സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് കാരണം മുൻ എൽഡിഎഫ് സര്ക്കാര്; ഇവിഎം ഹാക്കിങ് സാമ്പത്തിക തട്ടിപ്പിൽ പാർട്ടി അന്വേഷണം നടത്തുെമന്ന് മന്ത്രി സണ്ണി ജോസഫ്
Kasarkod, 24 ജൂലൈ (H.S.) കാസർകോട്: സംസ്ഥാനത്ത് നിലവിലുള്ള രൂക്ഷമായ വൈദ്യുതി പ്രതിസന്ധിക്ക് പൂർണ ഉത്തരവാദി മുൻ എൽഡിഎഫ് സർക്കാരാണെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് ആവർത്തിച്ചു. മുൻ സർക്കാരിന്റെ തെറ്റായ നയങ്ങളും കരാറുകൾ റദ്ദാക്കിയതുമാണ് കേരളത്തെ ഇന്ന
സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് കാരണം മുൻ എൽഡിഎഫ് സര്ക്കാര്; ഇവിഎം ഹാക്കിങ് സാമ്പത്തിക തട്ടിപ്പിൽ പാർട്ടി അന്വേഷണം നടത്തുെമന്ന് മന്ത്രി സണ്ണി ജോസഫ്


Kasarkod, 24 ജൂലൈ (H.S.)

കാസർകോട്: സംസ്ഥാനത്ത് നിലവിലുള്ള രൂക്ഷമായ വൈദ്യുതി പ്രതിസന്ധിക്ക് പൂർണ ഉത്തരവാദി മുൻ എൽഡിഎഫ് സർക്കാരാണെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് ആവർത്തിച്ചു. മുൻ സർക്കാരിന്റെ തെറ്റായ നയങ്ങളും കരാറുകൾ റദ്ദാക്കിയതുമാണ് കേരളത്തെ ഇന്നത്തെ ഇരുട്ടിലേക്ക് തള്ളിയിട്ടതെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാനത്തിന് ഏറെ ഗുണകരമാകുമായിരുന്ന ദീർഘകാല വൈദ്യുതി വാങ്ങൽ കരാറുകൾ (PPA) മുൻ എൽഡിഎഫ് സർക്കാർ റദ്ദാക്കുകയായിരുന്നു. ഈ തീരുമാനത്തിന്റെ ദുരന്തഫലമാണ് ഇപ്പോൾ സംസ്ഥാനത്തെ ജനങ്ങൾ അനുഭവിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വൈദ്യുതി പ്രതിസന്ധി പരിഹരിച്ച് സംസ്ഥാനത്ത് തടസ്സമില്ലാത്ത വൈദ്യുതി വിതരണം ഉറപ്പാക്കാൻ നിലവിലെ യുഡിഎഫ് സർക്കാർ പരമാവധി ശ്രമിച്ചുവരികയാണ്. കടുത്ത ഉഷ്ണവും പ്രതിസന്ധിയും നിലനിൽക്കുമ്പോഴും ഉപഭോക്താക്കൾക്ക് കൂടുതൽ ബുദ്ധിമുട്ടുകൾ ഉണ്ടാകാത്ത രീതിയിൽ ബദൽ മാർഗങ്ങൾ സർക്കാർ കണ്ടെത്തുന്നുണ്ട്. മുൻ എൽഡിഎഫ് ഭരണത്തിന്റെ വീഴ്ചകൾ മറച്ചുവെച്ച് ഇപ്പോൾ നടത്തുന്ന പ്രതിഷേധങ്ങൾ രാഷ്ടീയ നാടക മാത്രമാണ്. വൈദ്യുതി വിഷയത്തിൽ സിപിഐഎം സമരം ചെയ്യേണ്ടത് ഇപ്പോഴത്തെ സർക്കാരിനെതിരെയല്ല, മറിച്ച് സ്വന്തം മുൻ സർക്കാരിനോടാണ് എന്ന് സണ്ണി ജോസഫ് പരിഹസിച്ചു.

ഇതോടൊപ്പം പാർട്ടി നേതാവിനെതിരെ ഉയർന്ന ഇവിഎം ഹാക്കിങ് സാമ്പത്തിക തട്ടിപ്പ് ആരോപണത്തിലും മന്ത്രി പ്രതികരിച്ചു. വോട്ടിങ് യന്ത്രങ്ങൾ (EVM) ഹാക്ക് ചെയ്യാമെന്ന് വാഗ്ദാനം ചെയ്ത് കോൺഗ്രസ് നേതാവും വഖഫ് ബോർഡ് മുൻ സിഇഒയുമായ ബി.എം. ജമാൽ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന പരാതി അതീവ ഗൗരവമുള്ളതാണെന്ന് മന്ത്രി സണ്ണി ജോസഫ് വ്യക്തമാക്കി. ഇറ്റാലിയൻ-ജർമ്മൻ സാങ്കേതികവിദ്യ ഉപയോഗിച്ച് ബിജെപിയുടെ ഇവിഎം ഹാക്കിങ് തടയാമെന്ന് വിശ്വസിപ്പിച്ച് കാസർകോട്, ഉദുമ മണ്ഡലങ്ങളിലെ യുഡിഎഫ് ഫണ്ടിൽ നിന്നും നേതാക്കളിൽ നിന്നും ലക്ഷക്കണക്കിന് രൂപ കൈക്കലാക്കിയെന്നാണ് പരാതി.

മാധ്യമ വാർത്തകളും പരാതിയും ശരിയാണെങ്കിൽ ഇത് വലിയ കുറ്റകൃത്യമാണെന്നും വിഷയം പാർട്ടി തലത്തിൽ ഗൗരവമായി അന്വേഷിക്കുമെന്നും മന്ത്രി അറിയിച്ചു. വിഷയത്തെക്കുറിച്ച് കെപിസിസിയും യുഡിഎഫ് സംസ്ഥാന നേതൃത്വവും വിവരങ്ങൾ പരിശോധിച്ചു വരികയാണെന്നും തെറ്റ് തെളിഞ്ഞാൽ കർശന നടപടിയുണ്ടാകുമെന്നും അദ്ദേഹം ഉറപ്പുനൽകി.

---------------

Hindusthan Samachar / Roshith K


Latest News