സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റും, ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റുമായ ജാൻമണിക്കെതിരെ ബിജെപി യുവനേതാവ് യുവരാജ് ഗോകുല്.
Kochi , 26 ജൂലൈ (H.S.) പ്രധാനമന്ത്രിയേയും അദ്ദേഹത്തിന്റെ അമ്മയേയും അവഹേളിച്ച സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റും, ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റുമായ ജാൻമണിക്കെതിരെ ബിജെപി യുവനേതാവ് യുവരാജ് ഗോകുല്. കഴിഞ്ഞ ദിവസമാണ് ജാൻമണി പ്രധാനമന്ത്രിയെ പരിഹസിച്ച് ഓണ്
Jaanmaji


Kochi , 26 ജൂലൈ (H.S.)

പ്രധാനമന്ത്രിയേയും അദ്ദേഹത്തിന്റെ അമ്മയേയും അവഹേളിച്ച സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റും, ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റുമായ ജാൻമണിക്കെതിരെ ബിജെപി യുവനേതാവ് യുവരാജ് ഗോകുല്.

കഴിഞ്ഞ ദിവസമാണ് ജാൻമണി പ്രധാനമന്ത്രിയെ പരിഹസിച്ച് ഓണ്ലൈൻ മാധ്യമങ്ങളോട് സംസാരിച്ചത്. ഇതിനെ വിമർശിച്ച് ഗോകുല് തന്റെ ഫേസ്ബുക്കില് പ്രതിഷേധം പങ്കിട്ടു.

യുവരാജ് ഗോകുലിന്റെ വാക്കുകള് ഇങ്ങനെ :

നരേന്ദ്രമോദി ജി യുടെ അമ്മ അയല്വീടുകളില് പാത്രം കഴുകിയും ജോലി ചെയ്തും മക്കളെ വളര്ത്തിയ ഒരു സാധുസ്ത്രീയാണ്….

ആ അമ്മയുടെ അഭിമാനത്തിനെയാണ് അപഹസിക്കുന്നത്….

ഇവര് എന്ത് തരം മാനസികാവസ്ഥയുള്ള ആളാണ്…. രഞ്ജിനി ഹരിദാസിന് മേക്കപ്പ് ചെയ്ത് കൊടുക്കുന്ന ആളാണത്രേ….

വിമര്ശനവും വിയോജിക്കലുമൊക്കെ ജനാധിപത്യത്തില് ഉണ്ടാകും…. ഇതൊന്നും കണ്ട് നില്ക്കാന് കഴിയില്ല…. മറുപടി പറയിക്കാതെ വിടില്ല….

ജാന്മണി എന്ന വ്യക്തിക്ക് എതിരെ എല്ലാവരും കേസ് നല്കുക….

തൊട്ടടുത്ത സ്റ്റേഷനുകളില് പരാതി നല്കുക…. പരിചയമുളള ഒരു വക്കീലിനോട് ഒരു പരാതി ഡ്രാഫ്റ്റ് ചെയ്ത് തരാന് പറയുക….

ആരുടെയും നിര്ദേശം നോക്കി നില്ക്കേണ്ടതില്ല…. പ്രധാനമന്ത്രി എല്ലാവരുടേതുമാണ്….

അദ്ദേഹത്തിന്റെ പിതൃത്വത്തെ അപമാനിച്ച ആള്ക്കെതിരെ കേസ് കൊടുക്കാന് ആര്ക്കും അവകാശമുണ്ട്…. അതില് എന്തെങ്കിലും സഹായം വേണ്ടവര് ധൈര്യമായി മേസേജിടൂ….” – അദ്ദേഹം ഫേസ്ബുക്കില് കുറിച്ചു.

കഴിഞ്ഞ കുറെക്കാലമായി യൂട്യൂബിലും സമൂഹമാധ്യമങ്ങളിലും മോദിയെ പരിഹസിക്കാന് വേണ്ടി കറങ്ങി നടക്കുന്ന ഒരു വ്യാജ വീഡിയോ കണ്ടാണ് ജാന്മണി പ്രധാനമന്ത്രി മോദിയെയും അമ്മയേയും പരിഹസിച്ചത്.

ആ യുട്യൂബ് വീഡിയോയില് മോദിയുടെ അച്ഛന് 1947ല് മരിച്ചുവെന്നാണ് പറയുന്നത്. അതേ സമയം മോദിയുടെ ജന്മവര്ഷം 1950 എന്നും കാണിച്ചിരിക്കുന്നു. ഇത് വ്യാജ വീഡിയോ ആണെന്ന് വിവിധ ഫാക്ട് ചെക്കിംഗ് വെബ്സൈറ്റുകള് തന്നെ സ്ഥിരീകരിച്ചിട്ടുമുണ്ട്.

“1947ല് അച്ഛന് മരിച്ചെങ്കില് എങ്ങിനെ 1950ല് മോദി ജനിക്കും എന്നാണ് ജാന്മണി ചോദിക്കുന്നത്. അവന് (മോദി) സ്വന്തം അച്ഛനെ ആദ്യം കണ്ടുപിടിക്കട്ടെ”- എന്നാണ് ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തില് ജാന്മണി ചോദിക്കുന്നത്. ഇത് ജാന്മണി പറഞ്ഞത് വ്യാജ യൂട്യൂബ് വീഡിയോയുടെ അടിസ്ഥാനത്തിലാണ്. കഴിഞ്ഞ 12 വര്ഷമായി ഒരു രാജ്യം ഭരിയ്ക്കുന്ന പ്രധാനമന്ത്രിയെ അവന് എന്ന രീതിയില് അധിക്ഷേപിച്ചാണ് ജാന്മണി സംസാരിക്കുന്നത്. എന്താണ് മോദിയോട് ജാന്മണിയ്ക്ക് ഇത്ര പുച്ഛവും വിദ്വേഷവും എന്നും അറിയുന്നില്ല.

