ആലപ്പുഴയിലെ രക്ഷാപ്രവര്ത്തനം; എം ആര് അജിത്കുമാറിന് ഒടുവില് സസ്പെന്ഷന്;
Thiruvanathapuram, 23 ജൂലൈ (H.S.) പിണറായി വിജയന്റെ നവകേരള യാത്രയ്ക്കിടെ നടന്ന ആലപ്പുഴയിലെ രക്ഷാപ്രവര്‍ത്തനത്തില്‍ ഒടുവില്‍ എംആര്‍ അജിത്ത് കുമാറിന് എതിരെ നടപടി. കേസ് അട്ടിമറിക്കാന്‍ ഇടപെട്ടെന്ന ആക്ഷേപം നേരിടുന്ന എഡിജിപി എം ആര്‍ അജിത്കുമാറിനെതിരെ ന
Ajithkumar


Thiruvanathapuram, 23 ജൂലൈ (H.S.)

പിണറായി വിജയന്റെ നവകേരള യാത്രയ്ക്കിടെ നടന്ന ആലപ്പുഴയിലെ രക്ഷാപ്രവര്‍ത്തനത്തില്‍ ഒടുവില്‍ എംആര്‍ അജിത്ത് കുമാറിന് എതിരെ നടപടി. കേസ് അട്ടിമറിക്കാന്‍ ഇടപെട്ടെന്ന ആക്ഷേപം നേരിടുന്ന എഡിജിപി എം ആര്‍ അജിത്കുമാറിനെതിരെ നടപടി സ്വീകരിച്ചു. എഡിജിപിയെ സസ്പെന്‍ഡ് ചെയ്ത് സര്‍ക്കാര്‍ ഉത്തരവിറക്കി. കേസ് സംബന്ധിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്ഐടി) റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വകുപ്പുതല നടപടി. റിപ്പോര്‍ട്ട് തുടര്‍നടപടിക്കായി ഡിജിപി റാവാഡ എ.ചന്ദ്രശേഖര്‍ ആഭ്യന്തര വകുപ്പിനു കൈമാറിയിരുന്നു. മുഖ്യമന്ത്രി വി ഡി സതീശനും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുമായി ചര്‍ച്ച ചെയ്തതാണ് നടപടി.

പിണറായി വിജയന്‍ മുഖ്യമന്ത്രിയായിരിക്കെ കെഎസ്യു, യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ അദ്ദേഹത്തിന്റെ സുരക്ഷാസംഘം തല്ലിച്ചതച്ചതുമായി ബന്ധപ്പെട്ട കേസ് അട്ടിമറിക്കാന്‍ അജിത്കുമാര്‍ ഇടപെട്ടെന്ന് എസ്ഐടി കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി. കുറ്റം ചെയ്തെന്നു തെളിഞ്ഞാല്‍ കര്‍ശന നടപടി വേണമെന്നാണു മുഖ്യമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും നിലപാട്. സസ്പെന്‍ഷന്‍ ഉണ്ടായതിനാല്‍ ഡിജിപി റാങ്കിലേക്കുള്ള അജിത്കുമാറിന്റെ സ്ഥാനക്കയറ്റത്തില്‍ പ്രശ്നങ്ങളുണ്ടാകും. അഗ്നിരക്ഷാസേനാ മേധാവി നിതിന്‍ അഗര്‍വാള്‍ ഈ മാസം 31ന് വിരമിക്കും.

കേസ് അട്ടിമറിക്കാന്‍ ഇടപെട്ടെന്നു പറയുന്ന സമയത്ത് താന്‍ മുണ്ടക്കൈ ചൂരല്‍മല ദുരന്തത്തിലെ രക്ഷാപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് വയനാട്ടിലായിരുന്നുവെന്ന് ഡിജിപിക്കു നല്‍കിയ വിശദീകരണത്തില്‍ അജിത്കുമാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതുസംബന്ധിച്ച യാത്രാരേഖകളും കൈമാറി. കേസ് ഡയറി തിരുത്താന്‍ ഓഫിസിലെ ഗ്രേഡ് എസ്ഐമാര്‍ക്കു നിര്‍ദേശം നല്‍കിയിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയിരുന്നു. എം.ആര്‍.അജിത്കുമാറുമായി ബന്ധപ്പെട്ട വിഷയം കൈകാര്യം ചെയ്യുന്നതില്‍ ഒരു കാലതാമസവും വന്നിട്ടില്ലെന്നും അദ്ദേഹത്തിനു സ്ഥാനക്കയറ്റം നല്‍കാന്‍ മനഃപൂര്‍വം നടപടി വൈകിപ്പിക്കുകയാണെന്ന പ്രചാരണമുണ്ടായെന്നും മുഖ്യമന്ത്രി വിഡി സതീശന്‍ അഭിപ്രായപ്പെട്ടിരുന്നു.

എഡിജിപിക്കെതിരെ വകുപ്പുതല അച്ചടക്ക നടപടികളുണ്ടായാല്‍ സ്ഥാനക്കയറ്റം മുടങ്ങും. അഗ്‌നിരക്ഷാസേനാ മേധാവി നിതിന്‍ അഗര്‍വാള്‍ ഈ മാസം 31 ന് വിരമിക്കുന്ന ഒഴിവില്‍ അജിത് കുമാറിന് ഡിജിപി റാങ്ക് ലഭിക്കുമെന്ന പ്രചാരണമുണ്ട്. എന്നാല്‍ ഇതിന് സര്‍ക്കാര്‍ അനുമതിയും ആവശ്യമാണ്. നിലവില്‍ സസ്പെന്‍ഷനോ കാരണം കാണിക്കല്‍ നോട്ടിസോ നല്‍കിയാല്‍ പോലും എഡിജിപിയുടെ സ്ഥാനക്കയറ്റത്തെ അത് ബാധിക്കും. എന്നാല്‍ കേസ് അട്ടിമറിക്കാന്‍ ഇടപെട്ടെന്ന് പറയുന്ന സമയത്ത്, താന്‍ മുണ്ടക്കൈ ചൂരല്‍മല ദുരന്തത്തിലെ രക്ഷാപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് വയനാട്ടിലായിരുന്നുവെന്ന നിലപാടിലാണ് അജിത് കുമാറുള്ളത്. ഈ വാദങ്ങള്‍ക്ക് പിന്‍ബലമായി അദ്ദേഹം തന്റെ യാത്രാ രേഖകളും ഡിജിപിക്ക് കൈമാറിയെന്ന വിവരമാണ് ലഭിക്കുന്നത്.

എന്നാല്‍ സ്ഥലത്തുണ്ടായിരുന്നില്ലെങ്കിലും അജിത് കുമാറിന്റെ നിര്‍ദേശപ്രകാരമാണ് അദ്ദേഹത്തിന്റെ ഓഫിസിലെ രണ്ട് ഗ്രേഡ് എസ്‌ഐമാര്‍ കേസ് ഡയറി തിരുത്തിയതെന്നാണ് എസ്‌ഐടിയുടെ വിലയിരുത്തല്‍. ആദ്യ അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തത തേടിയപ്പോള്‍ ഇക്കാര്യം ഡിജിപിയെ എസ്‌ഐടി അറിയിച്ചിരുന്നു. നിലവില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും അജിത് കുമാറിനെ നേരിട്ട് ബന്ധിപ്പിക്കുന്ന തെളിവുകള്‍ക്ക് വ്യക്തതയില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്

---------------

Hindusthan Samachar / Sreejith S


Latest News