പരീക്ഷാ പിഴവുകള് ഇങ്ങനെ തുടരാന് അനുവദിക്കില്ല; കടുപ്പിച്ച് സുപ്രീംകോടതി
New delhi, 24 ജൂലൈ (H.S.) ആവര്‍ത്തിക്കുന്ന നീറ്റ് പരീക്ഷ വീഴ്ചകളില്‍ കടുപ്പിച്ച് സുപ്രീം കോടതി. ക്രമക്കേടുകളില്‍ കേന്ദ്രസര്‍ക്കാരിന് എതിരെ രൂക്ഷവിമര്‍ശനമാണ് കടോതി ഉന്നയിച്ചത്. ഇങ്ങനെ മുന്നോട്ട് കൊണ്ടുപോകാന്‍ അനുവദിക്കില്ല എന്ന് കോടതി വ്യക്തമാക്കി
Supreme Court


New delhi, 24 ജൂലൈ (H.S.)

ആവര്‍ത്തിക്കുന്ന നീറ്റ് പരീക്ഷ വീഴ്ചകളില്‍ കടുപ്പിച്ച് സുപ്രീം കോടതി. ക്രമക്കേടുകളില്‍ കേന്ദ്രസര്‍ക്കാരിന് എതിരെ രൂക്ഷവിമര്‍ശനമാണ് കടോതി ഉന്നയിച്ചത്. ഇങ്ങനെ മുന്നോട്ട് കൊണ്ടുപോകാന്‍ അനുവദിക്കില്ല എന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, അലോക് ആരാധെ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്.

പരീക്ഷാ വിവാദങ്ങളിലെ പിഴവുകള്‍ തടയണമെന്ന് കോടതി ആവശ്യപ്പെട്ടു. നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ടുണ്ടാകുന്ന പിഴവുകളുടെ പരമ്പരയ്ക്ക് അറുതി വരുത്തണമെന്ന് കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു. പരീക്ഷാ നടപടികള്‍ പൂര്‍ണ്ണമായും സുതാര്യവും വ്യവസ്ഥാപിതവുമാണെന്ന് ഉറപ്പുവരുത്തുമെന്ന് കോടതി വ്യക്തമാക്കി.

കമ്പ്യൂട്ടര്‍ അധിഷ്ഠിതമാക്കുന്നതിനെക്കുറിച്ചും കോടതി കേന്ദ്രത്തോട് വിശദീകരണം തേടി. കമ്പ്യൂട്ടര്‍ അധിഷ്ഠിത രീതിയിലേക്ക് മാറുമ്പോള്‍ ഡാറ്റാ സുരക്ഷ എങ്ങനെ ഉറപ്പാക്കും എന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍ സമര്‍പ്പിക്കാനും കോടതി നിര്‍ദ്ദേശിച്ചു.

അതേസമയം വിദ്യാര്‍ത്ഥികള്‍ക്കെതിരായ പൊലീസ് നടപടിയെ ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ അടിയന്തര വാദം കേള്‍ക്കാന്‍ സുപ്രീംകോടതി നിഷേധിച്ചുവെന്ന് വാര്‍ത്ത മാധ്യമങ്ങളുടെ അസ്രദ്ധയാണെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. അത് ഒരു പ്രതിനിധാനം മാത്രമാണെന്നും ഒരു ഹര്‍ജിയല്ലെന്നും അദ്ദേഹം പറഞ്ഞു. അത്തരമൊരു ഹര്‍ജി ഫയല്‍ ചെയ്തിട്ടില്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

രാവിലെ 10 മണി വരെ, ഒരു ഹര്‍ജി പോലും ഫയല്‍ ചെയ്തിട്ടില്ല. മിശ്രയോ മറ്റാരെങ്കിലുമോ അയച്ച ഒരു നിവേദനമായിരുന്നു അത്. പ്രാതിനിധ്യത്തെ ഒരു റിട്ട് ഹര്‍ജിയായി എനിക്ക് എങ്ങനെ കണക്കാക്കാനാകും? ആളുകള്‍ ഇത് അശ്രദ്ധമായി റിപ്പോര്‍ട്ട് ചെയ്തതാണ് ചീഫ് ജസ്റ്റിസ് പറഞ്ഞു.

