ശ്രീ ചിത്രയില് ജോലി നേടാൻ അവസരം.
Thiruvananthapuram, 25 ജൂലൈ (H.S.) ശ്രീ ചിത്രയില് ജോലി നേടാൻ അവസരം. താത്കാലിക ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തസ്തിക, ഒഴിവ്, ആർക്കൊക്കെ അപേക്ഷിക്കാം, ശമ്പളം തുടങ്ങിയ വിവരങ്ങള് വിശദമായി പരിശോധിക്കാം പ്രൊജക്ട് റിസർച്ച് സയിൻ്റിസ്റ്റ് ഒരു
Job vacancy


Thiruvananthapuram, 25 ജൂലൈ (H.S.)

ശ്രീ ചിത്രയില് ജോലി നേടാൻ അവസരം. താത്കാലിക ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തസ്തിക, ഒഴിവ്, ആർക്കൊക്കെ അപേക്ഷിക്കാം, ശമ്പളം തുടങ്ങിയ വിവരങ്ങള് വിശദമായി പരിശോധിക്കാം

പ്രൊജക്ട് റിസർച്ച് സയിൻ്റിസ്റ്റ്

ഒരു ഒഴിവാണ് ഉള്ളത്. എംബിബിഎസ്, എംഡി (കമ്മ്യൂണിറ്റി മെഡിസിൻ) ആണ് യോഗ്യത. കൂടാതെ യോഗ്യത നേടിയതിന് ശേഷം മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്. അല്ലെങ്കില് പബ്ലിക് ഹെല്ത്തില് പി.എച്ച്.ഡി ഉള്ളവർക്ക് അപേക്ഷിക്കാം. മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവും വേണം.

ഇംപ്ലിമെന്റേഷൻ റിസർച്ച് പ്രോജക്റ്റുകളില് പ്രവർത്തിച്ചുള്ള പരിചയം ആവശ്യമാണ്. എസ് പി എസ് എസ് അല്ലെങ്കില് ആർ, റെഡ്കാപ് എനിവയില് അറിവുണ്ടായിരിക്കണം.

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് മാസം 1,11,600 രൂപയാണ് ശമ്പളമായി ലഭിക്കുക. അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 45 വയസാണ്.

നിയമന കാലാവധി, 31.03.2027 വരെയോ അല്ലെങ്കില് പ്രോജക്റ്റ് പൂർത്തിയാകുന്നത് വരെയോ ആയിരിക്കും.

ഓഗസ്റ്റ് 4 ന് രാവിലെ 11 നാണ് അഭിമുഖം നടക്കുക. എഎംസിഎച്ച്എസ്എസ് ബില്ഡിംഗ്, ശ്രീചിത്ര തിരുനാള് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കല് സയൻസസ് ആൻഡ് ടെക്നോളജി , മെഡിക്കല് കോളേജ് ക്യാമ്പസ്, തിരുവനന്തപുരത്ത് വച്ചാണ് അഭിമുഖം. കൂടുതല് വിവരങ്ങള്ക്ക് https://www.sctimst.ac.in/recruitment/RESOURCES/H_2026-27_1134.പ്ദഫ്

റിസർച്ച് ഫെലോ

പബ്ലിക് ഹെല്ത്തില് മാസ്റ്റർ ബിരുദം ഉള്ളവർക്കാണ് അപേക്ഷിക്കാനാകുക. ക്ലിനിക്കല് റിസർച്ചില് ഒരു വർഷത്തെ പ്രവൃത്തിപരിചയം ഉള്ളവർക്കും അപേക്ഷിക്കാം.

ക്വാളിറ്റേറ്റീവ് റിസർച്ചില് പ്രവൃത്തിപരിചയം ഉള്ളവർക്ക് മുൻഗണനയുണ്ട്. കൂടാതെ എസ് ടി എ ടി എ, എസ് പി എസ് എസ്, റെഡ്കാപ് തുടങ്ങിയ ഡാറ്റാ മാനേജ്മെന്റ് സോഫ്റ്റ്വെയറുകളില് വൈദഗ്ധ്യം ഉള്ളവർക്കും മുൻഗണന ലഭിക്കും.

അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 35 വയസാണ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 65000 രൂപ ശമ്പളമായി ലഭിക്കും. നിലവില് 2 ഒഴിവുകളാണ് ഉള്ളത്. 31.03.2027 വരെയോ അല്ലെങ്കില് പ്രോജക്റ്റ് പൂർത്തിയാകുന്നത് വരെയോ ആയിരിക്കും നിയമന കാലാവധി.

ഓഗസ്റ്റ് നാലിന് ഉച്ചയ്ക്ക് 2.30ക്കാണ് അഭിമുഖം നടക്കുക. എഎംസിഎച്ച്എസ്എസ് ബില്ഡിംഗ്, ശ്രീചിത്ര തിരുനാള് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കല് സയൻസസ് ആൻഡ് ടെക്നോളജി , മെഡിക്കല് കോളേജ് ക്യാമ്പസ്, തിരുവനന്തപുരത്ത് വെച്ചാണ് അഭിമുഖം. കൂടുതല് വിവരങ്ങള്ക്ക് https://www.sctimst.ac.in/recruitment/RESOURCES/H_2026-27_1135.pdf

ഫാർമസിയില് അപ്രൻ്റിസ് ട്രെയിനി

രണ്ട് ഒഴിവുകളാണ് ഉള്ളത്. ഡിഫാം ആണ് അപേക്ഷിക്കാനുള്ള യോഗ്യത. ഉയർന്ന പ്രായപരിധി 30 വയസാണ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 10,900 രൂപയാണ് സ്റ്റൈപ്പൻ്റ്. ഒരു വർഷം ആണ് പരിശീലന കാലാവധി. ജുലൈ 27 ന് രാവിലെ 10.30 നാണ് അഭിമുഖം. കൂടുതല് വിവരങ്ങള്ക്ക് https://www.sctimst.ac.in/recruitment/RESOURCES/H_2026-27_1170.pdf

സംസ്ഥാന സർക്കാരിന് കീഴില് താത്കാലിക ഒഴിവുകള്

ഗസ്റ്റ് ഇൻസ്ട്രക്ടർ അഭിമുഖം

ആറ്റിങ്ങല് ഗവ ഐ ടി ഐ-യില് മെക്കാനിക്ക് മെഷീൻ ടൂള് മെയിന്റനൻസ് ട്രേഡില് എസ്.സി.സി.സി, ധീവര എന്നീ വിഭാഗങ്ങള്ക്കായും ഇലക്ട്രോണിക്സ് മെക്കാനിക്ക് ട്രേഡില് പട്ടിക ജാതി വിഭാഗത്തിനായും വയർമാൻ ട്രേഡില് മുസ്ലിം വിഭാഗത്തിനായും സംവരണം ചെയ്യിട്ടുള്ള 4 ഒഴിവുകളിലേക്ക് ഗസ്റ്റ് ഇൻസ്ട്രക്ടറെ താല്ക്കാലികമായി നിയമിക്കുന്നതിനുള്ള അഭിമുഖം ജൂലൈ 29 രാവിലെ 11ന് നടക്കും. ബന്ധപ്പെട്ട ബ്രാഞ്ചില് എൻജിനീയറിങ്/ ഡിപ്ലോമ ബിരുദം/ NAC ഒരു വർഷത്തെ പ്രവൃത്തിപരിചയം/ NTC മൂന്നു വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. ടി വിഭാഗത്തിലുള്ളവർ യോഗ്യത, ഐഡന്റിറ്റി തെളിയിയ്ക്കുന്ന അസല് രേഖകളും പകർപ്പുമായി രാവിലെ 10.30 ന് ഐ ടി ഐ ഓഫീസില് നേരിട്ട് ഹാജരാകണം. ഫോണ് - 0470 2622391

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News