Enter your Email Address to subscribe to our newsletters

New delhi, 25 ജൂലൈ (H.S.)
നീറ്റ് പരീക്ഷാ ക്രമക്കേടില്‍ വ്യാപക പ്രതിഷേദം തുടരുന്നതിനിടെ വീണ്ടു വീഡിയോയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഫ്രണ്ട്‌സ് എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് പുതിയ വിഡിയോയും ആരംഭിക്കുന്നത്. ജനങ്ങളുടെ ഈ സ്‌നേഹം എക്കാലവും നിലനില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നതായും വരും ദിവസങ്ങളിലും കൂടുതല്‍ സജീവമായി ഈ ബന്ധം തുടരുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വിഡിയോയ്ക്ക് ലഭിച്ച മികച്ച പ്രതികരണത്തിന് യുവാക്കള്‍ക്ക് നന്ദി അറിയിച്ചു. ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് തെരുവില്‍ പ്രതിഷേധിക്കുന്ന വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്ത് വ്യാഴാഴ്ച അര്‍ദ്ധരാത്രിയിലാണ് പ്രധാനമന്ത്രി ആദ്യ വിഡിയോ സന്ദേശം പങ്കുവച്ചത്. ഇതിന് പിന്നാലെ വെള്ളിയാഴ്ച രാത്രിയോടെ പുതിയ വിഡിയോയും അദ്ദേഹം പോസ്റ്റ് ചെയ്തു.
കഴിഞ്ഞ രാത്രി ജനങ്ങളെ നേരില്‍ കാണാന്‍ അവസരം ലഭിച്ചുവെന്നും താന്‍ പോസ്റ്റ് ചെയ്ത വിഡിയോയ്ക്കുള്ള പ്രതികരണങ്ങള്‍ക്കും ക്രിയാത്മകമായ നിര്‍ദേശങ്ങള്‍ക്കും എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതായും പ്രധാനമന്ത്രി വ്യക്തമാക്കി. ജനങ്ങളുടെ ഈ സ്‌നേഹം എക്കാലവും നിലനില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നതായും വരും ദിവസങ്ങളിലും കൂടുതല്‍ സജീവമായി ഈ ബന്ധം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സര്‍ക്കാരിന്റെ സുതാര്യമായ ഇടപെടലുകള്‍ ജനങ്ങളെ ബോധ്യപ്പെടുത്തുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
നീറ്റ് പരീക്ഷാ വിവാദത്തില്‍ രാജ്യത്ത് പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് സമൂഹമാധ്യമങ്ങളില്‍ കൂടുതല്‍ സജീവമാകാന്‍ കേന്ദ്രമന്ത്രിമാര്‍ക്ക് പ്രധാനമന്ത്രി നിര്‍ദേശം നല്‍കി. മന്ത്രിമാര്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങളും സര്‍ക്കാരിന്റെ നയങ്ങളും ജനങ്ങളിലേക്ക് എത്തിക്കാന്‍ പുതിയ കാലത്തെ ആശയവിനിമയ മാര്‍ഗങ്ങള്‍ ഉപയോഗിക്കണമെന്ന് അദ്ദേഹം വ്യക്തമാക്കി.
നിലവില്‍ ഭൂരിഭാഗം മന്ത്രിമാരും ഔദ്യോഗിക വിവരങ്ങള്‍ പങ്കുവയ്ക്കാന്‍ എക്‌സ് പ്ലാറ്റ്ഫോമിനെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. എന്നാല്‍ രാജ്യത്തെ യുവതലമുറ ഏറ്റവും കൂടുതല്‍ സമയം ചെലവഴിക്കുന്നത് ഇന്‍സ്റ്റഗ്രാമിലാണെന്നും അതിനാല്‍ അവിടെ സജീവ സാന്നിധ്യമാകേണ്ടത് അനിവാര്യമാണെന്നും മന്ത്രിസഭായോഗത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. ജനങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും നേരിട്ട് മനസ്സിലാക്കാനും അവയ്ക്ക് കൃത്യമായ മറുപടി നല്‍കാനും ഇത്തരം പ്ലാറ്റ്ഫോമുകള്‍ സഹായിക്കും. ഭരണനേട്ടങ്ങള്‍ ലളിതമായ ഭാഷയില്‍ ഹ്രസ്വ വിഡിയോകളായി പങ്കുവയ്ക്കുന്നത് കൂടുതല്‍ ആളുകളിലേക്ക് വിവരങ്ങള്‍ എത്താന്‍ സഹായിക്കുമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
സര്‍ക്കാരിന്റെ വികസന പദ്ധതികളും നയതീരുമാനങ്ങളും വേഗത്തില്‍ പൊതുജനങ്ങളില്‍ എത്തിക്കാന്‍ ഡിജിറ്റല്‍ ഇന്ത്യ കാമ്പയിന്റെ ഭാഗമായി നേരത്തെ തന്നെ ജനപ്രതിനിധികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇപ്പോള്‍ ഇന്‍സ്റ്റഗ്രാം അടക്കമുള്ള പ്ലാറ്റ്ഫോമുകളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ മന്ത്രിമാര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ആദ്യമായി വോട്ട് ചെയ്യുന്നവരടക്കമുള്ള യുവജനങ്ങളെ സര്‍ക്കാരുമായി അടുപ്പിക്കാന്‍ ഇത്തരം ഇടപെടലുകള്‍ക്ക് കഴിയുമെന്നാണ് ബിജെപി നേതൃത്വത്തിന്റെ വിലയിരുത്തല്‍.
നീറ്റ് പരീക്ഷയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി വിദ്യാര്‍ഥികളും പ്രതിപക്ഷ പാര്‍ട്ടികളും വലിയ തോതിലുള്ള പ്രതിഷേധങ്ങളാണ് സംഘടിപ്പിക്കുന്നത്. ഈ സാഹചര്യത്തില്‍ സര്‍ക്കാരിന്റെ ഭാഗം കൃത്യമായി ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്ന് നേതൃത്വം കരുതുന്നു. വരും ദിവസങ്ങളില്‍ കേന്ദ്രമന്ത്രിമാരുടെ ഭാഗത്തുനിന്നും സമൂഹമാധ്യമങ്ങളില്‍ കൂടുതല്‍ ഇടപെടലുകള്‍ ഉണ്ടാകുമെന്നാണ് സൂചന. പ്രതിപക്ഷ ആരോപണങ്ങളെ പ്രതിരോധിക്കാന്‍ ഡിജിറ്റല്‍ ഇടങ്ങളിലെ സജീവ സാന്നിധ്യം ഗുണം ചെയ്യുമെന്നും വിലയിരുത്തലുണ്ട്.
---------------
Hindusthan Samachar / Sreejith S