Enter your Email Address to subscribe to our newsletters

Kozhikode , 26 ജൂലൈ (H.S.)
മയക്കുമരുന്ന് വിൽപ്പനയുമായി ബന്ധപ്പെട്ട് ഒരു സ്പെഷ്യൽ സ്കൂള് അധ്യാപിക കൂടി അറസ്റ്റില്. സിന്തറ്റിക് മയക്കുമരുന്നുകളുടെ വിൽപ്പനയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളില് ഭാഗമായെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്. ഓട്ടിസം ബാധിച്ച വിദ്യാർഥികളെ പഠിപ്പിക്കുന്ന കാവ്യയാണ് അറസ്റ്റിലായത്.
പണമിടപാടുമായി ബന്ധപ്പെട്ട് ഫിസിക്കൽ എഡ്യൂക്കേഷൻ അധ്യാപികയായ കീർത്തന കഴിഞ്ഞ ആഴ്ച അറസ്റ്റിലായിരുന്നു. തുടര്ന്നാണ് കാവ്യയുടെ അറസ്റ്റ്. മയക്കുമരുന്ന് വിരുദ്ധ കാമ്പെയ്നായ ഓപ്പറേഷൻ തൂഫാനില് അധ്യാപകരെ ഉൾപ്പെടുത്താൻ നീക്കം നടക്കവെയാണ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. പിന്നാലെ ഇരുവരെയും സർവീസിൽ നിന്നും നീക്കം ചെയ്തു.
വടകര പൊലീസ് നടത്തയ അന്വേഷണത്തിലാണ് ഇരുവരെയും സാഹസികമായി പിടികൂടിയത്. വടകര പൊലീസ് പറയുന്നതനുസരിച്ച്, രണ്ട് സ്ത്രീകളും വളരെക്കാലമായി സുഹൃത്തുക്കളാണ്, മുമ്പ് ഇവര് എംഡിഎംഎ ഉപയോഗിച്ചിരുന്നു. സമഗ്ര ശിക്ഷ കേരള (എസ്എസ്കെ) യുടെ കീഴിലുള്ള ഉപജില്ലാ തല സ്ഥാപനമായ പേരാമ്പ്ര ബ്ലോക്ക് റിസോഴ്സ് സെൻ്ററിൽ (ബിആർസി) അധ്യാപകരാണ് ഇവര്.
സംഭവമിങ്ങനെ
എംഡിഎംഎ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് അടുത്തിടെ ഒരാളെ അറസ്റ്റ് ചെയ്തെന്ന് വടകര പൊലീസ് പറഞ്ഞു. അയാൾക്ക് മയക്കുമരുന്ന് എവിടെ നിന്ന് ലഭിച്ചുവെന്ന് കണ്ടെത്താൻ ജില്ലാ പൊലീസ് മേധാവി അന്വേഷണത്തിന് ഉത്തരവിട്ടു. പ്രതിയെ ചോദ്യ ചെയ്തപ്പോള് ഗൾഫ് അധിഷ്ഠിത നമ്പർ ഉണ്ടെന്നും മയക്കുമരുന്ന് ആവശ്യമുള്ളവർ ആ നമ്പറിലേക്ക് 'എംഡിഎംഎ' എന്ന് സന്ദേശം അയയ്ക്കണമെന്നും പണമടയ്ക്കുന്നതിന് അവർക്ക് ഒരു ക്യുആർ കോഡ് ലഭിക്കുമെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.
മയക്കുമരുന്ന് വ്യാപാരികൾക്ക് പണമടച്ചുള്ള സ്ഥിരീകരണം ലഭിച്ചുകഴിഞ്ഞാൽ, അവർ മരുന്ന് സൂക്ഷിച്ചിരിക്കുന്ന സ്ഥലത്തിൻ്റെ ഒരു ഫോട്ടോ വാങ്ങുന്നയാൾക്ക് അയയ്ക്കുന്നു. അത് ഒരു കടയുടെ പിന്നിലോ മറ്റേതെങ്കിലും ഒറ്റപ്പെട്ട സ്ഥലത്തോ ആകാമെന്ന് ഉദ്യോഗസ്ഥന് പറഞ്ഞു. പേയ്മെൻ്റ് ആംഗിൾ അന്വേഷിച്ചപ്പോൾ, കീർത്തനയുടെ അക്കൗണ്ടുമായി ക്യുആർ-കോഡ് ബന്ധിപ്പിച്ചിട്ടുണ്ടെന്ന് തെളിഞ്ഞു. പിന്നാലെയാണ് അന്വേഷണം കാവ്യയിലേക്കും തിരിഞ്ഞത്.
സ്പെഷ്യല് സ്കൂള് അധ്യാപിക കാവ്യയുടെ അറസ്റ്റ്
പരിശോധനയില് കാവ്യയുടെ അക്കൗണ്ടില് വലിയ തോതിലുള്ള സാമ്പത്തിക ഇടപാടുകൾ നടന്നതായി കണ്ടെത്തി. തുടര്ന്ന് കാവ്യയെ അറസ്റ്റ് ചെയ്തു. അറസ്റ്റിനും ചോദ്യം ചെയ്യലിനും ശേഷം വലിയ പണമിടപാടുകൾ നടന്നിട്ടുണ്ടെന്ന് അവർ വെളിപ്പെടുത്തി. 100 മീറ്റർ ഡാഷ് വിഭാഗത്തിൽ കീർത്തന സംസ്ഥാന ചാമ്പ്യൻ കൂടിയായിരുന്നു. അറസ്റ്റിനെത്തുടർന്ന് അവരെ സർവീസിൽ നിന്ന് നീക്കം ചെയ്തെന്ന് വടരകര പൊലീസ് വ്യക്തമാക്കി.
മയക്കുമരുന്ന് വിൽപ്പനയുമായി നേരിട്ട് ബന്ധമില്ലാത്ത രീതിയിലാണ് ഓപ്പറേഷൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്. മയക്കുമരുന്ന് വിൽപ്പനയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളുടെ ഒരു കേന്ദ്രമായി സ്ത്രീകൾ പ്രവർത്തിച്ചു ഓഫിസർ പറഞ്ഞു.
ജൂൺ 2 ന് ഓപ്പറേഷൻ തൂഫാൻ ഔദ്യോഗികമായി ആരംഭിച്ചതിനുശേഷം, ജൂലൈ 25 വരെ, പൊലീസ് 7,916 കേസുകൾ രജിസ്റ്റർ ചെയ്യുകയും 8,514 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.ഈ കാലയളവിൽ ആറ് കിലോഗ്രാമിലധികം എംഡിഎംഎയും 725 കിലോഗ്രാമിലധികം കഞ്ചാവും പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR