Enter your Email Address to subscribe to our newsletters

Thrissur, 24 ജൂലൈ (H.S.)
65-ാമത് സംസ്ഥാനതല സുബ്രതോ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഔദ്യോഗിക ഉദ്ഘാടനം തൃശ്ശൂര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ പൊതുവിദ്യാഭ്യാസ, ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി എന്. ഷംസുദ്ദീന്‍ നിര്‍വ്വഹിച്ചു.
ലോകമെമ്പാടും നിറഞ്ഞ ഫുട്‌ബോള്‍ ആവേശം കേരളവും പൂര്‍ണ്ണമായും നെഞ്ചിലേറ്റിയെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മന്ത്രി പറഞ്ഞു. നാടിന്റെ ഓരോ കോണിലും ലോകകപ്പ് നേരിട്ട് നടക്കുകയാണെന്ന് തോന്നിപ്പിക്കുന്ന ആവേശമാണ് ജനങ്ങള്‍ക്കിടയില്‍ ഉണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൊതുസമൂഹത്തിലെയും കുട്ടികളിലെയും ഫുട്‌ബോള്‍ താത്പര്യത്തെ മുന്‍നിര്‍ത്തി വിദ്യാഭ്യാസ വകുപ്പ് ആവിഷ്‌കരിച്ച 'വണ്‍ മില്യണ്‍ തൂഫാന്‍ ഗോള്‍' പദ്ധതി വന്‍ വിജയമായതായി മന്ത്രി വ്യക്തമാക്കി. ഓഗസ്റ്റ് 20 വരെ പത്ത് ലക്ഷം ഗോളുകള്‍ ലക്ഷ്യമിട്ടിരുന്നെങ്കിലും കുട്ടികളുടെ ആവേശത്തില്‍ കേവലം രണ്ടാഴ്ച തികയുമ്പോഴേക്കും പത്ത് ലക്ഷം ഗോള്‍ എന്ന ലക്ഷ്യം നേടാനായതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം മുന്‍ ക്യാപ്റ്റനും പത്മശ്രീ പുരസ്‌ക്കാര ജേതാവുമായ ഐ.എം. വിജയന്‍ എന്നിവര്‍ മുഖ്യാതിഥികളായി. പൊതുവിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ പി.ആര്‍ ശ്രീജേഷ്, തൃശ്ശൂര്‍ ഡി.ഡി.ഇ ടി. ഷൈല, സംസ്ഥാന സ്‌പോര്‍ട്ട്‌സ് കോ-ഓര്‍ഡിേനേറ്റര്‍ അജിത് വര്‍ഗ്ഗീസ്, അസിസ്റ്റന്റ് സ്റ്റേറ്റ് സ്പോര്‍ട്സ് ഓര്‍ഗനൈസര്‍മാരായ പി.യു. ചിത്ര, കുഞ്ഞുമുഹമ്മദ്, ആര്‍.ഡി.എസ്.ജി.എ സെക്രട്ടറി തൃശൂര്‍ സുധീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
സംസ്ഥാനതല സുബ്രതോ കപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ സംസ്ഥാനത്തിന്റെ വിവിധ സ്‌കൂളുകളില്‍ നിന്നുള്ള അണ്ടര്‍ 15 ബോയ്‌സ്, അണ്ടര്‍ 17 ഗേള്‍സ്, അണ്ടര്‍ 17 ഗോള്‍സ് സ്‌കൂള്‍ ടീമുകളാണ് മത്സരിക്കുന്നത്. ജൂലൈ 28 വരെ രാവിലെ ഏഴുമുതല്‍ വൈകിട്ട് അഞ്ചുവരെ തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ മത്സരങ്ങള്‍ നടക്കും.സംസ്ഥാനതല സുബ്രതോ കപ്പ് ഫുട്ബോള് ടൂര്ണമെന്റ്
മന്ത്രി എന്. ഷംസുദ്ദീന് ഉദ്ഘാടനം ചെയ്തു
65-ാമത് സംസ്ഥാനതല സുബ്രതോ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഔദ്യോഗിക ഉദ്ഘാടനം തൃശ്ശൂര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ പൊതുവിദ്യാഭ്യാസ, ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി എന്. ഷംസുദ്ദീന്‍ നിര്‍വ്വഹിച്ചു.
ലോകമെമ്പാടും നിറഞ്ഞ ഫുട്‌ബോള്‍ ആവേശം കേരളവും പൂര്‍ണ്ണമായും നെഞ്ചിലേറ്റിയെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മന്ത്രി പറഞ്ഞു. നാടിന്റെ ഓരോ കോണിലും ലോകകപ്പ് നേരിട്ട് നടക്കുകയാണെന്ന് തോന്നിപ്പിക്കുന്ന ആവേശമാണ് ജനങ്ങള്‍ക്കിടയില്‍ ഉണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൊതുസമൂഹത്തിലെയും കുട്ടികളിലെയും ഫുട്‌ബോള്‍ താത്പര്യത്തെ മുന്‍നിര്‍ത്തി വിദ്യാഭ്യാസ വകുപ്പ് ആവിഷ്‌കരിച്ച 'വണ്‍ മില്യണ്‍ തൂഫാന്‍ ഗോള്‍' പദ്ധതി വന്‍ വിജയമായതായി മന്ത്രി വ്യക്തമാക്കി. ഓഗസ്റ്റ് 20 വരെ പത്ത് ലക്ഷം ഗോളുകള്‍ ലക്ഷ്യമിട്ടിരുന്നെങ്കിലും കുട്ടികളുടെ ആവേശത്തില്‍ കേവലം രണ്ടാഴ്ച തികയുമ്പോഴേക്കും പത്ത് ലക്ഷം ഗോള്‍ എന്ന ലക്ഷ്യം നേടാനായതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം മുന്‍ ക്യാപ്റ്റനും പത്മശ്രീ പുരസ്‌ക്കാര ജേതാവുമായ ഐ.എം. വിജയന്‍ എന്നിവര്‍ മുഖ്യാതിഥികളായി. പൊതുവിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ പി.ആര്‍ ശ്രീജേഷ്, തൃശ്ശൂര്‍ ഡി.ഡി.ഇ ടി. ഷൈല, സംസ്ഥാന സ്‌പോര്‍ട്ട്‌സ് കോ-ഓര്‍ഡിേനേറ്റര്‍ അജിത് വര്‍ഗ്ഗീസ്, അസിസ്റ്റന്റ് സ്റ്റേറ്റ് സ്പോര്‍ട്സ് ഓര്‍ഗനൈസര്‍മാരായ പി.യു. ചിത്ര, കുഞ്ഞുമുഹമ്മദ്, ആര്‍.ഡി.എസ്.ജി.എ സെക്രട്ടറി തൃശൂര്‍ സുധീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
സംസ്ഥാനതല സുബ്രതോ കപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ സംസ്ഥാനത്തിന്റെ വിവിധ സ്‌കൂളുകളില്‍ നിന്നുള്ള അണ്ടര്‍ 15 ബോയ്‌സ്, അണ്ടര്‍ 17 ഗേള്‍സ്, അണ്ടര്‍ 17 ഗോള്‍സ് സ്‌കൂള്‍ ടീമുകളാണ് മത്സരിക്കുന്നത്. ജൂലൈ 28 വരെ രാവിലെ ഏഴുമുതല്‍ വൈകിട്ട് അഞ്ചുവരെ തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ മത്സരങ്ങള്‍ നടക്കും.
---------------
Hindusthan Samachar / Sreejith S