'ഓപ്പറേഷൻ സതേൺ റെഡിനസ്' ഇന്ന് കൊച്ചിയിൽ സമാപിക്കും.
Kochi , 23 ജൂലൈ (H.S.) ആഗോള സമുദ്ര മേഖലയിലെ വെല്ലുവിളികൾ നേരിടാൻ നാവികസേനാംഗങ്ങൾക്ക് തന്ത്രപരമായ പരിശീലനം. ''ഓപ്പറേഷൻ സതേൺ റെഡിനസ്'' ഇന്ന് കൊച്ചിയിൽ സമാപിക്കും. ദക്ഷിണ നാവിക സേനാ ആസ്ഥാനത്തായിരുന്നു ബഹുരാഷ്ട്ര സംയുക്ത പരിശീലനം സംഘടിപ്പിച്ചത്. സാ
SOUTHERN READINESS


Kochi , 23 ജൂലൈ (H.S.)

ആഗോള സമുദ്ര മേഖലയിലെ വെല്ലുവിളികൾ നേരിടാൻ നാവികസേനാംഗങ്ങൾക്ക് തന്ത്രപരമായ പരിശീലനം. 'ഓപ്പറേഷൻ സതേൺ റെഡിനസ്' ഇന്ന് കൊച്ചിയിൽ സമാപിക്കും. ദക്ഷിണ നാവിക സേനാ ആസ്ഥാനത്തായിരുന്നു ബഹുരാഷ്ട്ര സംയുക്ത പരിശീലനം സംഘടിപ്പിച്ചത്.

സായുധരായ കടൽക്കൊള്ളക്കാരുടെ കസ്റ്റഡിയിൽ നിന്ന് ചരക്കുകപ്പലുകൾ സാഹസികമായി തിരിച്ചുപിടിക്കുന്നതിലും മോചിപ്പിക്കുന്നതിലും മുന്നിൽ നിൽകുന്ന ഇന്ത്യൻ നാവികസേന, വിദേശ രാജ്യങ്ങളിലെ സേനാംഗങ്ങൾക്കും ഈയൊരു പ്രവർത്തനത്തിന് പരിശീലനം നൽകി 'ഓപ്പറേഷൻ സതേൺ റെഡിനസ്' ബഹുരാഷ്ട്ര സംയുക്ത നാവികസേനാഭ്യാസത്തിൻ്റെ ഭാഗമായിരുന്നു പരിശീലനം.

ഐഎൻഎസ് ദ്രോണാചാര്യയിലെ പ്രത്യേക കപ്പൽ മാതൃകയിലേക്ക് ഹെലികോപ്റ്റിൽ നിന്നും വടം വഴി താഴെയിറങ്ങിയാണ് സേനാംഗങ്ങൾ കപ്പൽ മോചന ദൗത്യങ്ങളുടെ പ്രായോഗിക പരിശീലനം ആരംഭിച്ചത്. അത്യാധുനിക മെഷീൻ ഗണ്ണുകളുമായി കപ്പലിലെ ക്യാപ്റ്റൻ്റെ ക്യാബിനിലേക്ക് ഇരച്ചുകയറി നിയന്ത്രണം ഏറ്റെടുക്കുന്ന രീതിയും, അക്രമികളെ തോക്കിൻമുനയിൽ നിർത്തി കപ്പലിൻ്റെ ഓരോ ഭാഗവും പരിശോധിക്കുന്ന തന്ത്രങ്ങളും പരിശീലനത്തിൻ്റെ ഭാഗമായി.

