ശബരിമലയിലെ താന്ത്രിക ചുമതലകള് കണ്ഠരര് ബ്രഹ്മദത്തന് നിര്വഹിക്കും; തീരുമാനം എടുത്ത് ദേവസ്വം ബോര്ഡ്
Thiruvanathapuram, 25 ജൂലൈ (H.S.) ശബരിമല ശ്രീധര്‍മ്മ ശാസ്താ ക്ഷേത്രത്തിലെ താന്ത്രിക ചുമതലകള്‍ താഴമണ്‍ മഠം കണ്ഠരര് ബ്രഹ്‌മദത്തന് കൈമാറും. ചിങ്ങം ഒന്നു മുതല്‍ കര്‍ക്കടകം 31 വരെയാണ് ചുമതല നല്‍കിയിരിക്കുന്നത്. ഇന്ന് ചേര്‍ന്ന തിരുവിതാംകൂര്‍ ദേവസ്വം ബോ
SABARIMALA TANTRI APPOINTMENT


Thiruvanathapuram, 25 ജൂലൈ (H.S.)

ശബരിമല ശ്രീധര്‍മ്മ ശാസ്താ ക്ഷേത്രത്തിലെ താന്ത്രിക ചുമതലകള്‍ താഴമണ്‍ മഠം കണ്ഠരര് ബ്രഹ്‌മദത്തന് കൈമാറും. ചിങ്ങം ഒന്നു മുതല്‍ കര്‍ക്കടകം 31 വരെയാണ് ചുമതല നല്‍കിയിരിക്കുന്നത്. ഇന്ന് ചേര്‍ന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് യോഗമാണ് ഈ തീരുമാനമ എടുത്തത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് ചേര്‍ന്ന ബോര്‍ഡ് യോഗത്തില്‍ പ്രസിഡന്റ് കെ. ജയകുമാര്‍, അംഗങ്ങളായ അഡ്വ. കെ രാജു, അഡ്വ. പീ.ഡി സന്തോഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു

തന്ത്രിയുടെ ചുമതലയുണ്ടായിരുന്ന കണ്ഠരര് രാജീവരര് ദേവസ്വം ബോര്‍ഡിന് മുന്നില്‍ ഇത്തരമൊരു ആവശ്യം മുന്നോട്ടുവച്ചിരുന്നു. ആനാരോഗ്യം കാരണം ചുമതല നിര്‍വഹിക്കാന്‍ കഴിയില്ലെന്നും അതിനാല്‍ മകനെ ആ സ്ഥാനത്ത് നിയമിക്കണം എന്നുമായിരുന്നു ആവശ്യം. നേരത്തെ താല്‍ക്കാലികമായി ബ്രഹ്‌മദത്തന്‍ തന്ത്രിയുടെ ചുമതില നിര്‍വഹിച്ചിരുന്നു. അനാരോഗ്യമാണ് രാജീവരര് കാരണമായി പറഞ്ഞതെങ്കിലും സ്വര്‍ണക്കൊള്‌ലക്കേസില്‍ പ്രതിയായ സാഹചര്യം കൂടി കണക്കിലെടുത്താണ് ഈ നീക്കം രാജീവരര് നടത്തിയത്.

താഴമണ്‍ മഠത്തിനു പാരമ്പര്യമായി ലഭിച്ചതാണ് ശബരിമലയിലെ താന്ത്രിക അവകാശം. കുടുംബത്തിലെ പുരുഷന്മാര്‍ക്കാണ് താന്ത്രികാവകാശം. ഇവര്‍ 'കണ്ഠര്' എന്ന സ്ഥാനപ്പേര് വഹിക്കുന്നു. താഴമണ്‍ മഠത്തിലെ 2 കുടുംബങ്ങളില്‍ നിന്നുള്ളവരാണ് ഓരോ വര്‍ഷം വീതം മാറിമാറി തന്ത്രിയുടെ പദവി വഹിക്കുന്നത്. വലിയ തന്ത്രി ആയിരുന്ന അന്തരിച്ച കണ്ഠര് മഹേശ്വരരുടെ മകനാണ് കണ്ഠര് മോഹനര്. അദ്ദേഹത്തിന്റെ മകന്‍ കണ്ഠര് മഹേഷ് മോഹനരും തന്ത്രിപദവിയിലെത്തി. മഹേശ്വരരുടെ സഹോദരനായ കണ്ഠര് കൃഷ്ണരുടെ മകനാണ് കണ്ഠര് രാജീവര്. അദ്ദേഹത്തിന്റെ മകനാണ് കണ്ഠര് ബ്രഹ്‌മദത്തന്‍.

മുഖ്യചുമതലകള്‍

താന്ത്രിക അധികാരങ്ങള്‍: ക്ഷേത്രത്തിലെ പരമോന്നത ആചാര അധികാരി.

പൂജാ നിര്‍വഹണത്തില്‍ പ്രധാന പങ്ക്: പടിപൂജ, ഉദയാസ്തമന പൂജ, കലശപൂജ, മറ്റു മഹാപൂജകള്‍ തുടങ്ങിയവ നടക്കുമ്പോഴെല്ലാം തന്ത്രി ഉണ്ടാകണം, നട തുറക്കുമ്പോഴും അടയ്ക്കുമ്പോഴും സന്നിഹിതനായിരിക്കണം. പൂജാ ക്രമങ്ങളില്‍ മാറ്റം വരുത്താനാകുമോ എന്നതില്‍ തീരുമാനമെടുക്കാം.

മൂലവിഗ്രഹ സംബന്ധമായ എല്ലാക്കാര്യങ്ങളിലും അന്തിമ അധികാരം തന്ത്രിയുടെ വാക്കാണ്.

ദോഷപരിഹാര ക്രിയകള്‍, ശാന്തി, പുനഃപ്രതിഷ്ഠ, ക്ഷേത്ര, ശ്രീകോവില്‍ അറ്റകുറ്റപ്പണികള്‍ തുടങ്ങിയവ തന്ത്രിയാണ് നിര്‍ദേശിക്കുന്നത്.

ആചാര ലംഘനം സംഭവിച്ചാല്‍ പരിഹാരമാര്‍ഗം നിര്‍ദേശിക്കല്‍.

---------------

Hindusthan Samachar / Sreejith S


Latest News