Enter your Email Address to subscribe to our newsletters

New delhi, 22 ജൂലൈ (H.S.)
ന്യൂഡൽഹി; വിദ്യാഭ്യാസ മേഖലയിൽ കേന്ദ്ര സർക്കാരിൽ നിന്നും ലഭിക്കാനുള്ള 1,500 കോടിയോളം രൂപ വേഗത്തിൽ ലഭ്യമാക്കണമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ. ന്യൂഡൽഹിയിൽ വെച്ച് നടന്ന സംസ്ഥാന വിദ്യാഭ്യാസമന്ത്രിമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ്.എസ്.കെ പദ്ധതി ഇനത്തിലാണ് ഈ തുക ലഭിക്കാനുള്ളത്. അത് പി.എം ശ്രീ പദ്ധതിയുമായി കൂട്ടികുഴക്കരുതെന്ന് കേന്ദ്ര മന്ത്രിയോട് അഭ്യർത്ഥിച്ചു. ഈ തുക സംസ്ഥാനത്തെ വിവിധ വിദ്യാഭ്യാസ പദ്ധതികൾക്ക് വേണ്ടി ഉപയോഗിക്കാനുള്ളതാണ്.
കോപ്പറേറ്റീവ് ഫെഡലിറസത്തിൽ രാജ്യത്തെ മറ്റു സംസ്ഥാനത്തെ വിദ്യാർത്ഥിക്ക് ലഭിക്കേണ്ട എല്ലാ പരിഗണനയും കേരളത്തിലെ വിദ്യാർത്ഥികൾക്കും ലഭ്യമാക്കേണ്ടതുണ്ട്. അതിനായി കേന്ദ്രസർക്കാർ സഹായം തടസമില്ലാതെ ലഭ്യമാക്കണമെന്നും അദ്ദേഹം കേന്ദ്രമന്ത്രിയോട് അഭ്യർത്ഥിച്ചു.
പി.എം പോഷൻ പദ്ധതിയിൽ കേരളം സഹകരിക്കാമെന്ന് പൊതു വിദ്യാഭ്യാസമന്ത്രി കേന്ദ്രത്തെ അറിയിച്ചു. നിലവിൽ എട്ടാം ക്ലാസ് വരെയുള്ള പദ്ധതി പ്ലസ് ടു വിദ്യാർത്ഥികൾക്ക് കൂടെ ലഭ്യമാക്കണമെന്നും, പദ്ധതിയിൽ പ്രഭാത ഭക്ഷണം കൂടെ ലഭ്യമക്കാൻ കേരളവും തയ്യാറാണെന്നും മന്ത്രി യോഗത്തെ അറിയിച്ചു.
മലബാർ മേഖലയിലെ പ്ലസ് വൺ പ്രതിസന്ധി പരിഹരിക്കുന്നതിന് വേണ്ടി 120 അധിക ബാച്ച് അനുവദിച്ചു ഉത്തരവ് ഇറങ്ങി. യുഡിഎഫ് സർക്കാർ പ്രകടനപത്രികയിൽ പ്ലസ് വണ്ണിന് ആവശ്യമായ സീറ്റുകൾ നൽകുമെന്ന പറഞ്ഞ ഉറപ്പാണ് ഇത് വഴി പാലിച്ചിരിക്കുന്നത്.
പാലക്കാട് (30), മലപ്പുറം (60), കോഴിക്കോട് (20), കാസർഗോഡ് (10 ) എന്നിങ്ങനെയാണ് താൽക്കാലിക അധിക ബാച്ചുകൾ അനുവദിച്ചത്. ഒരു ബാച്ചിൽ 60 വിദ്യാർത്ഥികൾക്കാണ് പ്രവേശനം, ഇത് പ്രകാരം ഈ ജില്ലകളിൽ അധികമായി 7,200 വിദ്യാർത്ഥികൾക്ക് പ്രവേശനം ലഭിക്കുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു
---------------
Hindusthan Samachar / Sreejith S