Enter your Email Address to subscribe to our newsletters

Kozhikode , 25 ജൂലൈ (H.S.)
രാജ്യത്തിന് പുറത്ത് പോയി ഇന്ത്യയെ കുറ്റപ്പെടുത്തുന്നതിലൂടെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രാജ്യത്തെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുകയാണെന്ന് മുൻ ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രൻ ആരോപിച്ചു. ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള രാഹുൽ ഗാന്ധിയുടെ ഗൂഢാലോചനയ്ക്കെതിരെ മോദി സർക്കാരിന് പൂർണ ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ട് ബിജെപി സിറ്റി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ബഹുജന റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇപ്പോൾ കിട്ടിയ അവസരം ഉപയോഗിച്ച് രാഹുൽ ഗാന്ധി രാജ്യത്തിനെതിരെ പ്രവർത്തിക്കുകയാണ്. പുൽവാമ ഭീകരാക്രമണം ഉണ്ടായപ്പോൾ പാകിസ്ഥാൻ ആക്രമണം നടത്തിയതിന് തെളിവുണ്ടോ എന്ന് ചോദിച്ചയാളാണ് രാഹുൽ. അദ്ദേഹം എവിടെ സമരം ചെയ്താലും അത് പരാജയപ്പെടും കെ. സുരേന്ദ്രൻ തുറന്നടിച്ചു.
ചോദ്യപേപ്പർ ചോർച്ചയും പ്രതിപക്ഷത്തിൻ്റെ ഇരട്ടത്താപ്പും
ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് കോൺഗ്രസും പ്രതിപക്ഷ മുന്നണിയും നടത്തുന്ന പ്രചാരണങ്ങൾക്ക് പിന്നിലെ ഇരട്ടത്താപ്പും കെ. സുരേന്ദ്രൻ ചൂണ്ടിക്കാണിച്ചു. പരീക്ഷാ ക്രമക്കേടുകൾ സർക്കാർ തന്നെയാണ് കണ്ടെത്തിയതെന്നും സിബിഐ അന്വേഷണം പ്രഖ്യാപിച്ച് കുറ്റക്കാരെ ഉടൻ തന്നെ പിടികൂടാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെടുന്ന കോൺഗ്രസിന് മുൻകാല അനുഭവങ്ങൾ ഓർമ്മപ്പെടുത്തലായി അദ്ദേഹം ഉന്നയിച്ചു.
റാലിയിൽ ബിജെപി സിറ്റി ജില്ലാ പ്രസിഡൻ്റ് അഡ്വ കെ പി പ്രകാശ് ബാബു അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ രഞ്ജിത്ത്, സംസ്ഥാന സെൽ കൺവീനർ അഡ്വ വി കെ സജീവൻ, സംസ്ഥാന സമിതി അംഗം പി. രഘുനാഥ്, മഹിളാ മോർച്ച സംസ്ഥാന പ്രസിഡൻ്റ് നവ്യ ഹരിദാസ്, സിറ്റി ജില്ലാ ജനറൽ സെക്രട്ടറിമാരായ ടിവി ഉണ്ണികൃഷ്ണൻ, എം സുരേഷ്, രമ്യ മുരളി തുടങ്ങിയ പ്രമുഖ നേതാക്കൾ നേതൃത്വം നൽകി.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR