ഡൽഹിയിൽ നടന്നുകൊണ്ടിരിക്കുന്ന വിദ്യാർഥി പ്രതിഷേധത്തിന് പിന്തുണ അറിയിച്ചതിന് പിന്നാലെ നടൻ മോഹൻലാലിൻ്റെ മകൾ വിസ്മയ മോഹൻലാലിന് നേരെ സമൂഹമാധ്യമങ്ങളിൽ കടുത്ത സൈബർ ആക്രമണം.
Ernakulam , 22 ജൂലൈ (H.S.) ഡൽഹിയിൽ നടന്നുകൊണ്ടിരിക്കുന്ന വിദ്യാർഥി പ്രതിഷേധത്തിന് പിന്തുണ അറിയിച്ചതിന് പിന്നാലെ നടൻ മോഹൻലാലിൻ്റെ മകൾ വിസ്മയ മോഹൻലാലിന് നേരെ സമൂഹമാധ്യമങ്ങളിൽ കടുത്ത സൈബർ ആക്രമണം. ജന്തർമന്തറിലെ പ്രകടനക്കാർക്കെതിരായ പൊലീസ് നടപടിയെ വിമ
DELHI STUDENTS PROTEST


Ernakulam , 22 ജൂലൈ (H.S.)

ഡൽഹിയിൽ നടന്നുകൊണ്ടിരിക്കുന്ന വിദ്യാർഥി പ്രതിഷേധത്തിന് പിന്തുണ അറിയിച്ചതിന് പിന്നാലെ നടൻ മോഹൻലാലിൻ്റെ മകൾ വിസ്മയ മോഹൻലാലിന് നേരെ സമൂഹമാധ്യമങ്ങളിൽ കടുത്ത സൈബർ ആക്രമണം. ജന്തർമന്തറിലെ പ്രകടനക്കാർക്കെതിരായ പൊലീസ് നടപടിയെ വിമർശിച്ചുകൊണ്ട് ഇൻസ്റ്റാഗ്രാം സ്റ്റോറി പങ്കുവച്ചതിന് തൊട്ടുപിന്നാലെയാണ് നടി സൈബർ ആക്രമണം നേരിടുന്നത്.

നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരായ പ്രക്ഷോഭത്തിനിടെയും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ്റെ രാജി ആവശ്യപ്പെട്ടും കണ്ണീർ വാതക പ്രയോഗം, ലാത്തി ചാർജ്, റോഡ് ഉപരോധം, മെട്രോ സ്റ്റേഷൻ അടച്ചുപൂട്ടൽ, ഇൻ്റർനെറ്റ് ഉപരോധം എന്നിവയെ ചോദ്യം ചെയ്തുമുള്ള ഒരു പോസ്റ്റാണ് കഴിഞ്ഞ ദിവസം വിസ്മയ ഇൻസ്റ്റാഗ്രാമിൽ പങ്കിട്ടത്. പോസ്റ്റ് നിമിഷ നേരങ്ങൾക്കുള്ളിൽ തന്നെ വൈറലാകുകയും നിരവധി സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി നടിയെ അവരുടെ ഫേസ്ബുക്ക് പേജിൽ ആക്ഷേപകരമായ അഭിപ്രായങ്ങൾ കമൻ്റ് ചെയ്യുകയും ചെയ്തു. കൂടാതെ, തൻ്റെ ആദ്യ ചിത്രത്തിൻ്റെ റിലീസിന് മുമ്പ് ഇത്തരം ഒരു രാഷ്ട്രീയ വിഷയത്തിൽ സംസാരിക്കാനുള്ള അവരുടെ തീരുമാനത്തെയും പൗരബോധത്തെയും പലരും ചോദ്യം ചെയ്തു അധിക്ഷേപിച്ചു.

സംവിധായകൻ പൃഥ്വിരാജ് സുകുമാരൻ്റെ 'എംപുരാൻ' ചിത്രവുമായി ബന്ധപ്പെട്ട വിവാദത്തെക്കുറിച്ചും പഹൽഗാം ഭീകരാക്രമണത്തെക്കുറിച്ചും ചില ഉപയോക്താക്കൾ പരാമർശിച്ചു. ജൂഡ് ആൻ്റണി ജോസഫ് സംവിധാനം ചെയ്ത 'തുടക്കം' എന്ന ആദ്യ ചിത്രം ബഹിഷ്കരിക്കുന്നുവെന്നും ചിലർ അഭിപ്രായപ്പെട്ടു.

നടിയെ 'ദേശവിരുദ്ധ' എന്നും സോഷ്യൽ മീഡിയയിൽ ആളുകൾ മുദ്രക്കുത്തി. അച്ഛൻ മോഹൻലാലിനെ വിവാദത്തിലേക്ക് വലിച്ചിഴച്ചും സോഷ്യൽ മീഡിയയിൽ ധാരാളം കമൻ്റുകൾ ഉയർന്നു. തുടക്കം എന്ന ചിത്രത്തിലൂടെയാണ് വിസ്മയ അഭിനയരംഗത്തേക്ക് എത്തുന്നത്. ഇത് ഉടൻ തിയേറ്ററുകളിലെത്തും.

മത്സര പരീക്ഷകളിലെ ക്രമക്കേടുകൾ, വിദ്യാഭ്യാസ സമ്പ്രദായത്തിലെ പരിഷ്കാരങ്ങൾ, വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ്റെ രാജി എന്നിവയിൽ പ്രതിഷേധമറിയറിച്ച് തിങ്കളാഴ്ച ദേശീയ തലസ്ഥാനത്തെ ജന്തർ മന്തറിൽ ആയിരക്കണക്കിന് വിദ്യാർഥികളും സാമൂഹിക പ്രവർത്തകരും പാർലമെൻ്റിലേയ്ക്ക് മാർച്ച് നടത്താൻ ഒത്തുകൂടി. എന്നാൽ ഇത് തടയുന്നതിനായി പൊലീസ് ലാത്തിച്ചാർജ്ജും കണ്ണീർവാതകവും ഇവർക്ക് നേരെ പ്രയോഗിച്ചത് ആക്രമത്തിലേയ്ക്കും അറസ്റ്റിലേയ്ക്കും കടന്നു.

ചൊവ്വാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിക്ക് പുറത്ത് ധർണ നടത്തിയ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി വദ്ര, മല്ലികാർജുൻ ഖാർഗെ എന്നിവരുൾപ്പെടെ മുതിർന്ന കോൺഗ്രസ് നേതാക്കളുടെ പിന്തുണയും പ്രതിഷേധത്തിന് ലഭിച്ചു. ആക്രമം തടയുന്നതിനായി നേതാക്കളുൾപ്പെടെയുള്ള പ്രവർത്തകരെ സ്ഥലത്ത് നിന്ന് ബലം പ്രയോഗിച്ച് നീക്കുകയായിരുന്നു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News