Enter your Email Address to subscribe to our newsletters

Kannur, 26 ജൂലൈ (H.S.)
കോക്രോച്ച് പാർട്ടിയുടെ ഡൽഹിയിലെ സമര വിജയം ഇന്ത്യയിൽ വലിയ മാറ്റങ്ങൾക്ക് തുടക്കമിടുമെന്ന് മന്ത്രി സി.പി ജോൺ.
കണ്ണൂർ പയ്യാമ്പലംഗസ്റ്റ് ഹൗസിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.രാഹുൽ ഗാന്ധിയുടെയും പ്രീയങ്കാ ഗാന്ധിയുടെയും പിൻതുണയോടെയുള്ള സമര പോരാട്ടങ്ങൾ ഫലം കണ്ടു.
ഇന്ത്യയിൽ കഴിഞ്ഞ 10 വർഷമായി ഭരിച്ച ബിജെപിയുടെ കൗണ്ട് ഡൗൺ തുടങ്ങി കഴിഞ്ഞതായി മന്ത്രി ചൂണ്ടിക്കാട്ടി അയോധ്യ ക്ഷേത്ര നിർമ്മാണത്തിൽ മുഖ്യ പൂജാരിയെപ്പോലെ നിന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി അവിടെ നടന്ന കോടികളുടെ അഴിമതിയിൽ മൗനം പാലിക്കുകയാണ്.
പ്രിയദർശിനി ബസിൽ കയറുന്ന പുരുഷൻമാർക്ക് ഫ്രീ ടിക്കറ്റ് കൊടുത്താൽ കെ എസ് ആർ ടി സി ജീവനക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി സി.പി ജോൺ മുന്നറിയിപ്പ് നൽകി
ആദ്യമൊക്കെ പദ്ധതി തുടങ്ങുമ്പോൾ ഇത്തരം കാര്യങ്ങൾ കേട്ടിരുന്നു തമ്പാനൂരിൽ ഉൾപ്പെടെ ഇത്തരം കാര്യങ്ങൾ ആവർത്തിക്കപ്പെട്ടു. എന്നാൽ ഇനി ഇതു ആവർത്തി ഞാൻ കഴിയില്ല ഇങ്ങനെ ചെയ്യുന്ന ജീവനക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് തീരുമാനം. പ്രിയദർശിനി സൗജന്യ യാത്ര പദ്ധതി കെ എസ് ആർ ടി സി യുടെ പദ്ധതിയല്ല,സർക്കാരിൻ്റെ സ്ത്രീ ശാക്തീകരണ പദ്ധതിയാണിതെന്നും സിപി ജോൺ പറഞ്ഞു ഉത്സവകാലങ്ങളിൽ കെ എസ് ആർ ടി സി സ്വകാര്യ വ്യക്തികളിൽ നിന്നും ബസുകൾ വാടകയ്ക്കെടുക്കാൻ തീരുമാനിച്ചിട്ടുണ്ട് കഴിഞ്ഞ 10 വർഷമായി കെഎസ്ആർടിസി പുതിയ ബസുകൾ വാങ്ങിയില്ല ഉള്ളതൊക്കെ പഴഞ്ചനായിരിക്കുകയാണ്. കെ എസ് ആർ ടി സി ഇപ്പോൾ നഷ്‌ടത്തിലല്ലേ സ്ഥിരമായ വരുമാനം നിലനിർത്തുണ്ട് കെ എസ് ആർ ടി സി വിശ്വാസത്തിലെടുക്കാത്ത സാഹചര്യമുണ്ട് ഈ സാഹചര്യത്തിൽ വാഹനങ്ങൾ വിട്ടു നൽകാൻ താൻ അഭ്യർത്ഥിക്കുകയാണെന്ന് മന്ത്രി പറഞ്ഞു.
