ഒരു യഥാര്ത്ഥ രാജ്യസ്നേഹിക്കേ ഇത് സാധിക്കൂ; ധര്മേന്ദ്ര പ്രധാന്റെ രാജിയില് പ്രതികരിച്ച് വി മുരളീധരന്
Thiruvanathapuram, 25 ജൂലൈ (H.S.) തിരുവനന്തപുരം: ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ച സംഭവത്തില്‍ പ്രതികരണവുമായി ബി.ജെ.പി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ വി. മുരളീധരന്‍. വിധ്വംസകശക്തികള്‍ ആളിക്കത്തിക്കാന്‍ ശ്രമിച്ച സമരത്തീയില്‍ ഇന്ത്യന്‍ യുവത്വം എരിഞ്
V MURALEEDHARAN


Thiruvanathapuram, 25 ജൂലൈ (H.S.)

തിരുവനന്തപുരം: ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ച സംഭവത്തില്‍ പ്രതികരണവുമായി ബി.ജെ.പി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ വി. മുരളീധരന്‍. വിധ്വംസകശക്തികള്‍ ആളിക്കത്തിക്കാന്‍ ശ്രമിച്ച സമരത്തീയില്‍ ഇന്ത്യന്‍ യുവത്വം എരിഞ്ഞൊടുങ്ങരുത് എന്നാണ് ധര്‍മേന്ദ്ര പ്രധാന്‍ ആഗ്രഹിച്ചത്. കുട്ടികളെക്കൊണ്ട് ചൂടുചോറ് വാരിക്കാനുള്ള പ്രതിപക്ഷത്തിന്റെ ഹീനമായ തന്ത്രമാണ് ഇവിടെ പൊളിഞ്ഞതെന്ന് വി. മുരളീധരന്‍ ഫേയ്‌സ്ബുക്കില്‍ കുറിച്ചു.

എ.ബി.വി.പി. പ്രവര്‍ത്തനകാലം മുതല്‍ ധര്‍മേന്ദ്ര പ്രധാന്‍ജിയുടെ രാഷ്ട്രീയ സത്യസന്ധതയും നീതിബോധവും നേരിട്ടറിയ. പെട്രോളിയം മന്ത്രിയായിരിക്കെ 'ഉജ്ജ്വല യോജന' പോലുള്ള പദ്ധതിയിലൂടെ ദരിദ്രര്‍ക്കുവേണ്ടി നടത്തിയ ഇടപെടലുകള്‍, ഊര്‍ജമേഖലയില്‍ രാജ്യത്തിന് കുതിപ്പായി നടപ്പാക്കിയ പദ്ധതികള്‍ എല്ലാംതന്നെ അദ്ദേഹത്തിലെ ഭരണാധികാരിയുടെ മികവിന് അടിവരയിടുന്നു.

വിദ്യാഭ്യാസരംഗത്തെ അടിമുടി മാറ്റിയ ദേശീയ വിദ്യാഭ്യാസനയം നടപ്പാക്കുന്നതിലും ധര്‍മേന്ദ്ര പ്രധാന്‍ജിയുടെ സംഭാവനകള്‍ വളരെ വലുതാണെന്നും മുരളീധരന്‍ കുറിച്ചു.

വി. മുരളീധരന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണ്ണരൂപം:

രാജ്യവിരുദ്ധശക്തികള്‍ ഇന്ത്യന്‍ യുവത്വത്തെ കീഴടക്കാതിരിക്കാന്‍ വിദ്യാഭ്യാസ മന്ത്രിപദവിയില്‍നിന്ന് രാജിവെച്ച ധര്‍മേന്ദ്ര പ്രധാന്‍ജിക്ക് അഭിവാദ്യങ്ങള്‍. തെറ്റൊന്നും ചെയ്യാതിരുന്നിട്ടും ഇത്തരമൊരു നിലപാടെടുക്കാന്‍ ഒരു യഥാര്‍ഥ രാജ്യസ്‌നേഹിക്കേ സാധിക്കൂ.

വിധ്വംസകശക്തികള്‍ ആളിക്കത്തിക്കാന്‍ ശ്രമിച്ച സമരത്തീയില്‍ ഇന്ത്യന്‍ യുവത്വം എരിഞ്ഞൊടുങ്ങരുത് എന്നാണ് അദ്ദേഹം ആഗ്രഹിച്ചത്. കുട്ടികളെക്കൊണ്ട് ചൂടുചോറ് വാരിക്കാനുള്ള പ്രതിപക്ഷത്തിന്റെ ഹീനമായ തന്ത്രമാണ് ഇവിടെ പൊളിഞ്ഞത്.

എ.ബി.വി.പി. പ്രവര്‍ത്തനകാലം മുതല്‍ ധര്‍മേന്ദ്ര പ്രധാന്‍ജിയുടെ രാഷ്ട്രീയ സത്യസന്ധതയും നീതിബോധവും നേരിട്ടറിയുന്നയാളാണ് ഞാന്‍. പെട്രോളിയം മന്ത്രിയായിരിക്കെ 'ഉജ്ജ്വല യോജന' പോലുള്ള പദ്ധതിയിലൂടെ ദരിദ്രര്‍ക്കുവേണ്ടി നടത്തിയ ഇടപെടലുകള്‍, ഊര്‍ജമേഖലയില്‍ രാജ്യത്തിന് കുതിപ്പായി നടപ്പാക്കിയ പദ്ധതികള്‍ എല്ലാംതന്നെ അദ്ദേഹത്തിലെ ഭരണാധികാരിയുടെ മികവിന് അടിവരയിടുന്നു.

വിദ്യാഭ്യാസരംഗത്തെ അടിമുടി മാറ്റിയ ദേശീയ വിദ്യാഭ്യാസനയം നടപ്പാക്കുന്നതിലും ധര്‍മേന്ദ്ര പ്രധാന്‍ജിയുടെ സംഭാവനകള്‍ വളരെ വലുതാണ്. പ്രിയ സുഹൃത്ത്, ഭാരതീയ ജനതാ പാര്‍ട്ടിയുടെ കരുത്തുറ്റ നേതാവായി പൊതുമണ്ഡലത്തില്‍ സജീവമായി ഇനിയും ഉണ്ടാകുകതന്നെ ചെയ്യും.

---------------

Hindusthan Samachar / Sreejith S


Latest News