ലാന്ഡിങ് പേജിലെ കാഴ്ച്ചക്കാരുടെ എണ്ണം, റേറ്റിങ്ങില് ഉള്പ്പെടുത്താനാകില്ലെന്ന കേന്ദ്രസർക്കാർ വിജ്ഞാപനത്തിനുള്ള സ്റ്റേ നീക്കി ഹൈക്കോടതി.
Ernakulam , 24 ജൂലൈ (H.S.) ടിവി ഓൺ ചെയ്യുമ്പോൾ ആദ്യം കാണുന്ന ലാന്ഡിങ് പേജിലെ കാഴ്ച്ചക്കാരുടെ എണ്ണം, റേറ്റിങ്ങില് ഉള്പ്പെടുത്താനാകില്ലെന്ന കേന്ദ്രസർക്കാർ വിജ്ഞാപനത്തിനുള്ള സ്റ്റേ നീക്കി ഹൈക്കോടതി. കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിൻ്റെ അ
High Court of Kerala


Ernakulam , 24 ജൂലൈ (H.S.)

ടിവി ഓൺ ചെയ്യുമ്പോൾ ആദ്യം കാണുന്ന ലാന്ഡിങ് പേജിലെ കാഴ്ച്ചക്കാരുടെ എണ്ണം, റേറ്റിങ്ങില് ഉള്പ്പെടുത്താനാകില്ലെന്ന കേന്ദ്രസർക്കാർ വിജ്ഞാപനത്തിനുള്ള സ്റ്റേ നീക്കി ഹൈക്കോടതി. കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിൻ്റെ അപേക്ഷയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. റേറ്റിങ് സംവിധാനം പരിഷ്കരിച്ചതിനെതിരെ കേബിൾ ടിവി ഓപ്പറേറ്റർമാരടക്കം സമർപ്പിച്ച ഹർജി ഹൈക്കോടതി ആറാഴ്ച്ചയ്ക്ക് ശേഷം വിശദമായ വാദം കേൾക്കും.

ലാൻഡിങ് പേജ് മാർക്കറ്റിങ്ങിനുവേണ്ടി മാത്രമുള്ളതാണെന്ന് കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചിരുന്നു. വിശ്വാസ്യതയും സുതാര്യതയും ടെലിവിഷൻ റേറ്റിങ്ങിൽ ഉണ്ടാകുകയാണ് പുതിയ ചട്ടത്തിൻ്റെ ലക്ഷ്യം. ചാനലുകള് റേറ്റിങ്ങില് കൃത്രിമം കാണിക്കുന്നത് തടയുകയാണ് പ്രധാന ഉദ്ദേശമെന്നതുൾപ്പെടെയുള്ള കേന്ദ്രത്തിൻ്റെ വാദങ്ങൾ അംഗീകരിച്ചാണ് സ്റ്റേ ഹൈക്കോടതി നീക്കിയത്.

ബാർക്കും ലാൻഡിങ് പേജ് കാഴ്ച്ചക്കാരുടെ എണ്ണവും റേറ്റിങിന് പരിഗണിക്കുന്നതിനെ നേരത്തെ എതിർത്തിരുന്നു. ഓൾ ഇന്ത്യ ഡിജിറ്റൽ കേബിൾ ഫെഡറേഷനും, ഡെൻ നെറ്റ്വർക്കും നൽകിയ ഹർജിയിലായിരുന്നു നേരത്തെ കേന്ദ്ര വിജ്ഞാപനം ഹൈക്കോടതി സ്റ്റേ ചെയ്തത്. ബാർക്ക് റേറ്റിങിൽ നിന്ന് ലാൻഡിങ് പേജിനെ പൂർണമായും ഒഴിവാക്കിയായിരുന്നു കേന്ദ്ര വിജ്ഞാപനം.

ഇക്കഴിഞ്ഞ മാർച്ചിലായിരുന്നു ടെലിവിഷന് റേറ്റിങ് നയം കേന്ദ്ര വാര്ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം പ്രഖ്യാപിച്ചത്. രാജ്യത്തെ ടെലിവിഷന് റേറ്റിങിന് വേണ്ടി സമഗ്രമായ മാര്ഗനിര്ദ്ദേശങ്ങളാണ് ഇതിലുള്പ്പെടുത്തിയിരുന്നത്. രജിസ്ട്രേഷന് നിയമങ്ങളെക്കുറിച്ചുള്ള മാനദണ്ഡങ്ങളും ഇതില് കൃത്യമായി നിര്വച്ചിരുന്നു. കണക്കുകള്, ടിവി റേറ്റിങ് സേവനങ്ങള് നല്കുന്ന ഏജന്സികളെക്കുറിച്ചുള്ള കാഴ്ചപ്പാടുകള് എന്നിവയും പുതിയ ചട്ടങ്ങളിലുള്പ്പെടുത്തിയിരുന്നു.

കൂടാതെ നിഷ്പക്ഷത ഉറപ്പാക്കുന്നതിനായി ബോര്ഡ് ഓഫ് ഡയറക്ടറേറ്റില് അന്പത് ശതമാനം പേര് സ്വതന്ത്രരായിരിക്കണം. ഇവര്ക്ക് ചാനലുകളുമായോ പരസ്യക്കാരുമായോ പരസ്യ ഏജന്സികളുമായോ യാതൊരു ബന്ധവും പാടില്ല. കണ്ട്ടന്സികളായി പ്രവര്ത്തിക്കരുതെന്നും നിബന്ധനയുണ്ടായിരുന്നു. ഇതിൽ പ്രധാനപ്പെട്ടതായിരുന്നു ബാർക്ക് റേറ്റിങ് നയം.

ലാന്ഡിങ് പേജിലെ കാഴ്ചക്കാരുടെ എണ്ണം കണക്കില് പെടില്ല എന്നതായിരുന്നു പ്രഖ്യാപനം. ലാന്ഡിങ് പേജിലെ കാഴ്ചക്കാരുടെ എണ്ണം കേവലം വിപണന ഉപകരണമായി മാത്രമേ ഉപയോഗിക്കാനാകൂ. ലാന്ഡിങ് പേജിലെ ലഭ്യത-അങ്ങനെയൊന്ന് ഉണ്ടെങ്കില് ഏജന്സികളോട് ചാനലുകള് വ്യക്തമാക്കണം. ചട്ടങ്ങള് പാലിച്ചില്ലെങ്കില് പിഴ ഈടാക്കും. റേറ്റിങ് താത്ക്കാലികമായി നിര്ത്തുന്നത് മുതല് കുറ്റം ആവര്ത്തിച്ചാല് രജിസ്ട്രേഷന് റദ്ദാക്കുന്നത് വരെയുള്ള ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും വിജ്ഞാപനത്തിൽ പറഞ്ഞിരുന്നു.

മികച്ചതും കാര്യക്ഷമവും നിയന്ത്രിതവുമായ ഒരു സംപ്രേഷണ പരിസ്ഥിതി സൃഷ്ടിക്കാനുള്ള സര്ക്കാരിന്റെ പ്രതിബദ്ധതയാണ് പുത്തന് ചട്ടങ്ങള് കാണിക്കുന്നതെന്നും ഒപ്പം ഉടമകളുടെയും പ്രക്ഷേകരുടെയും പൊതുതാത്പര്യങ്ങളുടെയും സംരക്ഷണമാണ് ലക്ഷ്യമിടുന്നതെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News