ഇന്ത്യന് യുവത്വത്തിന് ബിഗ് സല്യൂട്ട്; പ്രധാന്റെ രാജിയില് പ്രതികരണവുമായി മുഖ്യമന്ത്രി
Thiruvanathapuram, 25 ജൂലൈ (H.S.) കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി അനിവാര്യമായിരുന്നു എന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. പിടിച്ചു നില്‍ക്കാന്‍ ഒരു വഴിയുമില്ലെന്ന നിലയിലെത്തിയപ്പോഴാണ് വൈകിയെങ്കിലും രാജി ഉണ്ടായത്. പോരാട്ടവും ആത്
VD Satheeshan


Thiruvanathapuram, 25 ജൂലൈ (H.S.)

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി അനിവാര്യമായിരുന്നു എന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. പിടിച്ചു നില്‍ക്കാന്‍ ഒരു വഴിയുമില്ലെന്ന നിലയിലെത്തിയപ്പോഴാണ് വൈകിയെങ്കിലും രാജി ഉണ്ടായത്. പോരാട്ടവും ആത്മധൈര്യവും ഉയര്‍ത്തിയ ഇന്ത്യന്‍ യുവത്വത്തിന് ബിഗ് സല്യൂട്ട്. ഇത്രയും ദിവസം കുട്ടികളെ തെരുവിലിട്ട് തല്ലിയൊതുക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട ശേഷം വന്ന ധര്‍മേന്ദ്ര പ്രധാന്റെ രാജി സ്വാഗതം ചെയ്യുന്നു.

രാജ്യത്തെ വിദ്യാര്‍ഥികളുടെ പോരാട്ടത്തിന്റെ വിജയമാണിത്. അവരുടെ പോരാട്ടത്തിന് ഉറച്ച പിന്തുണ നല്‍കി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും പ്രതിപക്ഷ പാര്‍ട്ടികളും ഒപ്പം നിന്നു. ഗുരുതരമായ ആരോപണങ്ങളും ആക്ഷേപങ്ങളും ഉണ്ടായപ്പോഴും ധര്‍മ്മേന്ദ്ര പ്രധാനെ പൊതിഞ്ഞ് പിടിച്ച് സംരക്ഷിക്കാനാണ് പ്രധാനമന്ത്രിയും ബി.ജെ.പിയും ശ്രമിച്ചത്. പ്രക്ഷോഭത്തിനൊടുവില്‍ ധര്‍മ്മേന്ദ്ര പ്രധാന് നാണംകെട്ട് പടിയിറങ്ങേണ്ടി വന്നു.

ഇതൊരു ചരിത്ര വിജയമാണ്. സമരവീര്യത്തിന് മുന്നില്‍ ഏകാധിപതികള്‍ക്ക് മുട്ടുമടക്കേണ്ടി വന്നു. അടിച്ചമര്‍ത്താന്‍ ശ്രമിച്ചവര്‍ക്ക്, മനപൂര്‍വം പ്രകോപനമുണ്ടാക്കി സമരവീര്യം കെടുത്താന്‍ ശ്രമിച്ചവര്‍ക്ക്, രാജ്യത്തെ പ്രതിപക്ഷ നേതാവിനെ തെരുവില്‍ വലിച്ചിഴച്ചവര്‍ക്ക്, ഞങ്ങളുടെ എം.പിമാരെ ക്രൂരമായി കയ്യേറ്റം ചെയ്തവര്‍ക്ക്... അങ്ങനെ എല്ലാ തരത്തിലും ജനാധിപത്യ വിരുദ്ധ മാര്‍ഗങ്ങള്‍ സ്വീകരിച്ചവര്‍ ഇപ്പോള്‍ തല താഴ്ത്തി നില്‍ക്കുന്നു.

NEET പോലുള്ള പരീക്ഷകള്‍ കുറ്റമറ്റരീതിയില്‍ നടത്തണം. വിദ്യാര്‍ഥികളുടെ ഭാവിയും ജീവനും വച്ചുള്ള ചൂതാട്ടത്തിന് ഇനിയെങ്കിലും കേന്ദ്ര സര്‍ക്കാര്‍ നിന്നു കൊടുക്കരുതെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.

വിദ്യാര്‍ഥികളുടെ ഭാവി മുന്‍ നിര്‍ത്തിയും അവരെ ആശയക്കുഴപ്പത്തിലേക്ക് തള്ളിയിടാതിരിക്കാനുമാണ് താന്‍ പദവി ഒഴിയുന്നതെന്ന് പറഞ്ഞാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ധര്‍മ്മേന്ദ്ര പ്രധാന്‍ രാജിക്കത്ത് നല്‍കിയത്. മെയ് 3ന് നടന്ന പരീക്ഷയില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയ ഉടന്‍ തന്നെ സിബിഐ അന്വേഷണം പ്രഖ്യാപിച്ചതായും പരീക്ഷ റദ്ദാക്കി പുനഃപരീക്ഷ നിശ്ചയിച്ചതായും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. അടുത്ത വര്‍ഷം മുതല്‍ നീറ്റ് പരീക്ഷ കമ്പ്യൂട്ടര്‍ അധിഷ്ഠിതമായി നടത്താന്‍ തീരുമാനിച്ച കാര്യവും അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടി. 20 ലക്ഷത്തിലധികം വരുന്ന വിദ്യാര്‍ഥികളുടെ ഭാവി സുരക്ഷിതമാക്കാനാണ് താന്‍ ശ്രമിച്ചതെന്നും ഒരു ഘട്ടത്തിലും ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒളിച്ചോടിയിട്ടില്ലെന്നും പ്രധാന്‍ പറഞ്ഞു.

ധര്‍മ്മേന്ദ്ര പ്രധാന്റെ രാജിയെത്തുടര്‍ന്ന് രാജ്യത്തെ രാഷ്ട്രീയ സാമൂഹിക മണ്ഡങ്ങളില്‍ നിന്ന് ശക്തമായ പ്രതികരണങ്ങളാണ് പുറത്തുവന്നത്. ജനകീയ പ്രക്ഷോഭത്തിന് മുന്നില്‍ കേന്ദ്ര സര്‍ക്കാരിനേറ്റ കനത്ത തിരിച്ചടിയാണിതെന്ന് പ്രതിപക്ഷ നേതാക്കള്‍ വിശേഷിപ്പിച്ചു. വിദ്യാഭ്യാസ മന്ത്രിയുടെ രാജി കൊണ്ട് മാത്രം നീറ്റ് അഴിമതിയുടെ ഉത്തരവാദിത്തത്തില്‍ നിന്ന് മോദി സര്‍ക്കാരിന് ഒഴിയാനാവില്ലെന്നും സമഗ്ര അന്വേഷണവും എന്‍ടിഎ (NTA) പുനഃസംഘടനയുമാണ് ആവശ്യമെന്നും കോണ്‍ഗ്രസ് പ്രതികരിച്ചു.

---------------

Hindusthan Samachar / Sreejith S


Latest News