Enter your Email Address to subscribe to our newsletters

New delhi, 25 ജൂലൈ (H.S.)
നീറ്റ് പരീക്ഷാ ക്രേമക്കേടില്‍ ഡല്‍ഹി ജന്തര്‍ മന്ദിറില്‍ തുടരുന്ന പ്രതിഷേധം അവസാനിപ്പിക്കാന്‍ എല്ലാ വഴിയും തേടചി കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് സിജെപിനടത്തുന്ന സമരം ഒത്തുതീര്‍പ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇന്നും ചര്‍ച്ച നടത്തും. മൂന്നാം വട്ടമാണ് കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയാറാകുന്നത്. വൈകിട്ട് 3.30നാണ് മൂന്നാംഘട്ട ചര്‍ച്ച തീരുമാനിച്ചിരിക്കുന്നത്.
ദിവസങ്ങളായി രാജ്യതലസ്ഥാനത്ത് സിജെപിയുടെ നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാര്‍ വീണ്ടും ചര്‍ച്ചയ്ക്ക് തയാറായത്. കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രിമാരായ ജെ പി നദ്ദ, ജിതേന്ദ്ര സിങ് എന്നിവര്‍ സിജെപി വക്താക്കളായ സൗരഭ് ദാസ്, അശുതോഷ് റാങ്ക എന്നിവരുമായി രണ്ട് മണിക്കൂറോളം നീണ്ട ചര്‍ച്ച നടത്തിയിരുന്നു. കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. വിദ്യാര്‍ഥികളുടെ ആത്മഹത്യയ്ക്ക് കാരണമായ സംഭവത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കുക, പ്രതിഷേധക്കാര്‍ക്കെതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കുക എന്നീ രണ്ട് പ്രധാന ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്.
എന്നാല്‍ ധര്‍മേന്ദ്ര പ്രധാന്റെ രാജിക്കാര്യത്തില്‍ സര്‍ക്കാര്‍ വഴങ്ങിയിട്ടില്ല. പാര്‍ട്ടിയും സര്‍ക്കാരും അദ്ദേഹത്തെ സംരക്ഷിക്കുമോ അതോ പ്രതിഷേധങ്ങള്‍ക്ക് വഴങ്ങി രാജി ആവശ്യപ്പെടുമോ എന്നതാണ് ഇനി അറിയാനുള്ളത്. രാജിക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ശനിയാഴ്ച ഉച്ചവരെ സര്‍ക്കാര്‍ സമയം ചോദിച്ചിട്ടുണ്ടെന്നാണ് സിജെപി നേതാക്കള്‍ വ്യക്തമാക്കുന്നത്.
ധര്‍മേന്ദ്ര പ്രധാന്റെ രാജി എന്ന ആവശ്യത്തില്‍ യാതൊരു വിട്ടുവീഴ്ചയുമില്ലെന്ന് സിജെപി നേതാക്കള്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. സര്‍ക്കാര്‍ ഈ ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ അടുത്ത ലക്ഷ്യം പ്രധാനമന്ത്രിയായിരിക്കുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി. ചോദ്യപേപ്പര്‍ ചോര്‍ച്ച തടയാന്‍ പുതിയ നിയമം കൊണ്ടുവന്നതുകൊണ്ടോ, പ്രധാനമന്ത്രി പ്രഖ്യാപിച്ച ഫാസ്റ്റ് ട്രാക്ക് കോടതികള്‍ കൊണ്ടോ മാത്രം പ്രശ്‌നം പരിഹരിക്കപ്പെടില്ലെന്നാണ് സമരക്കാരുടെ നിലപാട്. ഈ പ്രഖ്യാപനങ്ങള്‍ എവിടെയും ഫലം കണ്ടിട്ടില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. സമാധാനപരമായി സമരം ചെയ്ത വിദ്യാര്‍ഥികളെ പൊലീസ് ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ പരസ്യമായി മാപ്പ് പറയണമെന്നും സിജെപി ആവശ്യപ്പെട്ടിട്ടുണ്ട്.
ദേശീയ തലത്തില്‍ നടന്ന നീറ്റ് പരീക്ഷയിലെ ക്രമക്കേടുകളും ചോദ്യപേപ്പര്‍ ചോര്‍ച്ചയും രാജ്യവ്യാപകമായി വലിയ പ്രതിഷേധങ്ങള്‍ക്കാണ് വഴിവച്ചത്. ലക്ഷക്കണക്കിന് വിദ്യാര്‍ഥികളുടെ ഭാവിയെ ബാധിക്കുന്ന വിഷയത്തില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഭാഗത്തുനിന്ന് വലിയ വീഴ്ചകളുണ്ടായെന്നാണ് സമരക്കാരുടെ പ്രധാന ആരോപണം. ഇതിന്റെ പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുത്ത് ധര്‍മേന്ദ്ര പ്രധാന്‍ മന്ത്രിസ്ഥാനം രാജിവയ്ക്കണമെന്നാണ് സിജെപി ആവശ്യപ്പെടുന്നത്. പരീക്ഷാ നടത്തിപ്പിലെ അപാകതകള്‍ പരിഹരിക്കാന്‍ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയില്‍ സമഗ്രമായ അഴിച്ചുപണി നടത്തണമെന്നും ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഭരണപരമായ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരണമെന്നും വിദ്യാര്‍ഥി സംഘടനകള്‍ ആവശ്യപ്പെടുന്നുണ്ട്.
നിലവില്‍ ഡല്‍ഹിയിലെ ജന്തര്‍ മന്ദിര്‍ കേന്ദ്രീകരിച്ചാണ് പ്രധാന പ്രതിഷേധങ്ങള്‍ നടക്കുന്നത്. ഇവിടെ സുരക്ഷയുടെ ഭാഗമായി വന്‍ പൊലീസ് സന്നാഹത്തെയാണ് വിന്യസിച്ചിരിക്കുന്നത്. ഇന്നത്തെ ചര്‍ച്ചയിലും അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ സമരം കൂടുതല്‍ വ്യാപിപ്പിക്കാനാണ് സിജെപിയുടെ തീരുമാനം. ഇതിന്റെ ഭാഗമായി പാര്‍ലമെന്റ് മാര്‍ച്ച് ഉള്‍പ്പെടെയുള്ള ശക്തമായ സമരപരിപാടികള്‍ക്ക് ആഹ്വാനം ചെയ്യുമെന്നും സിജെപി നേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്.
---------------
Hindusthan Samachar / Sreejith S