നാവികസേന കപ്പൽ പിടിച്ചെടുക്കുമെന്ന് ഉറപ്പായാൽ കൊള്ളക്കാർ കപ്പൽ മുക്കാൻ ശ്രമിക്കാറുണ്ട്. ഇത് തടയാൻ കപ്പലിൻ്റെ പ്രധാന ഭാഗങ്ങളിൽ അതിവേഗം പരിശോധന നടത്തി സുരക്ഷ ഉറപ്പാക്കുന്ന രീതികളും പങ്കെടുത്ത രാജ്യങ്ങളിലെ സേനാംഗങ്ങളെ കൃത്യമായി പഠിപ്പിച്ചു. കടൽക്കൊള്ള തടയുന്നതിന് പുറമേ, അതിക്രമിച്ചു കയറുന്ന സമുദ്രയാനങ്ങളെ തകർക്കുന്നതിലും ഡ്രോൺവേധ റഡാർ നിയന്ത്രിത തോക്കുകൾ ഉപയോഗിക്കുന്നതിലും പരിശീലനം നൽകി.

കൂടാതെ, മോശം കാലാവസ്ഥയിലോ സാങ്കേതിക തകരാറുകൾ മൂലമോ ഹെലികോപ്റ്ററുകൾ കടലിൽ തകർന്നു വീഴുമ്പോൾ സ്വയം രക്ഷപ്പെടാനും സഹപ്രവർത്തകരെ രക്ഷിക്കാനുമുള്ള വഴികൾ ഐഎൻഎസ് ഗരുഡയിലെ ലോകോത്തര വാട്ടർ സർവൈവർ ട്രെയിനിങ് ഫെസിലിറ്റി സെൻ്ററിൽ പ്രായോഗികമായി പരിചയപ്പെടുത്തി. ഇതാദ്യമായാണ് 'ഓപ്പറേഷൻ സതേൺ റെഡിനസ്' പരിശീലനത്തിന് ഇന്ത്യ വേദിയാകുന്നത്. ഇന്ത്യയെക്കൂടാതെ അമേരിക്ക, യുകെ, ഓസ്ട്രേലിയ, ജപ്പാൻ, കാനഡ, തായ്ലൻഡ്, യുഎഇ, ഒമാൻ, ജിബൂട്ടി, സീഷെൽസ് തുടങ്ങിയ 26 രാജ്യങ്ങളിൽ നിന്നായി 254 പ്രൊഫഷണലുകൾ ഇതിൽ പങ്കെടുത്തു. 74 പരിശീലകരും അന്താരാഷ്ട്ര സംഘടനകളിൽ നിന്നുള്ള നാല് വിദഗ്ധരും പരിശീലനത്തിന് നേതൃത്വം നൽകി.

ഇന്ത്യൻ നാവികസേനയുടെ പരിശീലനം വളരെ വലിയൊരു അനുഭവമായിരുന്നുവെന്നും സംയുക്ത പരിശീലനത്തിലൂടെ നിരവധികാര്യങ്ങൾ പഠിക്കാൻ സാധിച്ചുവെന്നും കനേഡിയൻ നാവികസേനാ കമാൻഡർ മെലിസ ഡെസ്ജാർഡിൻസ്, യമൻ കോസ്റ്റ് ഗാർഡ് അംഗം മുങ്ങത്തസ എന്നിവർ അഭിപ്രായപ്പെട്ടു.

സമുദ്ര സുരക്ഷാ വെല്ലുവിളികൾ നേരിടുന്നതിൽ പങ്കാളിത്ത രാജ്യങ്ങളുടെ നാവിക ശേഷിയും പരസ്പര പ്രവർത്തനക്ഷമതയും വർധിപ്പിക്കുക എന്നതായിരുന്നു ഈ കൂട്ടായ്മയുടെ പ്രധാന ലക്ഷ്യം. മാരിടൈം ഫോഴ്സിൻ്റെ നേതൃത്വത്തിൽ ജൂലൈ 20 മുതൽ 23 വരെ സംഘടിപ്പിച്ച ഈ അന്താരാഷ്ട്ര പരിശീലന അഭ്യാസത്തിന് മേൽനോട്ടം വഹിച്ചത് ഇന്ത്യൻ നാവികസേനയുടെ നേതൃത്വത്തിലുള്ള കംബൈൻഡ് ടാസ്ക് ഫോഴ്സ് ആണ്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News