈസൻസല്ല.

ബിജെപിയുടെ രാഷ്ട്രീയ പരാജയങ്ങളും ജനവിരുദ്ധ നയങ്ങളും മറച്ചുവെക്കാനുള്ള നിരാശാജനകമായ ശ്രമമാണ് ഇത്തരം പ്രകോപനപരമായ സമരങ്ങൾ. കേരളത്തിൽ സമാധാനപരമായ രാഷ്ട്രീയ സംസ്കാരത്തെ തകർക്കാനും സംഘർഷം സൃഷ്ടിക്കാനുമുള്ള നീക്കങ്ങളെ ജനങ്ങൾ തിരിച്ചറിയും. പൊതുസമൂഹത്തിൻ്റെ അവകാശ സംരക്ഷണത്തിനും ക്ഷേമത്തിനും വേണ്ടിയെടുക്കുന്ന കോൺഗ്രസ് നിലപാടുകളെ ഭീഷണിപ്പെടുത്തിയോ ആക്രമിച്ചോ ഇല്ലാതാക്കാമെന്ന വ്യാമോഹം ആരും വെച്ചുപുലർത്തേണ്ടതില്ല. ജനാധിപത്യ മൂല്യങ്ങളും നിയമവാഴ്ചയും ഉയർത്തിപ്പിടിച്ച് കോൺഗ്രസ് ഇത്തരം പ്രകോപനങ്ങളെ രാഷ്ട്രീയമായി നേരിടും. അക്രമ രാഷ്ട്രീയത്തിന് കേരളത്തിൽ ഇടമില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു.

കഴിഞ്ഞ ദിവസം ന്യൂഡല്‍ഹിയില്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി സ്ഥിതി ചെയ്യുന്ന ലോക് കല്യാണ്‍ മാര്‍ഗിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്ച്ചില് പ്രതിഷേധിച്ചായിരുന്നു സമരം. തിരുവനന്തപുരത്തെ കോണ്‍ഗ്രസ് സംസ്ഥാന ആസ്ഥാനമായ കെ പി സി സി ഓഫീസിലേക്ക് (ഇന്ദിരാ ഭവന്‍) ബി ജെ പി തിരുവനന്തപുരം ജില്ലാ നേതൃത്വം നടത്തിയ പ്രതിഷേധ മാര്‍ച്ച് കനത്ത പൊലീസ് നടപടിയിലും സംഘര്‍ഷത്തിലും കലാശിച്ചു.

വെള്ളയമ്പലം - ശാസ്തമംഗലം റോഡിലൂടെ രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസ് നേതൃത്വത്തിനുമെതിരെ രൂക്ഷമായ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ടാണ് നൂറുകണക്കിന് ബി ജെ പി പ്രവര്‍ത്തകര്‍ കെ പി സി സി ഓഫീസിലേക്ക് ഇരച്ചെത്തിയത്.

ബാരിക്കേഡ് തള്ളിമാറ്റാന്‍ ശ്രമം; കോലം കത്തിച്ചു

കെ പി സി സി ഓഫീസിന് തൊട്ടടുത്ത് വെച്ച് കനത്ത ബാരിക്കേഡുകള്‍ ഉയര്‍ത്തി പൊലീസ് മാര്‍ച്ച് തടഞ്ഞു. എന്നാല്‍ ആക്രോശങ്ങളോടെ എത്തിയ പ്രവര്‍ത്തകര്‍ ബാരിക്കേഡുകള്‍ തള്ളിമാറ്റാനും മറിച്ചിടാനും ശ്രമിച്ചതോടെ പ്രദേശം യുദ്ധക്കളത്തിന് സമാനമായി. പ്രകോപിതരായ പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് നേതാക്കളുടെ കോലം കത്തിക്കുകയും ചെയ്തു. സ്ഥിതിഗതികള്‍ ശാന്തമാക്കാനും പിരിഞ്ഞുപോകാനും പൊലീസ് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടെങ്കിലും ബി ജെ പി പ്രവര്‍ത്തകര്‍ പ്രതിഷേധം ശക്തമാക്കി നിലയുറപ്പിച്ചു.

നേതാക്കള്‍ക്ക് നേരെയും ജലപീരങ്കി പ്രയോഗം

പ്രതിഷേധം അക്രമാസക്തമായതോടെ രംഗം ശാന്തമാക്കാന്‍ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ലാത്തിവീശല്‍ അടക്കമുള്ള കടുത്ത നടപടികളിലേക്ക് കടക്കുന്നതിന് മുന്നോടിയായാണ് പൊലീസ് പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പ്രാരംഭഘട്ടത്തില്‍ ജലപീരങ്കി ഉപയോഗിച്ചത്.

പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ക്ക് നേരെയും ജലപീരങ്കി പ്രയോഗമുണ്ടായി.

---------------

Hindusthan Samachar / Sreejith S


Latest News