കഞ്ചിക്കോട് ഫ്ലൂയിഡ് കണ്ട്രോള് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടില് ജോലി ഒഴിവുകള്.
Palakkad , 26 ജൂലൈ (H.S.) പാലക്കാട് കഞ്ചിക്കോട് ഫ്ലൂയിഡ് കണ്ട്രോള് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടില് ജോലി ഒഴിവുകള്. റിസർച്ച് എഞ്ചിനീയർ, ജൂനിയർ റിസർച്ച് എഞ്ചിനീയർ തസ്തികകളിലായി ആകെ 19 ഒഴിവുകളാണുള്ളത്. നേരിട്ടുള്ള നിയമനമാണ്. ആർക്കൊക്കെ അപേക്ഷിക്കാം,യോഗ
Job vacancy


Palakkad , 26 ജൂലൈ (H.S.)

പാലക്കാട് കഞ്ചിക്കോട് ഫ്ലൂയിഡ് കണ്ട്രോള് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടില് ജോലി ഒഴിവുകള്. റിസർച്ച് എഞ്ചിനീയർ, ജൂനിയർ റിസർച്ച് എഞ്ചിനീയർ തസ്തികകളിലായി ആകെ 19 ഒഴിവുകളാണുള്ളത്.

നേരിട്ടുള്ള നിയമനമാണ്. ആർക്കൊക്കെ അപേക്ഷിക്കാം,യോഗ്യത, ശമ്പളം തുടങ്ങിയ വിശദാംശങ്ങള് അറിയാം

റിസർച്ച് എഞ്ചിനീയർ

ആകെ നാല് ഒഴിവുകളാണ് ഉള്ളത്. ജനറല് - 2, ഒബിസി - 1, എസ്സി - 1 എന്നിങ്ങനെയാണ് ഒഴിവുകള്. പ്രായപരിധി: ജനറല് - 35 വയസ്സ്, ഒബിസി - 38 വയസ്സ്, എസ്സി - 40 വയസ്സ്.

മെക്കാനിക്കല് എഞ്ചിനീയറിംഗില് ബിരുദവും 5 വർഷത്തെ പ്രവൃത്തിപരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം. അല്ലെങ്കില് മെക്കാനിക്കല് എഞ്ചിനീയറിംഗില് ബിരുദാനന്തര ബിരുദവും 3 വർഷത്തെ പ്രവൃത്തിപരിചയവും വേണം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 56,100 - 1,77,500 രൂപയാണ് ശമ്പളമായി ലഭിക്കുക.

ജൂനിയർ റിസർച്ച് എഞ്ചിനീയർ

പ്രായപരിധി ജനറല് വിഭാഗത്തിന് 30 വയസ് ആണ്. ഒബിസി - 33, എസ്സി/എസ്ടി - 35 എന്നിങ്ങനെയാണ് പരിധി. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 47,600 - 1,51,100 രൂപയാണ് ശമ്പളം.

മെക്കാനിക്കല് എഞ്ചിനീയറിംഗ് ബിരുദക്കാർക്ക് ജനറല് വിഭാഗത്തില് - 4, ഒബിസി - 2, എസ്സി- 1, എസ്ടി - 1 എന്നിങ്ങനെയാണ് ഒഴിവുകള്.

സിവില് എഞ്ചിനീയറിംഗ് ബിരുദമുള്ളവർക്ക് ജനറല് വിഭാഗത്തിലും എസ് സി വിഭാഗത്തിലും ഓരോ ഒഴിവ് വീതം ഉണ്ട്.

ഇലക്ട്രിക്കല് എഞ്ചിനീയറിംഗ് ബിരുദക്കാർക്ക് (ഇലക്ട്രിക്കല് / ഇലക്ട്രിക്കല് ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗില് ബിരുദം) ജനറല് വിഭാഗത്തില് ഒരു ഒഴിവുണ്ട്.

ഇൻസ്ട്രുമെന്റേഷൻ എഞ്ചിനീയറിംഗ് ബിരുദക്കാർക്ക് (ഇൻസ്ട്രുമെന്റേഷൻ / അപ്ലൈഡ് ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ / ഇൻസ്ട്രുമെന്റേഷൻ ആൻഡ് കണ്ട്രോള് / ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ എഞ്ചിനീയറിംഗില് ) ജനറല് വിഭാഗത്തില് 2 ഉം ഒബിസി ,ഇ ഡബ്ലു എസ് വിഭാഗത്തില് ഓരോ ഒഴിവുകളും ഉണ്ട്.

ജനറല് വിഭാഗത്തിന് 30, ഒബിസി-33,എസ് സി 35, എസ്ടി 35, ഇ ഡബ്ല്യുഎസ് 30 എന്നിങ്ങനെയാണ് പ്രായപരിധി.

അപേക്ഷിക്കുന്നതിനും കൂടുതല് വിവരങ്ങള്ക്കും -https://www.fcriindia.com/wp-content/uploads/2026/07/Notification-RE-JRE-R620260722-English.pdf

ബ്രണ്ണൻ കോളേജില് അധ്യാപക ഒഴിവ്

ഗവ ബ്രണ്ണൻ കോളേജില് ബിഎസ്സി സൈക്കോളജി, ഇന്റഗ്രേറ്റഡ് എംഎസ്സി ജ്യോഗ്രാഫി വിഭാഗങ്ങളിലാണ് അവസരം. ബിഎസ്സി സൈക്കോളജി വിഭാഗത്തിലേക്ക് ജൂലൈ 28 രാവിലെ 10 നും ഇന്റഗ്രേറ്റഡ് എംഎസ്സി ജ്യോഗ്രഫി വിഭാഗത്തിലേക്ക് ജൂലൈ 27 രാവിലെ 11 നുമാണ് കൂടിക്കാഴ്ച. കോളേജ് വിദ്യാഭ്യാസ വകുപ്പ് കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടറേറ്റില് പേര് രജിസ്റ്റർ ചെയ്ത യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ പൂരിപ്പിച്ച ബയോഡാറ്റയും എല്ലാ അസല് സർട്ടിഫിക്കറ്റുകളും സഹിതം കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. കൂടുതല് വിവരങ്ങള്ക്ക്: 0490 2346027.

ഗസ്റ്റ് ഇൻസ്ട്രക്ടർ അഭിമുഖം

ആറ്റിങ്ങല് ഗവ ഐ ടി ഐ-യില് മെക്കാനിക്ക് മെഷീൻ ടൂള് മെയിന്റനൻസ് ട്രേഡില് ഒഴിവ്. എസ്.സി.സി.സി, ധീവര എന്നീ വിഭാഗങ്ങള്ക്കായും ഇലക്ട്രോണിക്സ് മെക്കാനിക്ക് ട്രേഡില് പട്ടിക ജാതി വിഭാഗത്തിനായും വയർമാൻ ട്രേഡില് മുസ്ലിം വിഭാഗത്തിനായും സംവരണം ചെയ്യിട്ടുള്ള 4 ഒഴിവുകളിലേക്കാണ് നിയമനം നടത്തുന്നത്. അഭിമുഖം ജൂലൈ 29 രാവിലെ 11ന് നടക്കും. ബന്ധപ്പെട്ട ബ്രാഞ്ചില് എൻജിനീയറിങ്/ ഡിപ്ലോമ ബിരുദം/ എൻഎസി ഒരു വർഷത്തെ പ്രവൃത്തിപരിചയം/ എൻടിസി മൂന്നു വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. ഫോണ് - 0470 2622391

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News