Enter your Email Address to subscribe to our newsletters

Kochi , 26 ജൂലൈ (H.S.)
ഓപ്പറേഷന് തൂഫാന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില് 64 കേസുകളിലായി 75 പേര് കൂടി അറസ്റ്റിലായി. ഇതോടെ ഓപ്പറേഷന് തൂഫാന്റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 7980 ആയി ഉയര്ന്നു. ആകെ 8589 അറസ്റ്റുകളാണ് ഇതുവരെ നടന്നത്. ഇതുവരെ 6389.812 ഗ്രാം എം.ഡി.എം.എ.യും 726.716 കി.ഗ്രാം കഞ്ചാവും 4626.039 ഗ്രാം ഹാഷിഷ് ഓയിലും പിടിച്ചെടുത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം രജിസ്റ്റര് ചെയ്ത കേസുകളില് സ്മാള് ക്വാണ്ടിറ്റി കൈവശം വച്ചതിന് 29 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വച്ചതിന് നാല് കേസുകളും കൊമേഴ്സ്യല് ക്വാണ്ടിറ്റി കൈവശം വച്ചതിന് ഒരു കേസും 27 എന്.ഡി.പി.എസ് ആക്ട് പ്രകാരം 30 കേസുകളും കോട്പ (COTPA) പ്രകാരം 57 കേസുകളും രജിസ്റ്റര് ചെയ്തിട്ടുണ്ട്. ഇവരില് നിന്ന് 17.450 ഗ്രാം എം.ഡി.എം.എയും 1.455 കി.ഗ്രാം കഞ്ചാവും 1.5 ഗ്രാം ഹാഷിഷ് ഓയിലും 93.629 ഗ്രാം മെത്തഫിറ്റമനും 8.897 ഗ്രാം ഹെറോയിനും പിടിച്ചെടുത്തു.
ഓപ്പറേഷന് തൂഫാന്റെ ഭാഗമായി ഇന്നലെ മാത്രം സംസ്ഥാനത്തുടനീളം കേരള പോലീസ് 79 ബോധവത്ക്കരണ ക്ലാസുകള് നടത്തി. ഇതുവരെ നടത്തിയ ആകെ ബോധവത്ക്കരണ ക്ലാസ്സുകളുടെ എണ്ണം 7948 ഉം കൗണ്സിലിങ്ങുകളുടെ എണ്ണം 438 ഉം ആണ്. സ്കൂള്, കോളേജ് പ്രൊട്ടക്ഷന് ഗ്രൂപ്പുകളുടെ നേതൃത്വത്തില് ആകെ 5905 ബോധവത്ക്കരണ പരിപാടികളും നടത്തി.
ലഹരി വിപണനത്തെക്കുറിച്ചുള്ള വിവരങ്ങള് പൊതുജനങ്ങള്ക്ക് നേരിട്ടും (9497979794, 9497927797) വാട്സ്ആപ്പ് (9995966666) മുഖേനയും പോലീസിനെ അറിയിക്കാം. ഈ നമ്പറുകളിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങള് രഹസ്യമായി സൂക്ഷിക്കും.
ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ടിന്റെ ഭാഗമായി ഇൻഫോപാർക്ക് , തൃക്കാക്കര പോലീസ് സ്റ്റേഷൻ പരിധിയിൽ MDMA യുമായി നിരവധി ലഹരിമരുന്ന് കേസിലെ പ്രതി ഉൾപ്പെടെ 2 പേരെ DANSAF സംഘംംം ഇന്ന് പിടികൂടി.
കാക്കനാട് കളങ്ങാട്ട് റോഡിന് സമീപത്തുനിന്നും 4.650 gm MDMA യുമായി സഈദ് സാബിഖ് 27/26, കുണ്ടിയിൽ പുളിക്കലത്ത്, ഒറ്റപ്പാലം,പാലക്കാട് .എന്നയാളെ പിടികൂടി.
തൃക്കാക്കര, പടമുകൾ പാലച്ചോട് റോഡിന് സമീപത്തു നിന്നും 11.510 gm MDMA യുമായി ഉനൈസ് 34/26 , എട്ടുകാലിൽ വീട്ടിൽ, വിദ്യാ നഗർ റോഡ് ,തൃക്കാക്കര. എന്നയാളെയും പിടികൂടിയതായി പോലീസ് അറിയിച്ചു.
ഉനൈസ് കൊച്ചി സിറ്റിയിലെ നിരവധി ലഹരി മരുന്ന് കേസുകളിലെ പ്രതിയാണ്. പ്രതി ഹിൽ പാലസ് പോലീസ് സ്റ്റേഷനിൽ MDMA യുമായി പിടികൂടി ജയിലിൽ നിന്ന് ഇറങ്ങിയിട്ട് 20 ദിവസമേ ആയിട്ടുള്ളൂ.
എറണാകുളം സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ IPS ന്റെ നിർദ്ദേശപ്രകാരം , DCP മാരായ അശ്വതി ജിജി IPS , അരുൺ K പവിത്രൻ ips എന്നിവരുടെ മേൽനോട്ടത്തിൽ നാർക്കോട്ടിക് സെൽ അസിസ്റ്റൻ്റ് കമ്മീഷണർ T D സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള DANSAF ടീമാണ് പ്രതികളെ പിടികൂടിയത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR