വകുപ്പ് മാറ്റം പോരാ, പ്രധാന് രാജിവയ്ക്കണം; പ്രധാനമന്ത്രി മാപ്പും പറയണം; രാഹുല് ഗാന്ധി
New delhi, 25 ജൂലൈ (H.S.) നീറ്റ് പരീക്ഷ ക്രമക്കേടില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവയ്ക്കുക ഏല്ലാതെ മറ്റൊരു നിര്‍ദ്ദേശവും അംഗീകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. വിദ്യാഭ്യാസ വകുപ്പില്‍ നിന്ന് പ്രധാനെ മാറ്റിയാല്
rahul gandi


New delhi, 25 ജൂലൈ (H.S.)

നീറ്റ് പരീക്ഷ ക്രമക്കേടില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവയ്ക്കുക ഏല്ലാതെ മറ്റൊരു നിര്‍ദ്ദേശവും അംഗീകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. വിദ്യാഭ്യാസ വകുപ്പില്‍ നിന്ന് പ്രധാനെ മാറ്റിയാല്‍ അംഗീകരിക്കില്ല. രാജി മാത്രമാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം. കൂടാതെ വിദ്യാര്‍ഥികള്‍ക്ക് നേരെ നടന്ന പൊലീസ് അതിക്രമത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തോട് മാപ്പുപറയണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.

ജന്തര്‍ മന്ദിറിലെ സമരവേദിക്ക് സമീപം പൊലീസ് മര്‍ദനമേറ്റ വിദ്യാര്‍ഥികള്‍ക്കൊപ്പം മാധ്യമ പ്രവര്‍ത്തകരെ കാണുകയായിരുന്നു അദ്ദേഹം. രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായം ആര്‍.എസ്.എസ് പൂര്‍ണമായും പിടിച്ചെടുക്കുന്നതിനെതിരെയും അഴിമതിക്കെതിരെയുമാണ് വിദ്യാര്‍ഥികള്‍ സമരം ചെയ്യുന്നത്. അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും പ്രതീകമാണ് നിലവിലെ വിദ്യാഭ്യാസ മന്ത്രി. രാജ്യത്തെ വിദ്യാര്‍ഥികളുടെ ഭാവി നശിപ്പിച്ച അദ്ദേഹത്തെ മറ്റൊരു വകുപ്പിലേക്ക് മാറ്റുന്നത് അംഗീകരിക്കാനാകില്ല. മന്ത്രിയുടെ രാജിയാണ് വിദ്യാര്‍ഥികള്‍ ഒറ്റക്കെട്ടായി ആവശ്യപ്പെടുന്നത്. ഇക്കാര്യത്തില്‍ യാതൊരുവിധ വിട്ടുവീഴ്ചയ്ക്കും വിദ്യാര്‍ഥികള്‍ തയാറല്ല. രാജ്യത്തെ ഏറ്റവും വിലപ്പെട്ട സമ്പത്തായ വിദ്യാര്‍ഥികളുടെ ഭാവി തകര്‍ത്ത ഒരാളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത് അപലപനീയമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സമരക്കാര്‍ക്ക് നേരെ നടന്ന ക്രൂരമായ പൊലീസ് നടപടിയെയും രാഹുല്‍ ഗാന്ധി രൂക്ഷമായി വിമര്‍ശിച്ചു. ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റ പെണ്‍കുട്ടികളെ ഒപ്പം നിര്‍ത്തിയാണ് അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് സംസാരിച്ചത്. ആയിരക്കണക്കിന് യുവാക്കള്‍ക്കാണ് തെരുവുകളില്‍ മര്‍ദനമേറ്റത്. പലരുടെയും കൈകാലുകള്‍ തകര്‍ന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റവരുണ്ട്. പെല്ലറ്റ് ആക്രമണത്തില്‍ ഒരു വിദ്യാര്‍ഥിയുടെ കണ്ണിന് വെടിയേറ്റ വിവരവും അദ്ദേഹം പ്രത്യേകം എടുത്തുകാണിച്ചു. വിദ്യാര്‍ഥികളെ ക്രൂരമായി മര്‍ദിക്കാന്‍ ഗൂഢാലോചന നടത്തിയവര്‍ക്കും ഉത്തരവിട്ട ഉദ്യോഗസ്ഥര്‍ക്കും അത് നടപ്പിലാക്കിയവര്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കണം. ഇവര്‍ക്കെതിരെ മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഈ മുഴുവന്‍ സംഭവവികാസങ്ങളുടെയും പൂര്‍ണ്ണ ഉത്തരവാദിത്തം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കാണെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. രാജ്യത്തെ വിദ്യാര്‍ഥികളോടും അവരുടെ ഭാവിയോടും ചെയ്ത ക്രൂരതയ്ക്ക് പ്രധാനമന്ത്രി പരസ്യമായി മാപ്പുപറയണം. ഈ മൂന്ന് ആവശ്യങ്ങളും അംഗീകരിക്കുന്നതുവരെ പിന്നോട്ടില്ലെന്നാണ് വിദ്യാര്‍ഥികളുടെ നിലപാട്. നീറ്റ് ഉള്‍പ്പെടെയുള്ള വിവിധ മത്സരപ്പരീക്ഷകളിലെ ക്രമക്കേടുകളും ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയും രാജ്യവ്യാപകമായി വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് വിദ്യാര്‍ഥി സംഘടനകള്‍ ജന്തര്‍ മന്ദിറിലേക്ക് മാര്‍ച്ച് നടത്തിയത്. സമാധാനപരമായി നടന്ന പ്രതിഷേധത്തിന് നേരെയാണ് പൊലീസ് അതിക്രമം ഉണ്ടായതെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു

---------------

Hindusthan Samachar / Sreejith S


Latest News