പൊതുവിദ്യാലയങ്ങളെ ആധുനിക സാങ്കേതികവിദ്യയിൽ നിന്ന് അകറ്റരുത്: വി. ശിവൻകുട്ടി
Kerala, 22 ജൂലൈ (H.S.) പൊതുവിദ്യാലയങ്ങളിലെ കുട്ടികളെ ആധുനിക സാങ്കേതികവിദ്യയിൽ നിന്ന് അകറ്റിനിർത്താനും, പണം ഈടാക്കി വിദ്യാഭ്യാസം നൽകുന്ന സ്വകാര്യ വിദ്യാലയങ്ങളിലേക്ക് അവരെ തള്ളിവിടാനും ലക്ഷ്യമിട്ടുള്ള നീക്കങ്ങളിൽ നിന്ന് സർക്കാർ ഉടനടി പിന്മാറണമെന്ന്
V Shivankutti


Kerala, 22 ജൂലൈ (H.S.)

പൊതുവിദ്യാലയങ്ങളിലെ കുട്ടികളെ ആധുനിക സാങ്കേതികവിദ്യയിൽ നിന്ന് അകറ്റിനിർത്താനും, പണം ഈടാക്കി വിദ്യാഭ്യാസം നൽകുന്ന സ്വകാര്യ വിദ്യാലയങ്ങളിലേക്ക് അവരെ തള്ളിവിടാനും ലക്ഷ്യമിട്ടുള്ള നീക്കങ്ങളിൽ നിന്ന് സർക്കാർ ഉടനടി പിന്മാറണമെന്ന് മുൻ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ആവശ്യപ്പെട്ടു.

സ്കൂളുകൾക്ക് ഇന്റർനെറ്റ് കണക്ഷനായി കെ-ഫോണിന് നൽകേണ്ട വാടക തുക സ്കൂളുകൾ സ്വന്തം നിലയ്ക്ക് കണ്ടെത്തണമെന്ന തരത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് ഇറക്കിയ സർക്കുലർ തികച്ചും പ്രതിഷേധാർഹമാണ്.

മുൻ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് സ്കൂളുകൾക്കുള്ള കെ-ഫോൺ കണക്ഷൻ വാടക സ്‌കൂളുകളിൽ നിന്ന് ഈടാക്കിയിരുന്നില്ല. സാമ്പത്തിക ബാധ്യതകളൊന്നുമില്ലാതെ സ്കൂളുകൾക്ക് ഹൈസ്പീഡ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാക്കുക എന്നതായിരുന്നു ഇതിന്റെ ലക്ഷ്യം. എന്നാൽ, ഈ നിലപാട് യു ഡി എഫ് സർക്കാർ മാറ്റിയതോടെ കെ-ഫോൺ ഉപേക്ഷിക്കാൻ സ്കൂളുകൾ നിർബന്ധിതരാകുകയാണ്. സ്കൂളുകളുടെ സ്വന്തം ഫണ്ടിൽ നിന്ന് തുക കണ്ടെത്താൻ ആവശ്യപ്പെടുന്നത് പൊതുവിദ്യാഭ്യാസ മേഖലയെ തകർക്കാനേ ഉപകരിക്കൂ. ഇത് ഡിജിറ്റൽ യുഗത്തിൽ പൊതുവിദ്യാലയങ്ങളിലെ സാധാരണക്കാരായ വിദ്യാർത്ഥികൾക്ക് ആധുനിക സാങ്കേതികവിദ്യ അപ്രാപ്യമാക്കും. സ്വകാര്യ സ്കൂളുകളെ സഹായിക്കാനും പൊതുവിദ്യാഭ്യാസ രംഗത്തെ തകർക്കാനുമുള്ള ഈ ജനദ്രോഹപരമായ ഉത്തരവ് പിൻവലിക്കണമെന്ന്‌ വി. ശിവൻകുട്ടി ആവശ്യപ്പെട്ടു.

സംസ്ഥാനത്തെ പ്ലസ് ടു സേ പരീക്ഷാഫലം വൈകുന്നതിൽ ആശങ്കയും പ്രതിഷേധവും അദ്ദേഹം രേഖപ്പെടുത്തി. ഒരു ലക്ഷത്തോളം വരുന്ന വിദ്യാർത്ഥികളുടെ ഉന്നതപഠന സാധ്യതകളെ അനിശ്ചിതത്വത്തിലാക്കുന്ന സർക്കാരിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും നിരുത്തരവാദപരമായ നിലപാട് അവസാനിപ്പിച്ച് ഫലം ഉടനടി പ്രസിദ്ധീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

കേരളത്തിനകത്തും പുറത്തുമുള്ള പ്രമുഖ സർവ്വകലാശാലകളിലും കോളേജുകളിലും ബിരുദ അഡ്മിഷൻ നടപടികൾ നടക്കുകയാണ്. പരീക്ഷ എഴുതി ആഴ്ചകൾ കഴിഞ്ഞിട്ടും സേ പരീക്ഷാഫലം പ്രസിദ്ധീകരിക്കാത്തത് കാരണം അർഹരായ വിദ്യാർത്ഥികൾkkn ഒരു വർഷം നഷ്ടപ്പെടാൻ പോകുകയാണ്.

വർഷങ്ങളായി കൃത്യസമയത്ത് പരീക്ഷ നടത്തിയും സമയബന്ധിതമായി ഫലം പ്രഖ്യാപിച്ചും നമ്മുടെ പൊതുവിദ്യാഭ്യാസ മേഖല കൈവരിച്ച നേട്ടങ്ങളെയാണ് ഈ സർക്കാർ തല്ലിക്കെടുത്തുന്നത്.

കുട്ടികളുടെ ഭാവി വെച്ച് പന്താടുന്ന സമീപനം സർക്കാർ ഉടൻ അവസാനിപ്പിക്കണം. റിസൾട്ട് പ്രസിദ്ധീകരിക്കുന്നതിലെ കാലതാമസം ഒഴിവാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന്‌ അദ്ദേഹം ആവശ്യപ്പെട്ടു.

---------------

Hindusthan Samachar / Sreejith S


Latest News