സർക്കാർ ഭൂമി കയ്യേറാൻ ആരെയും അനുവദിക്കില്ലെന്നും വ്യക്തികളുടെ സ്വാധീനമോ പദവിയോ നോക്കാതെ കയ്യേറ്റക്കാർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്നും കേരള റവന്യൂ മന്ത്രി എ പി അനിൽകുമാർ
Malappuram , 26 ജൂലൈ (H.S.) സർക്കാർ ഭൂമി കയ്യേറാൻ ആരെയും അനുവദിക്കില്ലെന്നും വ്യക്തികളുടെ സ്വാധീനമോ പദവിയോ നോക്കാതെ കയ്യേറ്റക്കാർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്നും കേരള റവന്യൂ മന്ത്രി എ പി അനിൽകുമാർ. സർക്കാർ ഭൂമിയും പൊതുസമ്പത്തും സംരക്ഷിക്
LAND ENCROACHMENT ISSUE


Malappuram , 26 ജൂലൈ (H.S.)

സർക്കാർ ഭൂമി കയ്യേറാൻ ആരെയും അനുവദിക്കില്ലെന്നും വ്യക്തികളുടെ സ്വാധീനമോ പദവിയോ നോക്കാതെ കയ്യേറ്റക്കാർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്നും കേരള റവന്യൂ മന്ത്രി എ പി അനിൽകുമാർ. സർക്കാർ ഭൂമിയും പൊതുസമ്പത്തും സംരക്ഷിക്കുന്നതിൽ സർക്കാർ യാതൊരു ഇളവും നൽകില്ലെന്നും, നിയമലംഘനം നടത്തുന്നവർ ആരായാലും നിയമനടപടികൾ നേരിടേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു. മലപ്പുറത്ത് മാധ്യമപ്രവർത്തകരുമായി സംസാരിക്കവെയാണ് അദ്ദേഹം സർക്കാരിൻ്റെ നയം വ്യക്തമാക്കിയത്.

വാഗമണിലെ സർക്കാർ ഭൂമി തിരിച്ചുപിടിക്കാൻ നടപടി ആരംഭിച്ചു

ഇടുക്കി ജില്ലയിലെ വാഗമൺ വരട്ടുമേട് പ്രദേശത്ത് ഏകദേശം 10 ഏക്കർ സർക്കാർ ഭൂമി കൈയേറിയെന്ന ആരോപണം ഉയർന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം. വിഷയം മാധ്യമങ്ങളിൽ വലിയ ചർച്ചയാകുന്നതിന് മുമ്പ് തന്നെ റവന്യൂ വകുപ്പ് ഭൂകയ്യേറ്റം കണ്ടെത്തിയിരുന്നുവെന്ന് മന്ത്രി എ പി അനില്കുമാര് വ്യക്തമാക്കി.

ജൂലൈ 22 ന് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തുകയും, സർക്കാർ ഭൂമിയിൽ അനധികൃതമായി നിർമിച്ച താൽക്കാലിക നിർമാണം പൊളിച്ചുനീക്കുകയും ചെയ്തു. തുടർന്ന് ഭൂമി സർക്കാർ റവന്യൂ വകുപ്പിൻ്റെ ഉടമസ്ഥതയിലുള്ളതാണെന്ന് വ്യക്തമാക്കുന്ന 'റവന്യൂ ഭൂമി' എന്ന ബോർഡും സ്ഥാപിച്ചു. കൈയേറ്റം സംബന്ധിച്ച തുടർ നിയമനടപടികൾ പുരോഗമിക്കുകയാണെന്നും, ഒഴിപ്പിക്കൽ നടപടികൾ പൂർത്തിയാക്കുന്നതിന് ആവശ്യമായ നിയമപരമായ നോട്ടീസുകൾ നൽകുമെന്നും മന്ത്രി അറിയിച്ചു.

പട്ടയ വിഷയങ്ങളിൽ ജനപക്ഷ സമീപനം, കൈയേറ്റത്തിൽ കർശന നിലപാട്

അർഹരായ സാധാരണക്കാർക്ക് പട്ടയം (ലാൻഡ് ടൈറ്റിൽ) അനുവദിക്കുന്നതിലും മറ്റ് ആനുകൂല്യങ്ങൾ നൽകുന്നതിലും സർക്കാർ എപ്പോഴും ഉദാരസമീപനം തുടരുമെന്ന് മന്ത്രി വ്യക്തമാക്കി. അർഹരായവർക്ക് ഭൂമിയുടെ ഉടമസ്ഥാവകാശ രേഖകൾ നൽകുന്നതിനും മറ്റ് റവന്യൂ സേവനങ്ങൾ വേഗത്തിൽ ലഭ്യമാക്കുന്നതിനും സർക്കാർ പ്രതിബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാൽ സർക്കാർ ഭൂമി കൈയേറുന്ന കാര്യത്തിൽ യാതൊരു ഇളവും അനുവദിക്കില്ലെന്നും, നിയമം എല്ലാവർക്കും ഒരുപോലെയാണെന്നും മന്ത്രി പറഞ്ഞു. സർക്കാർ ഭൂമികൾ സംരക്ഷിക്കുന്നതിനും പൊതുസമ്പത്ത് കാത്തുസൂക്ഷിക്കുന്നതിനുമായി റവന്യൂ വകുപ്പ് ശക്തമായ നടപടികൾ തുടരുമെന്നും, ഭാവിയിലും ഭൂകയ്യേറ്റങ്ങൾ കണ്ടെത്തി തിരിച്ചുപിടിക്കുന്ന നടപടികൾ കൂടുതൽ ശക്തമാക്കും. കയ്യേറിയ ഭൂമി പൂർണമായി തിരിച്ചുപിടിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും, കുടിയൊഴിപ്പിക്കൽ നടപടികൾ പൂർത്തിയാക്കുന്നതിൻ്റെ ഭാഗമായി നിയമപ്രകാരമുള്ള തുടർന്നുള്ള നോട്ടീസുകൾ ഉടൻ നൽകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News