ദേശീയതാത്പര്യം പരിഗണിച്ച് രാജി; വിദ്യാര്ത്ഥികളാണ് രാജ്യത്തിന്റെ ശക്തി. ധര്മേന്ദ്ര പ്രധാന്
New delhi, 25 ജൂലൈ (H.S.) ദേശീയതാത്പര്യം പരിഗണിച്ചാണ് വിദ്യാഭ്യാസമന്ത്രി സ്ഥാനം രാജിവച്ചതെന്ന് ധര്‍മേന്ദ പ്രധാന്‍. രാജികത്ത് പങ്കുവച്ചുളള എക്‌സ് പോസ്റ്റിലാണ് പ്രധാന്റെ ഈ വിശദീകരണം. കഴിഞ്ഞ പത്തുദിവസമായി ജന്തര്‍മന്തറില്‍ നടക്കുന്ന സംഭവവികാസങ്ങളില്‍
Dharmendra Pradhan


New delhi, 25 ജൂലൈ (H.S.)

ദേശീയതാത്പര്യം പരിഗണിച്ചാണ് വിദ്യാഭ്യാസമന്ത്രി സ്ഥാനം രാജിവച്ചതെന്ന് ധര്‍മേന്ദ പ്രധാന്‍. രാജികത്ത് പങ്കുവച്ചുളള എക്‌സ് പോസ്റ്റിലാണ് പ്രധാന്റെ ഈ വിശദീകരണം. കഴിഞ്ഞ പത്തുദിവസമായി ജന്തര്‍മന്തറില്‍ നടക്കുന്ന സംഭവവികാസങ്ങളില്‍ താന്‍ അതീവ ദുഃഖിതനാണെന്നും ദേശീയതാത്പര്യം പരിഗണിച്ച് പ്രധാനമന്ത്രിക്ക് രാജി സമര്‍പ്പിച്ചെന്നും ധര്‍മേന്ദ്ര പ്രധാന്‍ എക്സില്‍ കുറിച്ചു. രണ്ടു പേജ് അടങ്ങുന്ന രാജിക്കത്തില്‍ രാജ്യത്തെ വിദ്യാര്‍ത്ഥികളെയും യുവാക്കളെയും അഭിസംബോധന ചെയ്താണ് അദ്ദേഹം തീരുമാനം വ്യക്തമാക്കിയത്.

ജന്തര്‍മന്തറിലും രാജ്യത്തുടനീളവും നിലനില്‍ക്കുന്ന സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് രാജിയെന്ന് ധര്‍മേന്ദ്ര പ്രധാന്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. രാജ്യവിരുദ്ധ ശക്തികള്‍ ഈ സാഹചര്യം മുതലെടുക്കരുതെന്നും രാജ്യത്തിന്റെ ഐക്യം നിലനില്‍ക്കണമെന്നും വിദ്യാര്‍ത്ഥികളുടെ ഭാവി നിയമപോരാട്ടങ്ങളില്‍ കുടുങ്ങരുതെന്നും കരുതിയാണ് താന്‍ രാജി സമര്‍പ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ മേയ് മൂന്നിന് നടന്ന നീറ്റ് പരീക്ഷയില്‍ ക്രമക്കേടുകള്‍ ഉയര്‍ന്നുവന്നപ്പോള്‍ത്തന്നെ കേന്ദ്രസര്‍ക്കാര്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയും അന്വേഷണം സി.ബി.ഐ.ക്ക് വിടുകയും ചെയ്തിരുന്നു. തുടര്‍ന്ന് പരീക്ഷ റദ്ദാക്കി പുനഃപരീക്ഷ പ്രഖ്യാപിക്കുകയും അടുത്ത വര്‍ഷം മുതല്‍ കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ (സി.ബി.ടി.) നടത്താന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു.

എന്നിരുന്നാലും, നീറ്റ് ക്രമക്കേടില്‍ ഉത്തരവാദിത്തമേറ്റെടുത്ത് വിദ്യാഭ്യാസ മന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ആഴ്ചകളായി ഡല്‍ഹിയില്‍ ശക്തമായ വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങള്‍ നടന്നുവരികയായിരുന്നു. രാജ്യത്തെ വിദ്യാര്‍ത്ഥികളുടെയും യുവാക്കളുടെയും ഭാവി ആശയക്കുഴപ്പത്തിലാകാതിരിക്കാന്‍ വേണ്ടിയാണ് താന്‍ സ്ഥാനമൊഴിയുന്നതെന്ന് പറഞ്ഞ ധര്‍മേന്ദ്ര പ്രധാന്‍, തനിക്ക് നല്‍കിയ പിന്തുണയ്ക്ക് പ്രധാനമന്ത്രിയോട് നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

യുവജനപ്രക്ഷോഭത്തിന് മുന്നിലാണ് കേന്ദ്ര സര്ക്കാര് ഒടുവില് മുട്ടുമടക്കിയത്. ഇന്ത്യന് രാഷ്ട്രീയ ചരിത്രത്തെത്തുടര്ന്ന് വിദ്യാര്ത്ഥി-യുവജന പ്രസ്ഥാനങ്ങള് നടത്തിയ ഏറ്റവും ശക്തമായ പോരാട്ടത്തിനൊടുവില് കൂടിയാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവച്ചത്. പരീക്ഷാ അഴിമതികളുടെ പേരില് ഒരു കേന്ദ്രമന്ത്രിക്ക് പദവി ഒഴുവാക്കേണ്ടി വരുന്നത് സമീപകാല ചരിത്രത്തില് ആദ്യമായാണ്. കഴിഞ്ഞ ദിവസം വരെ ധര്‌മേന്ദ്ര പ്രധാന് രാജിവയ്ക്കില്ലെന്ന കടുത്ത നിലപാടിലായിരുന്നു കേന്ദ്ര സര്ക്കാര്. പ്രതിസന്ധി ഘട്ടത്തില് പദവി ഒഴിഞ്ഞു പോകുന്നത് ഉത്തരവാദിത്തങ്ങളില് നിന്ന് ഒളിച്ചോടുന്നതിന് തുല്യമാണെന്നാണ് സര്ക്കാര് വൃത്തങ്ങള് വാദിച്ചിരുന്നത്.

മന്ത്രിയെ വിദ്യാഭ്യാസ മന്ത്രാലയത്തില് നിന്നും മാറ്റി മറ്റൊരു വകുപ്പ് നല്കാന് സര്ക്കാര് ശ്രമിച്ചെങ്കിലും, വകുപ്പ് മാറ്റമല്ല രാജിയാണ് വേണ്ടതെന്ന് പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധിയും സിജെപിയും ഒരുപോലെ ശക്തമായി ആവശ്യപ്പെട്ടു. സിജെപി പ്രതിനിധികളായ സൗരഭ് ദാസ്, അശുതോഷ് റാങ്ക എന്നിവരുമായി കേന്ദ്രമന്ത്രിമാരായ ജെ.പി. നദ്ദ, ജിതേന്ദ്ര സിങ് എന്നിവര് നടത്തിയ ചര്ച്ചയില് രാജി ഒഴികെയുള്ള ആവശ്യങ്ങള് സര്ക്കാര് അംഗീകരിച്ചിരുന്നു. എന്നാല് പ്രധാന ആവശ്യത്തില് നിന്ന് പിന്നോട്ടില്ലെന്ന് പ്രക്ഷോഭകര് ഉറപ്പിച്ചു പറഞ്ഞതോടെ മൂന്നാംഘട്ട ചര്ച്ചയ്ക്ക് മുന്പ് തന്നെ മന്ത്രിക്ക് രാജിവയ്‌ക്കേണ്ടി വന്നു.

ജന്തര് മന്തറിലും സന്‌സദ് മാര്ഗിലും 35 ദിവസത്തിലേറെയായി തുടരുന്ന സമരമാണ് സിജെപി നയിച്ചത്. കഴിഞ്ഞ ജൂലൈ 20-ന് നടന്ന 'സംസദ് ചലോ' മാര്ച്ചിനിടെ വിദ്യാര്ഥികള്ക്ക് നേരെ പൊലീസ് വലിയ രീതിയില് ലാത്തിച്ചാര്ജ് നടത്തിയിരുന്നു. കടുത്ത പനി ബാധിച്ച് ആശുപത്രിയിലായിട്ടും സിജെപി സ്ഥാപകന് അഭിജീത് ദിപ്‌കെ സമരം തുടരുമെന്ന് പ്രഖ്യാപിച്ചതും പ്രസ്ഥാനത്തിന് കരുത്തായി. 18-ഓളം ഡല്ഹി മെട്രോ സ്റ്റേഷനുകള് അടച്ചിട്ടും ജന്തര് മന്തര് വേലി കെട്ടി തിരിച്ചും സുരക്ഷാ സേന സമരത്തെ അടിച്ചമര്ത്താന് നോക്കിയെങ്കിലും വിദ്യാര്ഥി വീര്യം കുറഞ്ഞില്ല.

---------------

Hindusthan Samachar / Sreejith S


Latest News