Enter your Email Address to subscribe to our newsletters

New delhi, 24 ജൂലൈ (H.S.)
നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ പ്രതിഷേധിച്ച വിദ്യാര്‍ഥികളെ ഡല്‍ഹി പോലീസും വിവിധ സേന വിഭാഗങ്ങളും ക്രൂരമായാണ് നേരിടുന്നത് എന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. കുട്ടികളാണ് എന്ന് പോലും നോക്കാതെ ലാത്തിചാര്‍ജ് നടത്തുകയും വെടിവയ്ക്കുകയുമാണ് ചെയ്യുന്നത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ പെല്ലറ്റ് ഗണ്‍ ഉപയോഗിച്ച സംഭവത്തിലാണ് രാഹുല്‍ ഗാന്ധി വലിയ വിമര്‍ശനം നടത്തിയത്. പെല്ലറ്റ് ഏറ്റ് പരിക്കേറ്റ് വിദ്യാര്‍ത്ഥിക്കൊപ്പമായിരുന്നു രാഹുലിന്റെ വാര്‍ത്താസമ്മേളനം. വിദ്യാര്‍ത്ഥിയുടെ പരിക്കുകള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ കാണിക്കുകയും ചെയ്തു.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഒരു ക്രിമിനല്‍ ആണെന്നും നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം തകര്‍ന്നതിന്റെ പ്രതീകമായ അദ്ദേഹം ഉടന്‍ രാജിവെക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.സമാധാനപരമായി പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ക്കുനേരെ പോലീസ് ബലപ്രയോഗമാണ് നടന്നതെന്നും ആയിരക്കണക്കിന് യുവാക്കള്‍ തെരുവിലിറങ്ങാന്‍ കാരണം മന്ത്രിയുടെ നിലപാടുകളാണെന്നും രാഹുല്‍ പറഞ്ഞു.
പ്രതിഷേധത്തിനിടെ പരിക്കേറ്റ 19 വയസ്സുകാരനായ സാഹില്‍ എന്ന വിദ്യാര്‍ഥിയെയാണ് രാഹുല്‍ ഗാന്ധി മാധ്യമങ്ങളെ കണ്ടത്. ദേശീയ പതാകയേന്തി സമാധാനപരമായി പ്രതിഷേധിക്കുകയായിരുന്ന സാഹിലിന്റെ കണ്ണിനാണ് പെല്ലറ്റ് തറച്ച് ഗുരുതരമായി പരിക്കേറ്റത്. സാഹിലിന്റെ കണ്ണിന്റെ കാഴ്ച തിരിച്ചുകിട്ടുമോ എന്ന കാര്യത്തില്‍ ഡോക്ടര്‍മാര്‍ക്കുപോലും ഉറപ്പില്ലെന്ന് രാഹുല്‍ ആശങ്ക പ്രകടിപ്പിച്ചു. വിദ്യാര്‍ഥികള്‍ക്ക് പെല്ലറ്റ് ഗണ്‍ പ്രയോഗത്തിലാണ് പരിക്കേറ്റതെന്ന് സഫ്ദര്‍ജംഗ് ആശുപത്രിയിലെ മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ഡല്‍ഹി പോലീസ് ഈ ആരോപണങ്ങള്‍ നിഷേധിച്ചിട്ടുണ്ട്.
വിദ്യാര്‍ഥികള്‍ മുന്നോട്ടുവെച്ച മൂന്ന് ആവശ്യങ്ങളും കേന്ദ്രം അംഗീകരിക്കണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. തങ്ങളുടെയും വിദ്യാര്‍ഥികളുടെയും നിലപാടില്‍ മാറ്റമില്ലെന്നും മന്ത്രിയുടെ രാജിയില്ലാതെ പിന്നോട്ടില്ലെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.
ജെ.പി. നഡ്ഡ ഉള്‍പ്പെടെയുള്ളവരുമായി സിജെപി ഇന്നചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇതില്‍ സമരക്കാരുടെ രണ്ട് ആവശ്യങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു. പ്രതിഷേധക്കാര്‍ക്കെതിരെയുള്ള കേസുകള്‍ പിന്‍വലിക്കാമെന്നും മരിച്ച വിദ്യാര്‍ഥികളുടെ കുടുംബാംഗങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാമെന്നുമാണ് ധാരണയായത്. സിജെപി നേതാക്കളാണ് ഇക്കാര്യം അറിയിച്ചു. എന്നാല്‍, പ്രധാന ആവശ്യമായ ധര്‍മേന്ദ്ര പ്രധാന്റെ രാജിയുടെ കാര്യത്തില്‍ നാളെ ഉച്ചയോടെ മാത്രമേ മറുപടി നല്‍കൂ എന്നാണ് കേന്ദ്രത്തിന്റെ നിലപാട്. ഇതൊന്നും കേന്ദ്രസര്‍ക്കാര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
---------------
Hindusthan Samachar / Sreejith S