സി.ജെ.പി ഐക്യദാർഢ്യ സദസ്സ്: റാപ്പർ വേടന്റെ മാനേജർ അടക്കം 99 പേർക്കെതിരെ കേസ്
Kochi, 24 ജൂലൈ (H.S.) കൊച്ചി: ഡൽഹിയിൽ നടന്നുപരുന്ന സമാന്തര വിദ്യാർഥി പ്രക്ഷോഭങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് കൊച്ചി പനമ്പള്ളി നഗറിൽ സംഘടിപ്പിച്ച ഐക്യദാർഢ്യ സദസ്സുമായി ബന്ധപ്പെട്ട് പോലീസിന്റെ വൻ നടപടി. ജനപ്രിയ റാപ്പർ വേടന്റെ (ഹിരൺദാസ് മുരളി) മാനേജരു
സി.ജെ.പി ഐക്യദാർഢ്യ സദസ്സ്: റാപ്പർ വേടന്റെ മാനേജർ അടക്കം 99 പേർക്കെതിരെ കേസ്


Kochi, 24 ജൂലൈ (H.S.)

കൊച്ചി: ഡൽഹിയിൽ നടന്നുപരുന്ന സമാന്തര വിദ്യാർഥി പ്രക്ഷോഭങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് കൊച്ചി പനമ്പള്ളി നഗറിൽ സംഘടിപ്പിച്ച ഐക്യദാർഢ്യ സദസ്സുമായി ബന്ധപ്പെട്ട് പോലീസിന്റെ വൻ നടപടി. ജനപ്രിയ റാപ്പർ വേടന്റെ (ഹിരൺദാസ് മുരളി) മാനേജരും പരിപാടിയുടെ പ്രധാന സംഘാടകനുമായ വിഘ്നേഷ് ജി. പിള്ള ഉൾപ്പെടെ 99 പേർക്കെതിരെ എറണാകുളം ടൗൺ സൗത്ത് പോലീസ് കേസെടുത്തു.

പോലീസിന്റെ നിർദേശങ്ങളും നോട്ടീസും അവഗണിച്ച് മുൻകൂർ അനുമതിയില്ലാതെ പൊതുറോഡിൽ പരിപാടി സംഘടിപ്പിക്കുകയും ഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്തുവെന്ന് ആരോപിച്ചാണ് കേസ്. എറണാകുളം സൗത്ത് പോലീസ് സ്വമേധയാ (Suo Motu) എടുത്ത കേസിൽ വിഘ്നേഷിനെ ഒന്നാം പ്രതിയാക്കിയും കണ്ടാലറിയാവുന്ന മറ്റ് 99 പേരെ പ്രതിപട്ടികയിലുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

'പാട്ടും പ്രതിഷേധവും'

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കെതിരെയും പരീക്ഷാ ക്രമക്കേടുകൾക്കെതിരെയും ഡൽഹിയിൽ സമരം ചെയ്യുന്ന കോക്രോച്ച് ജനതാ പാർട്ടിക്ക് (CJP) പിന്തുണ പ്രഖ്യാപിച്ച് പനമ്പള്ളി നഗർ സെൻട്രൽ പാർക്കിന് സമീപമുള്ള പൊതുറോഡിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. 'പാട്ടും പ്രതിഷേധവും' എന്ന പേരിൽ നടന്ന സദസ്സിൽ വേടൻ പങ്കെടുക്കുകയും ഗാനങ്ങൾ അവതരിപ്പിച്ചുകൊണ്ട് സംസാരിക്കുകയും ചെയ്തിരുന്നു. ചലച്ചിത്ര-സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖരും ഈ കൂട്ടായ്മയിൽ പങ്കെടുക്കാൻ എത്തിയിരുന്നു.

പോലീസിന്റെ വാദം

സെൻട്രൽ പാർക്കിന് സമീപം പരിപാടി നടത്താൻ അനുമതിയില്ലെന്നും പൊതുവഴി തടസ്സപ്പെടുത്തരുതെന്നും വ്യക്തമാക്കി പോലീസ് സംഘാടകർക്ക് നേരത്തെ നോട്ടീസ് നൽകിയിരുന്നു. എന്നാൽ പോലീസ് നിർദേശം ലംഘിച്ച് മുന്നോട്ടുപോവുകയും പൊതുജനത്തിനും വാഹനങ്ങൾക്കും തടസ്സമുണ്ടാക്കുന്ന രീതിയിൽ ആളുകളെ തടടിച്ചുകൂട്ടുകയുമായിരുന്നു എന്നാണ് പ്രഥമ വിവര റിപ്പോർട്ടിൽ (FIR) പറയുന്നത്.

ഭാരതീയ ന്യായ സംഹിതയിലെ (BNS) അനുമതിയില്ലാതെ അനധികൃതമായി തടിച്ചുകൂടൽ, പൊതുവഴി തടസ്സപ്പെടുത്തൽ, ഉദ്യോഗസ്ഥരുടെ ഉത്തരവുകൾ ലംഘിക്കൽ തുടങ്ങിയ നിയമവകുപ്പുകൾ ചുമത്തിയാണ് കേസ് രേഖപ്പെടുത്തിയിരിക്കുന്നത്.

എഫ്.ഐ.ആറിൽ റാപ്പർ വേടന്റെ പേര് നേരിട്ട് പ്രതിപട്ടികയിൽ ചേർത്തിട്ടില്ലെങ്കിലും, പരിപാടിയിൽ പങ്കെടുത്ത കണ്ടാലറിയാവുന്ന മറ്റുള്ളവരെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങൾ പോലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്. ഇവരുടെ ദൃശ്യങ്ങൾ പരിശോധിച്ച് വരുന്ന മുറയ്ക്ക് കൂടുതൽ പേരുടെ പേരുകൾ എഫ്.ഐ.ആറിൽ കൂട്ടിച്ചേർക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

---------------

Hindusthan Samachar / Roshith K


Latest News