കായിക താരങ്ങൾക്കുള്ള പാരിതോഷികം- കുടിശ്ശിക തീർക്കാൻ ആദ്യഘട്ടത്തിൽ 1.5 കോടി രൂപ അനുവദിച്ചു
Thiruvanathapuram, 23 ജൂലൈ (H.S.) തിരുവനന്തപുരം- ദേശീയ രാജ്യാന്തര മത്സരങ്ങളില് മെഡൽ നേടുന്ന കായിക താരങ്ങൾക്ക് സ്പോർട്സ് കൌൺസിൽ നൽകേണ്ട പാരിതോഷിക കുടിശ്ശികയിൽ ആദ്യഘട്ടമായി 1.5 കോടി രൂപ അനുവദിക്കാൻ കായിക വകുപ്പ് മന്ത്രി അഡ്വ.ഒ.ജെ.ജനീഷ് ഉത്തരവിട്
OJ Janeesh


Thiruvanathapuram, 23 ജൂലൈ (H.S.)

തിരുവനന്തപുരം- ദേശീയ രാജ്യാന്തര മത്സരങ്ങളില് മെഡൽ നേടുന്ന കായിക താരങ്ങൾക്ക് സ്പോർട്സ് കൌൺസിൽ നൽകേണ്ട പാരിതോഷിക കുടിശ്ശികയിൽ ആദ്യഘട്ടമായി 1.5 കോടി രൂപ അനുവദിക്കാൻ കായിക വകുപ്പ് മന്ത്രി അഡ്വ.ഒ.ജെ.ജനീഷ് ഉത്തരവിട്ടു. 2019 മുതൽ കായിക താരങ്ങൾക്ക് നൽകാനുള്ള പാരിതോഷികം മുടങ്ങിക്കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട കായിക മന്ത്രി കുടിശ്ശികയുടെ കണക്ക് ശേഖരിക്കാന് ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സ്പോർട്സ് കൌൺസിൽ കണക്ക് ശേഖരിച്ച് വരികയാണ്. ഇതുവരെ വകുപ്പിന് സമർപ്പിച്ച കണക്കില് വ്യക്തത വരുത്താനും മന്ത്രി അധികൃതർക്ക് നിർദ്ദേശം നല്കിയിട്ടുണ്ട്. ലോംഗ് ജംപ് താരം ആൻസി സോജന് പാരിതോഷിക ഇനത്തിൽ നൽകാനുള്ള മുഴുവൻ കുടിശ്ശികയും ഉടൻ കൈമാറാനും ഉത്തരവിട്ടിട്ടുണ്ട്.

പ്രഗത്ഭ കായിക അധ്യാപകർക്ക് നൽകുന്ന ജി.വി.രാജ അവാർഡിലെ ക്രമക്കേടുകൾ അന്വേഷിക്കാൻ കായിക വകുപ്പ് മന്ത്രി അഡ്വ.ഒ.ജെ.ജനീഷ് നിർദ്ദേശം നൽകി. അവാർഡ് നിർണ്ണയത്തിലെ അപാകത സംബന്ധിച്ച് കായിക അധ്യാപകർ നൽകിയ നിവേദനത്തിലാണ് നടപടി. 2022 -2023, 2023-2024, 2024-2025 വർഷങ്ങളിൽ കോളേജ് വിഭാഗത്തിലെ അവാർഡ് നിർണ്ണയത്തിൽ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടിയാണ് പരാതി ലഭിച്ചത്. അവാർഡ് നിർണ്ണയത്തിനായി ഏഴംഗ കമ്മിറ്റിയെ രൂപീകരിച്ചെങ്കിലും കമ്മിറ്റി അംഗങ്ങൾ ഒപ്പിട്ട റാങ്ക് ലിസ്റ്റോ മറ്റു രേഖകളോ സ്പോർട്സ് കൌൺസിലിൽ ഇല്ലെന്ന് പരാതിക്കാർ വിവരാവകാശ നിയമപ്രകാരം ശേഖരിച്ച രേഖകളിൽ പറയുന്നുണ്ട്. കായിക വകുപ്പ് ജോയിന്റ് സെക്രട്ടറിയ്ക്കാണ് അന്വേഷണച്ചുമതല.

സംസ്ഥാന സ്പോർട്സ് കൌൺസിൽ ഓഫീസിൽ സംസ്ഥാന കായിക വകുപ്പ് മന്ത്രി അഡ്വ.ഒ.ജെ.ജനീഷ് മിന്നൽ സന്ദർശനം നടത്തി. സ്പോർട്സ് കൌൺസിൽ നടത്തിപ്പ് സംബന്ധിച്ച പരാതികൾ വ്യാപകമായ സാഹചര്യത്തിലാണ് മന്ത്രി കൌൺസിൽ സന്ദർശിച്ച് ഉദ്യോഗസ്ഥരിൽ നിന്നും വിവരങ്ങൾ ശേഖരിച്ചത്. ജീവനക്കാർ കോവിഡിന് ശേഷം പഞ്ചിംഗ് സംവിധാനം ഉപയോഗിക്കുന്നില്ലെന്ന് കണ്ടെത്തി. ഈ സ്ഥിതി തുടരാനാവില്ലെന്ന് മന്ത്രി വ്യക്തമാക്കി. പഞ്ചിംഗ് സംവിധാനം കാര്യക്ഷമമാക്കുന്നതിന് അസിസ്റ്റന്റ് സെക്രട്ടറിക്ക് മന്ത്രി നിർദ്ദേശം നൽകി. കായികതാരങ്ങൾ വിവിധ മത്സരകങ്ങളിൽ പങ്കെടുക്കുന്നതിന്റെയും സമ്മാനാർഹരുടെയും പേര്, വിവരങ്ങൾ നിർബന്ധമായും കൌൺസിലിൽ സൂക്ഷിക്കണം. കായിക സംഘടനകളുടെ പ്രവർത്തനം സമയബന്ധിതമായി വിലയിരുത്തേണ്ട ചുമതല സ്പോർട്സ് കൌൺസിലിന് ഉണ്ടെന്ന് മന്ത്രി ഓർമ്മിപ്പിച്ചു. കായിക താരങ്ങൾക്ക് കേരളത്തെ പ്രതിനിധീകരിച്ച് അണിയേണ്ട ജഴ്സി നൽകുന്നതിൽ സ്പോർട്സ് കൌൺസിൽ ഉദ്യോഗസ്ഥർ പുലർത്തുന്ന അലംഭാവം അവസാനിപ്പിക്കണമെന്ന് മന്ത്രി നിർദ്ദേശം നൽകി. സ്പോർട്സ് കൌൺസിലിൽ വിവിധ ആവശ്യങ്ങള്ക്കായെത്തുന്ന കായിക താരങ്ങളോട് സൌഹാർദ്ദപൂർവ്വം ഇടപെടണമെന്നും നിയമക്കുരുക്കുകളിലേയ്ക്ക് വിദ്യാർത്ഥികളെ വലിച്ചിഴയ്ക്കരുതെന്നും മന്ത്രി ഉദ്യോഗസ്ഥരോട് പറഞ്ഞു

---------------

Hindusthan Samachar / Sreejith S


Latest News