Enter your Email Address to subscribe to our newsletters

Thiruvanathapuram, 25 ജൂലൈ (H.S.)
മാസപ്പടികേസില്‍ ശശിധരന്‍ കര്‍ത്തയുടെ മൊഴി മാധ്യമ സൃഷ്ടിയാണെന്ന പിണറായി വിജയന്റെ പരാമര്‍ശത്തെ പരിഹസിച്ച് ബജെപി നേതാവ് ഷോണ്‍ ജോര്‍ജ്. യഥാര്‍ത്ഥ രേഖ കൊടുത്താലും പിണറായി വിജയന്‍ ഫോട്ടോ സ്റ്റാറ്റ് ആണെന്ന് പറയുമെന്നും ഷോണ്‍ പറഞ്ഞു. പുറത്തു വരുന്ന വിവരങ്ങള്‍ അടിസ്ഥാനത്തില്‍ മാസപ്പടിക്കേസിലെ പ്രതി പിണറായി വിജയനാണെന്ന് സിപിഎം സമ്മതിക്കണം.. രാഷ്ട്രീയ ധാര്‍മികയുണ്ട് എന്ന് സിപിഎമ്മും ഇടതുപക്ഷ ജനാധിപത്യ മുന്നണിയും തെളിയിക്കണം. കരുത്തുന്നുണ്ടെങ്കില്‍ പിണറായി വിജയനെ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്ന് മാറ്റാന്‍ സിപിഎമ്മും എല്‍ഡിഎഫും തയ്യാറാകണമെന്ന് ഷോണ്‍ ജോര്‍ജ് ആവശ്യപ്പെട്ടു.
'പിണറായി വിജയനാണ് പ്രതിയെന്ന് മുമ്പും ഞങ്ങള്‍ പറഞ്ഞിരുന്നു. എന്നാല്‍ അന്ന് അവരതിനെ പ്രതിരോധിച്ചത് രണ്ട് കമ്പനികള്‍ തമ്മിലുള്ള ഇടപാട് എന്ന നിലയിലായിരുന്നു. ഇന്ന് വളരെ വ്യക്തമായി പൊതുസമൂഹത്തിന് ബോധ്യപ്പെടുന്ന ഒരു രേഖ പുറത്തുവന്നു. പിണറായി വിജയനാണ് പ്രതി എന്ന് ഇനിയെങ്കിലും അംഗീകരിക്കാന്‍ സിപിഎം തയ്യാറാകണം. പ്രതിപക്ഷ നേതാവ് സ്ഥാനത്തുനിന്ന് പിണറായി വിജയനെ മാറ്റാനുള്ള ധാര്‍മ്മികത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ഘടകകക്ഷികളും കാണിക്കണം. ഇത്രയും കാര്യങ്ങള്‍ പുറത്തുവന്ന സാഹചര്യത്തില്‍, ഇനിയും എംഎല്‍എ സ്ഥാനത്ത് തുടരാതെ ധാര്‍മ്മികതയുണ്ടെങ്കില്‍, പണ്ട് ഉമ്മന്‍ ചാണ്ടിയോട് പിണറായി വിജയന്‍ പറഞ്ഞ ഒരു പറച്ചിലുണ്ട്- 'ഉളുപ്പുണ്ടെങ്കില്‍'... പിണറായി വിജയന് ഉളുപ്പുണ്ടെങ്കില്‍ പ്രതിപക്ഷനേതാവ് സ്ഥാനവും എംഎല്‍എ സ്ഥാനവും രാജിവെക്കാന്‍ പിണറായി വിജയന്‍ തയ്യാറാകണം. അദ്ദേഹം പ്രതിയാണെന്ന് വ്യക്തമായിരിക്കുകയാണ്. ഇനിയും സമൂഹത്തിനുമുമ്പില്‍ പിടിച്ചുനില്‍ക്കാന്‍ അദ്ദേഹത്തിനാകില്ല'- ഷോണ്‍ ജോര്‍ജ് പറഞ്ഞു.
എക്സാലോജിക്-സിഎംആര്‍എല്‍ സാമ്പത്തിക ഇടപാട് കേസില്‍ ശശിധരന്‍ കര്‍ത്ത എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) നല്‍കിയ മൊഴി മാധ്യമസൃഷ്ടിയാണെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയന്‍ പറഞ്ഞിരുന്നു. എക്സാലോജിക് കേസ് തന്നിലേക്ക് എത്തിക്കാനാകുമോ എന്നാണ് പലരും നോക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു.
പിണറായി വിജയനുമായുള്ള വ്യക്തിപരമായ അടുപ്പത്തിന്റെ പേരിലാണ് അദ്ദേഹത്തിന്റെ മകള്‍ വീണയ്ക്കും എക്സാലോജിക്കിനും പണം നല്‍കിയതെന്നാണ് ശശിധരന്‍ കര്‍ത്ത ഇ.ഡിക്ക് നല്‍കിയ മൊഴി. വീണയോ എക്സാലോജിക്കോ സിഎംആര്‍എല്ലിന് സേവനങ്ങളൊന്നും നല്‍കിയിട്ടില്ലെന്നും കര്‍ത്ത ഇ.ഡിയോട് പറഞ്ഞിരുന്നു. 2024 ഏപ്രില്‍ 17-ന് ഇ.ഡി. രേഖപ്പെടുത്തിയ മൊഴിയാണ് ഇപ്പോള്‍ പുറത്തുവന്നത്.
എക്സാലോജിക്കിന് പുറമെ പിണറായി ടി. വീണയ്ക്ക് മറ്റൊരു കമ്പനി കൂടിയുണ്ടെന്ന വിവരവും ഇതിനൊപ്പം പുറത്തുവന്നിരുന്നു. 'ലേക്കര്‍ ഇന്ത്യാ കോര്‍പ്പറേഷന്‍' എന്ന കമ്പനി വീണയുടേതാണെന്നാണ് പുറത്തുവന്ന വിവരം. കമ്പനിയുമായി ബന്ധപ്പെട്ട നിര്‍ണായക രേഖകള്‍ മേയ് 27-ന് നടത്തിയ റെയ്ഡില്‍ വീണയുടെ വീട്ടില്‍നിന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) ലഭിച്ചെന്നാണ് സൂചന.
---------------
Hindusthan Samachar / Sreejith S