ഡല്ഹി സമരം : പ്രതിഷേധക്കാര്ക്ക് എതിരെ ചുമത്തിയ കേസുകള് പിന്വലിക്കണം; മുഹമ്മദ് റിയാസ്
Kozhikkode, 25 ജൂലൈ (H.S.) നീറ്റ് ക്രമക്കേടുകളുടെ പേരില്‍ ഡല്‍ഹിയില്‍ നടന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് കേരളത്തില്‍ നിന്ന് പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ ചുമത്തിയ കേസുകള്‍ അടിയന്തരമായി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പി.എ മുഹമ്
PA Muhammad Riyas


Kozhikkode, 25 ജൂലൈ (H.S.)

നീറ്റ് ക്രമക്കേടുകളുടെ പേരില്‍ ഡല്‍ഹിയില്‍ നടന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് കേരളത്തില്‍ നിന്ന് പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ ചുമത്തിയ കേസുകള്‍ അടിയന്തരമായി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പി.എ മുഹമ്മദ് റിയാസ് എംഎല്‍എ. കേരളത്തില്‍ രാഷ്ട്രീയ നുണകള്‍ നിര്‍മ്മിക്കുന്ന പ്രധാന ഫാക്ടറിയായി മുഖ്യമന്ത്രിയുടെ മനസ് മാറിയിരിക്കുകയാണെന്ന് മുഹമ്മദ് റിയാസ് ആരോപിച്ചു. കൊച്ചിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രി ബുധനാഴ്ചകളില്‍ നടത്തുന്ന വാര്‍ത്താ സമ്മേളനങ്ങള്‍ വെറും 'നുണ ബോംബുകള്‍' മാത്രമായി മാറുകയാണെന്നും പച്ച നുണകളാണ് ഈ വാര്‍ത്താ സമ്മേളനങ്ങളില്‍ മുഖ്യമന്ത്രി പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു മുഖ്യമന്ത്രി പറയുന്ന കാര്യങ്ങള്‍ സത്യമാണോ എന്ന് പരിശോധിക്കാന്‍ ഫാക്ട് ചെക്ക് നടത്തേണ്ട അവസ്ഥയുണ്ടാകുന്നതെന്നും അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു.

'നീറ്റ് പരീക്ഷാ ക്രമക്കേടുകള്‍ക്കെതിരായ വിദ്യാര്‍ഥി പ്രക്ഷോഭം രാജ്യത്ത് വലിയ ജനപിന്തുണയോടെ മുന്നോട്ട് പോവുകയാണ്. കേന്ദ്രസര്‍ക്കാര്‍ എല്ലാ നിലയിലും സമരത്തെ ചെറുക്കാന്‍ ശ്രമിച്ചിട്ടും അതിന് കഴിയാത്ത സ്ഥിതിയാണുള്ളത്. എന്നാല്‍, നീറ്റ് വിഷയത്തില്‍ കേരളത്തിന്റെ പല ഭാഗത്തും നടന്ന ഐക്യദാര്‍ഢ്യ സമരങ്ങളില്‍ പങ്കെടുത്തവര്‍ക്കെതിരെ സംസ്ഥാന പൊലീസ് കേസെടുക്കാന്‍ പോകുന്നുവെന്നത് ഞെട്ടിക്കുന്ന വിവരമാണ്' റിയാസ് പറഞ്ഞു.

രാജ്യത്ത് ജനാധിപത്യപരമായി പ്രതിഷേധം നടത്തുന്നവര്‍ക്കെതിരെ കള്ളക്കേസുകള്‍ എടുക്കുന്ന നരേന്ദ്ര മോദി സര്‍ക്കാരിന്റെ അതേ നിലപാടാണ് കേരള മുഖ്യമന്ത്രിയും സ്വീകരിക്കുന്നത്. ഡല്‍ഹിയില്‍ നടന്ന സമരത്തില്‍ പങ്കെടുത്ത കേരള മുഖ്യമന്ത്രി അവിടെ ഒരക്ഷരം പോലും സംസാരിക്കാതെ നിലപാട് വ്യക്തമാക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു. രാജ്യതലസ്ഥാനത്ത് നടന്ന സുപ്രധാനമായ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കേണ്ട ബാധ്യത മുഖ്യമന്ത്രിക്കുണ്ടായിരുന്നു.

ഡല്‍ഹി സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കേരളത്തില്‍ സമരം ചെയ്തവര്‍ക്കെതിരെ വരെ നിലവില്‍ കേസെടുക്കുകയാണ്. കേന്ദ്രത്തില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള നിലപാടുകളാണ് കേരള മുഖ്യമന്ത്രിയും ഇവിടെ സ്വീകരിക്കുന്നത്. ജനാധിപത്യപരമായ സമരങ്ങളെ പൊലീസ് കൈകാര്യം ചെയ്യുന്ന രീതി വലിയ പ്രതിഷേധത്തിനാണ് വഴിവെക്കുന്നത്. പ്രതിഷേധങ്ങളില്‍ പങ്കെടുത്തവര്‍ക്കെതിരെ സര്‍ക്കാര്‍ ചുമത്തിയ ഇത്തരം കേസുകള്‍ അടിയന്തരമായി പിന്‍വലിക്കാന്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജനകീയ പ്രതിഷേധങ്ങളെ കള്ളക്കേസുകള്‍ നല്‍കി അടിച്ചമര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെങ്കില്‍ അതിനെതിരെ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടുപോകുമെന്നും എംഎല്‍എ വ്യക്തമാക്കി. അതേസമയം, വീണയ്ക്കെതിരായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) റിപ്പോര്‍ട്ടിനെ കുറിച്ച് തനിക്ക് അറിയില്ലെന്നും അറിയാത്ത കാര്യങ്ങളില്‍ പ്രതികരിക്കാനില്ലെന്നും ചോദ്യങ്ങള്‍ക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു.

---------------

Hindusthan Samachar / Sreejith S


Latest News