ഇത് ജനാധിപത്യത്തിന്റെ വിജയം'; ധര്മ്മേന്ദ്ര പ്രധാന്റെ രാജിയില് പ്രതികരിച്ച് സിജെപി
New delhi, 25 ജൂലൈ (H.S.) പരീക്ഷാ ക്രമക്കേടിന് എതിരെരാജ്യത്തുടനീളം വീശിയടിച്ച വന്‍ പ്രക്ഷോഭങ്ങള്‍ക്കൊടുവില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ രാജിവെച്ചതിനെ സ്വാഗതം ചെയ്ത് കോക്രോച്ച് ജനതാ പാര്‍ട്ടി സ്ഥാപകന്‍ അഭീജിത് ദീപ്‌കെ. ജനങ്
abhijith


New delhi, 25 ജൂലൈ (H.S.)

പരീക്ഷാ ക്രമക്കേടിന് എതിരെരാജ്യത്തുടനീളം വീശിയടിച്ച വന്‍ പ്രക്ഷോഭങ്ങള്‍ക്കൊടുവില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ രാജിവെച്ചതിനെ സ്വാഗതം ചെയ്ത് കോക്രോച്ച് ജനതാ പാര്‍ട്ടി സ്ഥാപകന്‍ അഭീജിത് ദീപ്‌കെ. ജനങ്ങള്‍ ഭയപ്പെടാതെ പോരാടിയാല്‍ ഏത് സര്‍ക്കാരിനെയും പ്രതിരോധത്തിലാക്കാമെന്നും ഏത് മന്ത്രിയെയും രാജി വയ്പ്പിക്കാമെന്നും തെളിയിക്കപ്പെട്ടൂവെന്ന് അഭീജിത് ദീപ്‌കെ പറഞ്ഞു.

'ഞങ്ങള്‍ അത് നേടിയിരിക്കുന്നു. ധര്‍മ്മേന്ദ്ര പ്രധാന്‍ രാജിവച്ചു, നിങ്ങള്‍ ഭയപ്പെടാതിരിക്കുകയും സര്‍ക്കാരിന് മുന്നില്‍ മുട്ടുമടക്കാതിരിക്കുകയും ചെയ്താല്‍, ഏത് ഭരണാധികാരിയുടെയും രാജി വാങ്ങാന്‍ നമുക്ക് സാധിക്കുമെന്നതിന്റെ തെളിവാണ് ഈ സംഭവം' എന്ന് ദീപ്‌കെ വ്യക്തമാക്കി.

ജന്തര്‍ മന്തറില്‍ സിജെപിയോടും വിദ്യാര്‍ഥി സംഘടനകളോടുമൊപ്പം 26 ദിവസം നീണ്ട കഠിനമായ ഉപവാസം നയിച്ച സോനം വാങ്ചുക്ക്, ഈ വികസനത്തെ ഇന്ത്യയിലെ പൗരമുന്നേറ്റങ്ങളുടെ ചരിത്ര നാഴികക്കല്ലായാണ് വിശേഷിപ്പിച്ചത്.

'ഇത് ജനാധിപത്യത്തിന്റെ വിജയമാണ്. തെരുവുകളില്‍ നിന്ന് നേരിട്ട് കെട്ടിപ്പടുത്ത ജനാധിപത്യം, സമാധാനത്തിന്റെയും ക്ഷമയുടെയും സ്ഥിരതയുടെയും വിജയം. രാജ്യത്തെ യുവതലമുറയ്ക്കും സിജെപിക്കും ആശംസകള്‍. ഭയം വെടിഞ്ഞ് രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും ഉയര്‍ന്നുവന്ന എല്ലാ പൗരന്മാര്‍ക്കും നന്ദി. ഉത്തരവാദിത്തം ഉറപ്പാക്കലില്‍ നിന്ന് ഇനി ലക്ഷ്യം പരീക്ഷാ പരിഷ്‌കരണങ്ങളിലേക്ക്,' എന്ന് സോനം വാങ്ചുക്ക് എക്സില്‍ കുറിച്ചു.

വിദ്യാര്‍ഥികളുടെ ഭാവി മുന്‍ നിര്‍ത്തിയും അവരെ ആശയക്കുഴപ്പത്തിലേക്ക് തള്ളിയിടാതിരിക്കാനുമാണ് താന്‍ പദവി ഒഴിയുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തില്‍ ധര്‍മ്മേന്ദ്ര പ്രധാന്‍ വ്യക്തമാക്കി. മെയ് 3ന് നടന്ന പരീക്ഷയില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയ ഉടന്‍ തന്നെ സിബിഐ അന്വേഷണം പ്രഖ്യാപിച്ചതായും പരീക്ഷ റദ്ദാക്കി പുനഃപരീക്ഷ നിശ്ചയിച്ചതായും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. അടുത്ത വര്‍ഷം മുതല്‍ നീറ്റ് പരീക്ഷ കമ്പ്യൂട്ടര്‍ അധിഷ്ഠിതമായി നടത്താന്‍ തീരുമാനിച്ച കാര്യവും അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടി. 20 ലക്ഷത്തിലധികം വരുന്ന വിദ്യാര്‍ഥികളുടെ ഭാവി സുരക്ഷിതമാക്കാനാണ് താന്‍ ശ്രമിച്ചതെന്നും ഒരു ഘട്ടത്തിലും ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒളിച്ചോടിയിട്ടില്ലെന്നും പ്രധാന്‍ പറഞ്ഞു.

ധര്‍മ്മേന്ദ്ര പ്രധാന്റെ രാജിയെത്തുടര്‍ന്ന് രാജ്യത്തെ രാഷ്ട്രീയ സാമൂഹിക മണ്ഡങ്ങളില്‍ നിന്ന് ശക്തമായ പ്രതികരണങ്ങളാണ് പുറത്തുവന്നത്. ജനകീയ പ്രക്ഷോഭത്തിന് മുന്നില്‍ കേന്ദ്ര സര്‍ക്കാരിനേറ്റ കനത്ത തിരിച്ചടിയാണിതെന്ന് പ്രതിപക്ഷ നേതാക്കള്‍ വിശേഷിപ്പിച്ചു. വിദ്യാഭ്യാസ മന്ത്രിയുടെ രാജി കൊണ്ട് മാത്രം നീറ്റ് അഴിമതിയുടെ ഉത്തരവാദിത്തത്തില്‍ നിന്ന് മോദി സര്‍ക്കാരിന് ഒഴിയാനാവില്ലെന്നും സമഗ്ര അന്വേഷണവും എന്‍ടിഎ (NTA) പുനഃസംഘടനയുമാണ് ആവശ്യമെന്നും കോണ്‍ഗ്രസ് പ്രതികരിച്ചു.

---------------

Hindusthan Samachar / Sreejith S


Latest News