കുട്ടികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ കോടതിയെ അറിയിച്ചു. കോടതിയില്‍ ഇതെ കുറിച്ചുള്ള കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ കുറച്ച്കൂടി സമയവും അദ്ദേഹം തേടിയിട്ടുണ്ട്. അതേസമയം ഈ പ്രശ്നം ഇങ്ങനെ തുടരാന്‍ ഞങ്ങള്‍ അനുവദിക്കില്ലെന്ന് കോടതി അറിയിച്ചു. കേസ് വാദം കേള്‍ക്കാനായി ജൂലൈ 27 ലേക്ക് മാറ്റി.

നേരത്തെ നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് പ്രതിഷേധം നടത്തുന്ന വിദ്യാര്‍ഥികള്‍ക്കെതിരായ പൊലീസ് നടപടികള്‍ക്കെതിരെയുള്ള ഹര്‍ജിയില്‍ അടിയന്തര വാദം കേള്‍ക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചിരുന്നു. ഞങ്ങളുടെ സമയം പാഴാക്കരുത്, നിങ്ങളുടെ സമയം പാഴാക്കരുത് എന്നായിരുന്നു ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അഭിഭാഷകനോട് പറഞ്ഞത്.

നീറ്റ് പരീക്ഷയിര്‍ നടന്ന ക്രമക്കേട് ചൂണ്ടി കാണിച്ചാണ് വിദ്യാദിയകണ്‍ സമരം നടത്തുന്നത്. വിദ്യാത്ഥികളോട് പൊലീസിന്റെ അതിക്രമങ്ങള്‍ കാണിക്കുന്ന വീഡിയോകള്‍ ഉണ്ടെന്ന് അഭിഭാഷകന്‍ പറഞ്ഞപ്പോള്‍, ഞങ്ങള്‍ക്ക് വീഡിയോകളില്‍ താല്‍പ്പര്യമില്ല, കാണാന്‍ ഞങ്ങള്‍ക്ക് സമയമില്ല എന്നായിരുന്നു ചീഫ് ജസ്റ്റിസ് മറുപടി നല്‍കിയത്.

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് സിജെപി നടത്തുന്ന സമരം രാജ്യത്തുടനീളം ശക്തിപ്രാപിക്കുന്നതിനിടെ കേന്ദ്രമന്ത്രിമാരുമായി സിജെപി ഇന്ന് കൂടികാഴ്ച നടത്തും.

പരിസ്ഥിതി പ്രവര്‍ത്തകന്‍ സോനം വാങ്ചുക് നടത്തിവന്ന 26 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ചെങ്കിലും, വിദ്യാഭാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജി വയ്ക്കുന്നതുവരെ ജന്തര്‍ മന്ദിറില്‍ സിജെപിയുടെ സമാധാനപരമായ പ്രതിഷേധം തുടരുമെന്ന് സിജെപി സ്ഥാപകന്‍ അഭിജിത് ദീപ്കെ അറിയിച്ചു.

സമരം രാജ്യവ്യാപകമായി സംഘടിത രൂപത്തിലേക്ക് മാറ്റാനാണ് സിജെപിയുടെ തീരുമാനം. ഇതിന്റെ ഭാഗമായി എല്ലാ ജില്ലാകേന്ദ്രങ്ങളിലും പ്രതിഷേധം സംഘടിപ്പിക്കാന്‍ സിജെപി നേതൃത്വം ആഹ്വാനം ചെയ്തിട്ടുണ്ട്. ഇതിനായി പ്രത്യേക മാര്‍ഗനിര്‍ദേശങ്ങളും പുറത്തിറക്കിയിട്ടുണ്ട്.

സമരം ശക്തമായതോടെ ഡല്‍ഹിയില്‍ പൊലീസ് നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി ജന്തര്‍ മന്ദിറിന് ഒന്നര കിലോമീറ്റര്‍ ചുറ്റളവില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കി. കഴിഞ്ഞ ദിവസം വൈകിട്ട് നാലുമുതല്‍ രാത്രി 12 വരെയായിരുന്നു നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്. വരും ദിവസങ്ങളിലും ഈ നിയന്ത്രണം തുടരും.

---------------

Hindusthan Samachar / Sreejith S


Latest News