ഓപ്പറേഷന് തൂഫാന്: 70 പേര് കൂടി അറസ്റ്റില്. കേസുകളുടെ എണ്ണം 7771 ആയി.
Thiruvanathapuram, 23 ജൂലൈ (H.S.) ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 68 കേസുകളിലായി 70 പേര്‍ കൂടി അറസ്റ്റിലായി. ഇതോടെ ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 7771 ആയി ഉയര്‍ന്നു. ആകെ 8346 അറസ്റ്റുകളാണ
Kerala Police Head Quarters


Thiruvanathapuram, 23 ജൂലൈ (H.S.)

ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 68 കേസുകളിലായി 70 പേര്‍ കൂടി അറസ്റ്റിലായി. ഇതോടെ ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 7771 ആയി ഉയര്‍ന്നു. ആകെ 8346 അറസ്റ്റുകളാണ് ഇതുവരെ നടന്നത്. ഇതുവരെ 6175.316 ഗ്രാം എം.ഡി.എം.എ.യും , 700.903 കി.ഗ്രാം കഞ്ചാവും, 690.969 ഗ്രാം ബ്രൗണ്‍ ഷുഗറും പിടിച്ചെടുത്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ സ്മാള്‍ ക്വാണ്ടിറ്റി കൈവശം വച്ചതിന് 18 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വച്ചതിന് 9 കേസുകളും കൊമേഴ്ഷ്യല്‍ ക്വാണ്ടിറ്റി കൈവശം വച്ചതിന് ഒരു കേസും 27 എന്‍.ഡി.പി.എസ് ആക്ട് പ്രകാരം 40 കേസുകളും കോട്പ പ്രകാരം 31 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവരില്‍ നിന്ന് 93.096 ഗ്രാം എം.ഡി.എം.എയും 39.143 കി.ഗ്രാം കഞ്ചാവും 597 ഗ്രാം ഹാഷിഷ് ഓയിലും ആറ് ഇലക്ട്രോണിക് സിഗററ്റുകളും പിടിച്ചെടുത്തു.

ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി ഇന്നലെ മാത്രം സംസ്ഥാനത്തുടനീളം കേരള പോലീസ് 96 ബോധവത്ക്കരണ ക്ലാസുകള്‍ നടത്തി. ഇതുവരെ നടത്തിയ ആകെ ബോധവത്ക്കരണ ക്ലാസ്സുകളുടെ എണ്ണം 7772 ഉം കൗണ്‍സിലിങ്ങുകളുടെ എണ്ണം 422 ഉം ആണ്. സ്കൂള്‍, കോളേജ് പ്രൊട്ടക്ഷന്‍ ഗ്രൂപ്പുകളുടെ നേതൃത്വത്തില്‍ ആകെ 5817 ബോധവത്ക്കരണ പരിപാടികളും നടത്തി.

ലഹരി വിപണനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് നേരിട്ടും (9497979794, 9497927797) വാട്സ്ആപ്പ് (9995966666) മുഖേനയും പോലീസിനെ അറിയിക്കാം. ഈ നമ്പറുകളിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും.

'ഓപ്പറേഷന്‍ തൂഫാന്‍' പദ്ധതിയുടെ ഭാഗമായി രൂപീകരിക്കുന്ന 'തൂഫാന്‍ കെയര്‍' ചികിത്സാ-പുനരധിവാസ പദ്ധതിക്ക് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (IMA) പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു.

ഇതിന്റെ ഭാഗമായി ബഹുമാനപ്പെട്ട ആഭ്യന്തര മന്ത്രി ശ്രീ. രമേശ് ചെന്നിത്തലയുമായി IMA പ്രതിനിധി സംഘം കൂടിക്കാഴ്ച നടത്തി. സംഘത്തില്‍ IMA മെന്റല്‍ ഹെല്‍ത്ത് കമ്മിറ്റി, IMA Prevention of Substance Abuse കമ്മിറ്റി, സൈക്യാട്രി അസോസിയേഷന്‍, പീഡിയാട്രിക് അസോസിയേഷന്‍ തുടങ്ങിയവയിലെ സംസ്ഥാന നേതാക്കളും ഉണ്ടായിരുന്നു.

മയക്കുമരുന്ന് ഉപയോഗത്തെ ഒരു നിയമ-ക്രമസമാധാന പ്രശ്‌നമായി മാത്രം കാണാതെ, ചികിത്സയും പുനരധിവാസവും ആവശ്യമായ ഒരു പൊതുജനാരോഗ്യ പ്രശ്‌നമായി കൂടി പരിഗണിക്കേണ്ടതിന്റെ പ്രാധാന്യം സംഘം ചൂണ്ടിക്കാട്ടി.

'തൂഫാന്‍ കെയര്‍' പദ്ധതിയുടെ ഫലപ്രദമായ നടപ്പാക്കലില്‍ IMAയ്ക്ക് നിര്‍ണ്ണായക പങ്ക് വഹിക്കാനാകുമെന്ന് ബഹുമാനപ്പെട്ട മന്ത്രി അഭിപ്രായപ്പെടുകയും പോലീസ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, മാനസികാരോഗ്യ വിദഗ്ദ്ധര്‍, പുനരധിവാസ കേന്ദ്രങ്ങള്‍ തുടങ്ങിയവരുമായി ജില്ലാതല ഏകോപനത്തിനായി IMAയോട് ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. രണ്ട് ദിവസത്തിനകം സംഘടന വിശദമായ ആക്ഷന്‍ പ്ലാന്‍ സമര്‍പ്പിക്കും.

---------------

Hindusthan Samachar / Sreejith S


Latest News