തൃശൂരില് പിതാവിനെ മകൻ ചുറ്റിക കൊണ്ട് തലക്കടിച്ച് കൊന്നു
Thrissur , 23 ജൂലൈ (H.S.) മടവാക്കരയിൽ പിതാവിനെ മകൻ ചുറ്റികകൊണ്ട് തലക്കടിച്ച് കൊന്നു. സ്വത്ത് തർക്കത്തെ തുടർന്നുണ്ടായ വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കൃഷ്ണൻ (89) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ രാധാകൃഷ്ണനെ പൊലീസ് അറസ്റ്റ് ചെയ്തു. ജൂലൈ 21നാ
Murder case


Thrissur , 23 ജൂലൈ (H.S.)

മടവാക്കരയിൽ പിതാവിനെ മകൻ ചുറ്റികകൊണ്ട് തലക്കടിച്ച് കൊന്നു. സ്വത്ത് തർക്കത്തെ തുടർന്നുണ്ടായ വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കൃഷ്ണൻ (89) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ രാധാകൃഷ്ണനെ പൊലീസ് അറസ്റ്റ് ചെയ്തു.

ജൂലൈ 21നാണ് കൊലപാതക വിവരം പുറംലോകം അറിയുന്നത്. കൃഷ്ണൻ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മകനെ വിളിച്ചിട്ട് കിട്ടാത്തനിന് തുടർന്ന് ബന്ധുക്കളും നാട്ടുക്കാരും പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പിന്നാലെ പൊലീസ് വന്ന് വാതിൽ തല്ലി തുറന്ന് അകത്ത് പ്രവേശിക്കുകയായിരുന്നു. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കുമണ്ടെന്നാണ് പ്രഥാമിക നിഗമനം.

മുമ്പും ഇരുവരും തമ്മിൽ സ്വത്തിൻ്റെ പേരിൽ വാക്ക് തർക്കമുണ്ടായിരുന്നതായി പ്രദേശവാസികൾ പറഞ്ഞു. സംഭവത്തിന് പിന്നാലെ പുതുക്കാട് പൊലീസ് ആദ്യം അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭക്കുകയും ചെയ്തു. കഠിനമായ ഒരു വസ്തു കൊണ്ടുള്ള തലയ്ക്ക് അടിച്ചതാണ് മരണ കാരണമെന്ന് പോസ്റ്റമോർട്ട റിപ്പോർട്ടിൽ കണ്ടെത്തിയെന്ന പൊലീസ് വ്യക്തമാക്കി. അതോടെ കേസ് മറ്റൊരു വഴിതിരിവിൽ എത്തുകയായിരുന്നു.

ഇടതു ചെവിയോട് ചേർന്ന് ആഴത്തിൽ മുറിവേറ്റ നിലയിൽ കട്ടിലിൽ ഇരിക്കുന്ന രീതിയിലായിരുന്നു മൃതദേഹം ഉണ്ടായിരുന്നത്. വീടിൻ്റെ രണ്ടാം നിലയിലെ വാതിൽ തുറന്ന് കിടക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. അതോടെ സംശയം ഇരട്ടിയായി. ബന്ധുക്കളിൽ നിന്നും മറ്റും രേഖപ്പെടുത്തിയ മൊഴിയുടെ അടിസ്ഥാനത്തിലായി പിന്നീട് അങ്ങോട്ടുളളള അന്വേഷണം. ഭൂമി നൽകിയിട്ടും മകൻ തന്നെ സംരക്ഷിക്കുകയോ ജീവനാംശം നൽകുകയോ ചെയ്തില്ലെന്ന് ചൂണ്ടിക്കാട്ടി കൃഷ്ണൻ മുമ്പ് രാധാകൃഷ്ണനെതിരെ കേസ് കൊടുത്തിരുന്നു.

പിന്നാലെ പിതാവിന് ജീവനാംശം നൽകാൻ മകൻ രാധകൃഷ്ണനോട് കോടതി നിർദ്ദേശിക്കുകയും ചെയ്തു. ഇതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. പ്രതിയായ രാധാകൃഷ്ണനെ കസ്റ്റഡിയിലെടുത്ത് കൂടുതൽ ചോദ്യം ചെയ്യലുകൾക്ക് ശേഷം അറസ്റ്റ് രേഖപ്പെടുത്തി. ജൂലൈ 20നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. രാധകൃഷ്ണൻ അച്ഛനം കാണാൻ വീട്ടിൽ വന്നതായും ഇരുവരും വാക്ക് തർക്കക്കിൽ ഏർപ്പെട്ടതായും പൊലീസ് പറഞ്ഞു.

പിന്നാലെ കോപാകുലനായ മകൻ പിതാവിനെ ചുറ്റിക കൊണ്ട് ആക്രമിക്കുകയായിരുന്നു. അച്ഛൻ അബോധാവസ്ഥയിലായെന്ന് വിശ്വസിച്ച് വീട്ടിൽ നിന്ന് ഓടുകയായിരുന്നുവെന്ന് പൊലീസ് കൂട്ടിച്ചേർത്തു. തെളിവെടുപ്പിൻ്റെ ഭാഗമായി ഇന്ന് രാവിലെ അദ്ദേഹത്തെ കൃഷ്ണൻ്റെ വീട്ടിലേക്ക് കൊണ്ടുപോയി.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News