ശബരിമലയിലെ 'പുണ്യം പൂങ്കാവനം' പദ്ധതി തുടരും; എംആര് അജിത്ത് കുമാറിന് വീണ്ടും തിരിച്ചടി
Thiruvanathapuram, 25 ജൂലൈ (H.S.) ശബരിമലയിലെ ''പുണ്യം പൂങ്കാവനം'' പദ്ധതി തുടരാന്‍ സര്‍ക്കാര്‍ തീരുമാനം. പദ്ധതിയുടെ പേരിലെ പണപ്പിരിവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ എഡിജിപി പി. വിജയന് ക്ലീന്‍ചീറ്റ്. പദ്ധതിയുടെ നടത്തിപ്പില്‍ അദ്ദേഹത്തിന് വീഴ്ച സംഭ
SABARIMALA TANTRI CONTROVERSY


Thiruvanathapuram, 25 ജൂലൈ (H.S.)

ശബരിമലയിലെ 'പുണ്യം പൂങ്കാവനം' പദ്ധതി തുടരാന്‍ സര്‍ക്കാര്‍ തീരുമാനം. പദ്ധതിയുടെ പേരിലെ പണപ്പിരിവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ എഡിജിപി പി. വിജയന് ക്ലീന്‍ചീറ്റ്. പദ്ധതിയുടെ നടത്തിപ്പില്‍ അദ്ദേഹത്തിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന കണ്ടെത്തലുകളെത്തുടര്‍ന്നാണ് ഈ നടപടി. പദ്ധതിയുമായി മുന്നോട്ട് പോകാന്‍ അനുമതി നല്‍കിക്കൊണ്ട് സര്‍ക്കാര്‍ ഔദ്യോഗിക ഉത്തരവിറക്കി.

ശബരിമലയിലെ ശുചിത്വ പരിപാലനത്തിനായി പോലീസ് ആവിഷ്‌കരിച്ച 'പുണ്യം പൂങ്കാവനം' പദ്ധതി തുടരുന്നതിന് അനുമതി നല്‍കിക്കൊണ്ടാണ് സര്‍ക്കാര്‍ ഉത്തരവിറക്കി. പോലീസിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഈ പദ്ധതി മാതൃകാപരമായ ഒരു സാമൂഹിക കൂട്ടായ്മയാണെന്ന് സര്‍ക്കാര്‍ വിലയിരുത്തി. സ്‌പെഷ്യല്‍ കമ്മീഷണര്‍ പി.ജെ. മജുംദാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിഗണിച്ചാണ് സര്‍ക്കാര്‍ ഈ തീരുമാനമെടുത്തത്.

സ്‌പെഷ്യല്‍ കമ്മീഷന്‍ ഓഫീസിന്റെയും ഉദ്യോഗസ്ഥരുടെയും മേല്‍നോട്ടത്തിലാണ് ഈ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. ശബരിമലയെ മാലിന്യമുക്തമായി നിലനിര്‍ത്തുന്നതിനായി പോലീസ് ആരംഭിച്ച ഈ പദ്ധതിയുടെ പ്രാധാന്യം പരിഗണിച്ചാണ് തുടര്‍ച്ചാനുമതി നല്‍കിയിരിക്കുന്നത്.

പുണ്യം പൂങ്കാവനം പദ്ധതിയില്‍ നോഡല്‍ ഓഫീസര്‍ പി വിജയനെതിരെ അജിത് കുമാര്‍ നല്‍കിയ റിപ്പോര്‍ട്ട് തള്ളിയാണ് സര്‍ക്കാര്‍ തീരുമാനമെടുത്തിരിക്കുന്നത്. പദ്ധതിയുടെ മറവില്‍ ക്രമക്കേട് നടക്കുന്നുണ്ടെന്ന പരാതിയില്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് മുന്‍ ക്രമസമാധാന ചുമതലയുള്ള എഡിജിപി എം. ആര്‍. അജിത് കുമാറിനോട് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു. പി.വിജയനെതിരെ ഗുരുതര ആരോപണങ്ങളടക്കുന്ന റിപ്പോര്‍ട്ടാണ് ഹൈക്കോടതിയില്‍ അജിത്കുമാര്‍ നല്‍കിയത്. ശബരിമല ചീഫ് കോ-ഓഡിനേറ്ററായിരുന്നു അജിത് കുമാര്‍ പുണ്യം പൂങ്കാവനം നിര്‍ത്തുകയും ചെയ്തു. ഉന്നത ഉദ്യോഗസ്ഥനെതിരായ ആരോപണങ്ങളില്‍ സര്‍ക്കാര്‍ തലത്തില്‍ അന്വേഷണം നടത്താന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ആഭ്യന്തര സെക്രട്ടറി നടത്തിയ അന്വേഷണത്തിലാണ് പി വിജയന് ക്ലിന്‍ ചിറ്റ് നല്‍കി ഉത്തരവിറക്കിയത്.

പി. വിജയന്‍ നല്‍കിയ വിശദീകരണം അംഗീകരിച്ച സര്‍ക്കാര്‍ ക്രമക്കേടില്ലെന്നും ഉത്തരവില്‍ പറയുന്നു. ക്രമസമാധാന ചുമതലയുള്ള എഡിജിപിയെന്ന നിലയില്‍ പി. വിജയനാണ് ശബരിമലയുടെ ചുമതല. റിപ്പോര്‍ട്ട് നല്‍കിയ അജിത് കുമാര്‍ സസ്‌പെന്‍ഷനിലായപ്പോഴാണ് മുമ്പ് നല്‍കിയ റിപ്പോര്‍ട്ട് സര്‍ക്കാര്‍ തള്ളുകയും വിജയന് ക്ലീന്‍ ചിറ്റ് നല്‍കുകയും ചെയ്തത്.

---------------

Hindusthan Samachar / Sreejith S


Latest News