Enter your Email Address to subscribe to our newsletters

New delhi, 24 ജൂലൈ (H.S.)
നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച വിഷയത്തില്‍ തെരുവില്‍ തുടരുന്ന സിജെപി പ്രതിഷേധം അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍. കേന്ദ്ര സര്‍ക്കാരും സിജെപിയും തമ്മിലുള്ള നിര്‍ണായക ചര്‍ച്ച ഇന്ന് നടന്നു. തങ്ങളുടെ ആവശ്യങ്ങള്‍ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്ന് സിജെപി വക്താക്കള്‍ പറഞ്ഞു. സിജെപി മുന്നോട്ട് വച്ച മൂന്ന് ആവശ്യങ്ങളില്‍ രണ്ടെണ്ണത്തില്‍ സര്‍ക്കാര്‍ ഉറപ്പ് നല്‍കിയെന്നും അവര്‍ അവകാശപ്പെട്ടു.
വിദ്യാര്‍ഥികള്‍ക്കെതിരെയുള്ള കേസ് പിന്‍വലിക്കണം, മരിച്ച വിദ്യാര്‍ഥികളുടെ കുടുംബത്തിന് നഷ്ട പരിഹാരം നല്‍കണം എന്നീ ആവശ്യങ്ങളാണ് കേന്ദ്രം അംഗീകരിച്ചത്. എന്നാല്‍ വിദ്യാഭ്യാസ മന്ത്രി ധര്‍മ്മന്ദ്ര പ്രധാന്റെ രാജി ആവസ്യത്തില്‍ തര്‍ക്കം ഇപ്പോഴും തുടരുകയാണ്. രാജി എന്നതില്‍ സിജെപി ഉറച്ച് നിന്നു. ഇതോടെ അല്‍പം കൂടി സമയം കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു. നാളെ ഇക്കാര്യത്തില്‍ വീണ്ടും ചര്‍ച്ചയുണ്ടാകും.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യത്തില്‍ തീരുമാനം അറിയിക്കാന്‍ സര്‍ക്കാര്‍ നാളെ ഉച്ചവരെ സമയം ചോദിച്ചിട്ടുണ്ടെന്ന് കോക്ക്‌റോച്ച് ജനതാ പാര്‍ട്ടി ദശീയ വക്താവ് അശുതോഷ് റാങ്ക പറഞ്ഞു. സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് അനുകൂല നടപടിയുണ്ടാകുമെന്നും ധര്‍മേന്ദ്ര പ്രധാനെ മന്ത്രിസ്ഥാനത്ത് നിന്ന് ഉടന്‍ തന്നെ നീക്കം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രക്ഷോഭകര്‍ മുന്നോട്ട് വച്ച മറ്റ് രണ്ട് പ്രധാന ആവശ്യങ്ങളില്‍ തത്വത്തില്‍ അംഗീകാരം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറായിട്ടുണ്ടെന്ന് അശുതോഷ് റാങ്ക അറിയിച്ചു. നീറ്റ് പരീക്ഷാ തട്ടിപ്പുകളെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത ഉദ്യോഗാര്‍ഥികളുടെ കുടുംബങ്ങള്‍ക്ക് അര്‍ഹമായ സാമ്പത്തിക നഷ്ട പരിഹാരം നല്‍കുക, പ്രതിഷേധങ്ങളില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ക്കെതിരെ പൊലീസും ഭരണകൂടവും ചുമത്തിയ എഫ്‌ഐആറുകളും മറ്റ് നിയമ നടപടികളും പൂര്‍ണമായി പിന്‍വലിക്കുക എന്നിവയാണ് തത്വത്തില്‍ അംഗീകരിക്കപ്പെട്ട ആവശ്യങ്ങള്‍.
ഡല്‍ഹിയിലെ ജന്തര്‍ മന്തറിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുമായി വിദ്യാര്‍ഥികളും യുവാക്കളും നടത്തിവരുന്ന സമരം അതിശക്തമായി തുടരുന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ തലത്തില്‍ ചര്‍ച്ച നടന്നത്. കേന്ദ്ര ഭരണകൂടത്തെ പ്രതിനിധീകരിച്ച് കേന്ദ്ര മന്ത്രി ജെപി നദ്ദ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. മണിക്കൂറുകള്‍ നീണ്ട കൂടിക്കാഴ്ചയ്ക്കും ആശയവിനിമയങ്ങള്‍ക്കും ശേഷമാണ് കോക്ക്‌റോച്ച് ജനതാ പാര്‍ട്ടി വക്താക്കള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ നിലപാട് വ്യക്തമാക്കിയത്. നീറ്റ് പരീക്ഷയിലെ ക്രമക്കേടുകള്‍ ലക്ഷക്കണക്കിന് വിദ്യാര്‍ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കിയെന്നും, അതിന് ഉത്തരവാദിയായ വിദ്യാഭ്യാസ മന്ത്രി രാജിവയ്ക്കാതെ തങ്ങളുടെ പോരാട്ടത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും പാര്‍ട്ടി വക്താക്കള്‍ ഊന്നിപ്പറഞ്ഞു.നിഷ്പക്ഷ വേദിയായി തിരഞ്ഞെടുത്ത ഡല്‍ഹിയിലെ കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബ് ഓഫ് ഇന്ത്യയില്‍ ഇന്ന് ഉച്ചയ്ക്ക് 12.30നാണ് ചര്‍ച്ച നടന്നത്. സോനം വാങ്ചുക്കിന്റെ 20 ദിവസത്തെ നിരാഹാര സമരം കേന്ദ്ര സര്‍ക്കാരിന്റെ ഉറപ്പിനെ തുടര്‍ന്ന് അവസാനിപ്പിച്ചതിന് പിന്നാലെയാണ് ചര്‍ച്ച നടന്നത
---------------
Hindusthan Samachar / Sreejith S