നിതിന്രാജ് കേസ: പ്രതിയെ ഡിവൈഎസിപി രക്ഷപ്പെടുത്തിയത്; ആഭ്യന്തരവകുപ്പ് അച്ചടക്ക നടപടി എടുത്തില്ലെങ്കില് ഇടപെടുമെന്ന് ഹൈക്കോടതി
Kochi, 24 ജൂലൈ (H.S.) അഞ്ചക്കണ്ടി ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഡിവൈഎസ്പി സുധീര്‍ കല്ലനെ നിര്‍ത്തിപ്പൊരിച്ച് ഹൈക്കോടതി. മുഖ്യപ്രതി ഡോ. എം.കെ റാമിന്റെ അറസ്റ്റ് നടപടികളില്‍ വീഴ്ചവരുത്തി പ്രതിക്ക് ജാമ്യത്
kerala high court


Kochi, 24 ജൂലൈ (H.S.)

അഞ്ചക്കണ്ടി ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഡിവൈഎസ്പി സുധീര്‍ കല്ലനെ നിര്‍ത്തിപ്പൊരിച്ച് ഹൈക്കോടതി. മുഖ്യപ്രതി ഡോ. എം.കെ റാമിന്റെ അറസ്റ്റ് നടപടികളില്‍ വീഴ്ചവരുത്തി പ്രതിക്ക് ജാമ്യത്തിന് വഴിയൊരുക്കിയതിനാണ് ഡിവൈഎസ്പി സുധീര്‍ കല്ലന്‍ ഹൈക്കോടതിയില്‍ നിന്ന് രൂക്ഷ വിമര്‍ശനം ഏറ്റുവാങ്ങിയത്. പ്രതിയുമായി ഉദ്യോഗസ്ഥന്‍ ഒത്തുകളിച്ചു എന്ന് പറഞ്ഞ് കോടതി അച്ചടക്ക നടപടി സ്വീകരിക്കാന്‍ സര്‍ക്കാരിന് നിര്‍ദ്ദേശവും നല്‍കി.

ഗ്രൗണ്ട്സ് ഓഫ് അറസ്റ്റ് രേഖപ്പെടുത്താതിരുന്നതോടെയാണ് അറസ്റ്റിലായ ദിവസം തന്നെ പ്രതിക്ക് ജാമ്യം ലഭിക്കാനിടയായത്. പ്രതി പുറത്തുപോകട്ടെ എന്ന് കരുതി ഡിവൈഎസ്പി മനഃപൂര്‍വ്വം വീഴ്ച വരുത്തുകയായിരുന്നുവെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു.

ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയില്ലെങ്കില്‍ കോടതി ഇടപെടും എന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

ആഭ്യന്തരവകുപ്പിനോട് എന്തെങ്കിലും ശത്രതയുണ്ടോയെന്നും ഡിവൈഎസ്പിയോട് കോടതി ചോദിച്ചു. തൂഫാന്‍ നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നു. അതിന്റെ ശോഭ കെടുത്താന്‍ ശ്രമിക്കുകയാണോ എന്ന ഗുരുതരമായ വിമര്‍ശനവും കോടതിയുടെ ഭാഗത്ത് നിന്നുണ്ടായി. ഡിവൈഎസ്പിയേയും എസ്പിയേയും ശകാരിച്ച കോടതി നിയമം അറിയില്ലേ എന്ന് ഡിവൈഎസ്പിയോട് ചോദിച്ചു.

ഡിവൈഎസ്പി ആക്കിയിട്ട് എത്രനാളായെന്ന് ചോദിച്ച കോടതി ഈ അറസ്റ്റില്‍ മാത്രം എങ്ങനെ പ്രശ്നം ഉണ്ടായി. നിങ്ങള്‍ക്ക് നിയമം അറിയില്ലെ. പ്രധാനപ്പെട്ട കേസില്‍ പിന്നെ എങ്ങനെ വീഴ്ച സംഭവിച്ചു. ആ പ്രതി ഇറങ്ങി പോകണം എന്നല്ലെ നിങ്ങള്‍ ഉദ്ദേശിച്ചത്. നിങ്ങള്‍ കര്‍ണ്ണാടകയില്‍ പോയില്ലേ എന്നും കോടതി ചോദിച്ചു.

ഇനി ആവര്‍ത്തിക്കില്ലെന്ന് ഡിവൈഎസ്പി പറഞ്ഞപ്പോള്‍ നിങ്ങള്‍ക്ക് നിയമം അറിയാം. എന്നിട്ടും അറിയില്ലെന്ന് ഭാവിക്കുകയാണെന്നും കുറ്റപ്പെടുത്തി. എന്ത് അച്ചടക്കനടപടിയാണ് ഡിവൈഎസ്പിക്കെതിരെ സ്വീകരിക്കുക എന്ന് ആരാഞ്ഞ കോടതി കേസ് രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കക്കാന്‍ മാറ്റി. ഗൗരവകരമായ കേസില്‍ പോലീസ് വീഴ്ച ഉണ്ടാകുന്നു. ഇത് ശരിയായ രീതിയല്ലെന്നും പറഞ്ഞു. സാധാരണക്കാരന്റെ കാര്യം നോക്കാന്‍ കോടതിയുണ്ട് നിങ്ങള്‍ വിചാരിച്ചാല്‍ ഒരു പ്രതിയേയും രക്ഷിക്കാന്‍ നിങ്ങള്‍ക്ക് ആകില്ല. അത് ഓര്‍മയിരിക്കട്ടെ എന്നും കോടതിയുടെ പരാമര്‍ശമുണ്ടായി. മേല്‍നോട്ടം കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്നും പറഞ്ഞാണ് കോടതി അവസാനിപ്പിച്ചത്. ഓപ്പണ്‍ കോടതിയിലായിരുന്നു പരാമര്‍ശങ്ങള്‍.

---------------

Hindusthan Samachar / Sreejith S


Latest News