എന്നാല് നരേന്ദ്രമോദിയുടെ അച്ഛന് ദാമോദര് ദാസ് മൂല്ചന്ദ് മോദി മരിച്ചത് 1989ല് ആണെന്നതാണ് വാസ്തവം. നരേന്ദ്രമോദിയുടെ മൂത്ത് ജ്യേഷ്ഠന് സോമ മോദി, ഇളയ സഹോദരന് പ്രഹ്ളാദ് മോദി എന്നിവര് നരേന്ദ്രമോദിയുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. എല്ലിലെ ക്യാന്സര് ആയിരുന്നു അച്ഛന്റെ മരണ കാരണം. അന്ന് ആര്എസ്എസ് പ്രചാരക് ആയിരുന്നു നരേന്ദ്രമോദി. ഇക്കാര്യങ്ങള് ബിജെപി വിരുദ്ധ ഫാക്ട് ചെക്കിംഗ് വെബ്സൈറ്റായ ആള്ട് ന്യൂസും സ്ഥിരീകരിക്കുന്നു.

മോദിയുടെ അച്ഛന് 1947ല് മരിച്ചുവെന്ന് അവകാശപ്പെടുന്ന വ്യാജവീഡിയോയില് മറ്റൊരു കല്ലുവെച്ച നുണയും പറയുന്നുണ്ട്. നരേന്ദ്രമോദി തന്റെ മന്കീ ബാത്ത് പരിപാടിയില് അച്ഛന് ജയിലില് വെച്ച് 1947ല് മരിച്ചുവെന്നാണ് പറഞ്ഞിരിക്കുന്നതെന്നും ഈ വീഡിയോയില് പറയുന്നു. ഇതും തെറ്റായ പ്രചാരണമാണ്. മോദി തന്നെ തന്റെ പല പ്രസംഗങ്ങളിലും അച്ഛന് 1989ല് മരിച്ചതായി സൂചിപ്പിച്ചിട്ടുണ്ട്. നിലഞ്ജന് മുഖോപാധ്യായ രചിച്ച നരേന്ദ്ര മോദി, ദ മാന്, ദ ടൈംസ് എന്ന ജീവചരിത്ര പുസ്തകത്തില് നരേന്ദ്രമോദി തന്നെ അച്ഛന്റെ മരണത്തെക്കുറിച്ച് സൂചിപ്പിച്ചിട്ടുണ്ട്. അച്ഛന് മരിക്കുന്നതിന് തൊട്ടുമുന്പ് വീട്ടിലെത്തിയ താന് അച്ഛന് മാനസരോവറിലെ പുണ്യജലം കുടിക്കാന് നല്കിയതായും മോദി ഈ പുസ്തകത്തില് പറയുന്നു. 1967ല് വീട് വിട്ട വ്യക്തിയാണ് മോദി. അച്ഛന്റെ രോഗവിവരം അറിഞ്ഞതിനെ തുടര്ന്നാണ് അന്ന് കൈലാസ് മാനസരോവര് യാത്രയിലായിരുന്ന മോദി വീട്ടില് എത്തി അച്ഛനെ കാണുന്നത്. അച്ഛന് 1989ല് മരിച്ചുവെന്ന് മോദി പറഞ്ഞതായും ഈ ജീവചരിത്ര പുസ്തകത്തില് പറയുന്നു.

വാസ്തവത്തില് യാതൊരു അടിസ്ഥാനവുമില്ലാത്ത ഒരു വ്യാജ യൂട്യുബ് വീഡിയോ കണ്ട് മോദിയുടെ പിറവിയെ അപഹസിക്കുക വഴി മോദിയുടെ പാവം അമ്മയെയുമാണ് ജാന്മണി പരിഹസിച്ചത്. ഹീരാബെന് എന്നാണ് മോദിയുടെ അമ്മയുടെ പേര്. ഒരു പാട് കഷ്ടപ്പാടുകളിലൂടെ മക്കളെ വളര്ത്തിയവരായിരുന്നു മോദിയുടെ അമ്മ. മോദി ജനിച്ചത് മറ്റു പിന്നാക്ക വിഭാഗത്തില് (ഒബിസി) ആണ്.

ജാന്മണിയ്ക്കെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളില് കേസ് നല്കാന് അഭിഭാഷകന് കൂടിയായ ശങ്കു ടി ദാസ് ഒരു പരാതി തയ്യാറാക്കിയിട്ടുണ്ട്. ജാന്മണി നടത്തിയത് ഗുരുതരമായ അധിക്ഷേപമാണെന്നും ഇതിന് ഭാരതീയ ന്യായസംഹിത 2023, ഭാരതീയ നാഗരിക് സുരക്ഷ സംഹിത 2023, ഇന്ഫര്മേഷന് ടെക്നോളജി ആക്ട് 2000, മറ്റ് നിയമങ്ങള് എന്നിവ പ്രകാരം കേസെടുക്കാനാകുമെന്നും ശങ്കു ടി ദാസ് പറയുന്നു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News