ആർടി ഓഫീസിൻ്റെ സമയക്രമം നീട്ടാൻ ഉദ്യോഗസ്ഥരുമായുള്ള ചർച്ചയിൽ തീരുമാനിച്ചിട്ടുണ്ട് ഇപ്പോൾ ഒരു മണിക്ക് ശേഷം തുറന്നു പ്രവർത്തിക്കാത്ത സാഹചര്യമുണ്ട് എന്നാൽ മുഴുവൻ സമയവും ആളുകൾ പ്രവേശിച്ചു കൂടി നിന്നാൽ കാര്യങ്ങൾ നടക്കാത്ത സ്ഥിതിയുണ്ടാകും നാല് മുതൽ അഞ്ചു മണി വരെ ആവശ്യക്കാർക്ക് ഉദ്യോഗസ്ഥരെ കാണാമെന്ന് മന്ത്രി പറഞ്ഞു. ദൂരെ നിന്ന് വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവർക്ക് ആശ്വാസകരമായ നടപടിയാണിതെന്ന് മന്ത്രി പറഞ്ഞു. പ്രീയ ദർശിനി ബസുകളിൽ ഓവർലോഡ് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഈ കാര്യത്തിൽ ശ്രദ്ധ വേണം 80 ശതമാനമാളുകൾ ബസുകളിൽ അധികമായി കയറുന്നുണ്ട് ഇവരോടൊന്നും കയറേണ്ടെന്ന് പറയാൻ കഴിയില്ലെന്നും പദ്ധതി നടത്തിപ്പുമായി മുൻപോട്ടു പോകാൻ കെഎസ്ആർടിസി ജീവനക്കാർ സഹകരിക്കുന്നുണ്ടന്നും മന്ത്രി പറഞ്ഞു: നീറ്റ് പരീക്ഷ പോലെ കേന്ദ്ര സർക്കാർ നടപ്പിലാക്കിയ ഇ-വാഹൻ പദ്ധതിയും പ്രശ്‌നത്തിലാണ് പലയിടങ്ങളിലും സൈറ്റ് കിട്ടുന്നില്ല ഈ കാര്യം കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. ആർ ടി ഓഫിസുകളിൽ പ്രാദേശിക തലഇൻ്റർനെറ്റ് സൗകര്യങ്ങൾ ഏർപ്പെടുത്താൻ നിർദ്ദേശിച്ചിട്ടുണ്ട് ലേണേഴ്സ് പരീക്ഷയിലെ കാലതാമസം ഡ്രൈവിങ് ലൈസൻസ് വൈകാൻ കാരണമാകുന്നുണ്ട് ഡ്രൈവിങ് സ്ഥാപനങ്ങളുമായി സഹകരിച്ച് പ്രാദേശിക തലങ്ങളിൽ ലേണെഴ്സ്പരീക്ഷ നടത്തുന്ന കാര്യം ആലോചിക്കുമെന്ന് മന്ത്രി പറഞ്ഞു.
സി.പി എമ്മിൽ നിന്നും പുറത്തുവന്ന ടി.കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും ഉൾപ്പെടെയുള്ള പുതിയ ഐക്യനിരയ്ക്ക് സിഎംപിനേതൃത്വം നൽകുമെന്ന് സിപി ജോൺ പറഞ്ഞു . സി. എം.പിയുടെ രൂപീകരണത്തിന് 40 വർഷത്തിന് ശേഷമാണ് ഈ മുന്നേറ്റമെന്നത് ശ്രദ്ധേയമാണ് ഇതിനർത്ഥം ഇവർ സി എംപി യിൽ ചേരുമെന്നല്ലെന്നും സിപി ജോൺ പറഞ്ഞു. പയ്യന്നൂർ രക്തസാക്ഷി ഫണ്ട് പുറത്തുവിടുമെന്ന തോമസ് ഐസക്കിൻ്റെ പരാമർശം ശ്രദ്ധയിൽ പെട്ടില്ല സി. പി എമ്മിന് തെറ്റുതിരുത്താൻ കഴിയുമെന്ന് തോന്നുന്നില്ലെന്നും സിപി ജോൺ പറഞ്ഞു.
---------------
Hindusthan Samachar / Sreejith S