Enter your Email Address to subscribe to our newsletters

Kannur, 25 ജൂലൈ (H.S.)
സിപിഎം നേതാവ് പി കെ ശ്രീമതിക്കെതിരെ പ്രസിദ്ധീകരിച്ച വ്യാജ വാര്‍ത്തയില്‍ അതിവേഗ നടപടികളുമായി പോലീസ്. ശ്രീമതിക്ക് ഫാമിലി പെന്‍ഷന്‍ സംബന്ധിച്ചാണ് വ്യാജ വാര്‍ത്ത നല്‍കിയത്. ജനം ടിവി, ജന്മഭൂമി അടക്കമുള്ള മാധ്യമങ്ങള്‍ക്കെതിരെ പൊലീസ് കേസെടുത്തു. കുന്നംകുളം മുന്‍ എംഎല്‍എയുടെ ഭാര്യയുടെ പെന്‍ഷന്‍ ശ്രീമതി വാങ്ങിയെന്നായിരുന്നു വ്യാജ പ്രചാരണം
കണ്ണൂര്‍ റൂറല്‍ സൈബര്‍ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ബി എന്‍ എസ് 79, ഐ ടി ആക്ട് 120 (0), ഐ ടി ആക്ട് 66 (ഉ) എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ജനം ടിവി, ജന്മഭൂമി, കര്‍മ്മ ന്യൂസ്, ഡെയ് ലി ഹണ്ട്, ഭാരത് ലൈവ്, സുദിനം എന്നീ മാധ്യമ സ്ഥാപനങ്ങള്‍ക്കെതിരെയാണ് കേസ്. കുന്നംകുളം മുന്‍ എം എല്‍ എയായിരുന്ന പി കെ കൃഷ്ണന്റെ ഭാര്യയെന്ന പേരില്‍ ശ്രീമതി ഫാമിലി പെന്‍ഷന്‍ വാങ്ങിയെന്നായിരുന്നു വ്യാജ വാര്‍ത്ത. സ്ത്രീത്വത്തെ അപമാനിക്കല്‍ അടക്കമുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഫോണ്‍ / സോഷ്യല്‍ മീഡിയ വഴി വ്യക്തികള്‍ക്ക് മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കല്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉപയോഗിച്ച് വഞ്ചന നടത്തുക തുടങ്ങിയ വകുപ്പുകളും ചുമത്തിയിട്ടുണ്ട്.
നേരത്തെ മുഖ്യമന്ത്രി വി ഡി സതീശനടക്കം ശ്രീമതി പരാതി നല്‍കിയിരുന്നു. ഈ പരാതിയില്‍ അടിയന്തര നടപടിക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചതിന് പിന്നാലെ ഇന്ന് രാവിലെ കണ്ണൂര്‍ സൈബര്‍ പൊലീസ് പി കെ ശ്രീമതിയുടെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കേസെടുത്തത്. അതേസമയം വ്യാജ വാര്‍ത്തയില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കുന്നത് വരെ പിന്നോട്ടില്ലെന്ന നിലപാടിലാണ് പി കെ ശ്രീമതി. പരാതിയില്‍ അതിവേഗം മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ഇടപെട്ടതില്‍ സന്തോഷമെന്നും ഡി ജി പി നേരിട്ട് വിളിച്ചുവെന്നും ഈ വിഷയത്തില്‍ തന്റെ മനസ് അലിയില്ലെന്നും ശ്രീമതി വ്യക്തമാക്കി.
കുന്നംകുളം മുന്‍ എം എല്‍ എയായിരുന്ന പി കെ. കൃഷ്ണന്റെ ഭാര്യയെന്ന പേരില്‍ സി പി എം നേതാവ് പി കെ ശ്രീമതി ഫാമിലി പെന്‍ഷന്‍ വാങ്ങിയെന്നായിരുന്നു സോഷ്യല്‍ മീഡിയയിലെ പ്രചരണവും ജനം ടിവി, ജന്മഭൂമി, കര്‍മ്മ ന്യൂസ്, ഡെയ് ലി ഹണ്ട്, ഭാരത് ലൈവ്, സുദിനം എന്നീ മാധ്യമ സ്ഥാപനങ്ങളിലെ വാര്‍ത്തയും. കുന്നംകുളം എം എല്‍ എയായിരുന്ന പി കെ കൃഷ്ണന്റെ ഭാര്യയുടെ പേരും പി കെ ശ്രീമതി എന്നായിരുന്നു. 2020 ല്‍ പി കെ. ശ്രീമതി മരിക്കുന്നതുവരെ പെന്‍ഷനും വാങ്ങിയിരുന്നു. ഇതിനെയാണ് സി പി എം നേതാവും മുന്‍ മന്ത്രിയും മുന്‍ എം പിയുമായ പി കെ ശ്രീമതിയുടെ പേരില്‍ ഈ മാധ്യമങ്ങളടക്കം വാര്‍ത്ത നല്‍കിയത്.
---------------
Hindusthan Samachar / Sreejith S