Enter your Email Address to subscribe to our newsletters

Thiruvanathapuram, 26 ജൂലൈ (H.S.)
തിരുവനന്തപുരം നഗരത്തെ ഞെട്ടിച്ച കൊലപാതകത്തിലെ പ്രതികള്‍ പിടിയില്‍. പാല്‍ക്കുളങ്ങരയില്‍ യുവാവിനെ പട്ടാപ്പകല്‍ വെട്ടിക്കൊന്ന കേസില്‍ മുഖ്യപ്രതി അയല്‍വാസിയായ പ്രദീപും സംഘവുമാണ് പോലീസ് പിടിയിലായത്. കൊല്ലപ്പെട്ട വഞ്ചിയൂര്‍ സ്വദേശി വിശാഖും (30) പ്രദീപും തമ്മിലുണ്ടായിരുന്ന വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് വ്യക്തമാക്കുന്നു.
ഞായറാഴ്ച ഉച്ചയോടെ പാല്‍ക്കുളങ്ങരയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ബന്ധുവും അയല്‍വാസിയുമായ പ്രദീപും ഒപ്പമുണ്ടായിരുന്ന സംഘവും ചേര്‍ന്ന് വിശാഖിനെ മാരകായുധങ്ങള്‍ ഉപയോഗിച്ച് വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. അക്രമത്തിന് ശേഷം പ്രതികള്‍ സഞ്ചരിച്ചിരുന്ന കാറില്‍ തന്നെ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടു.
മുമ്പും ഇരുവരും തമ്മില്‍ തര്‍ക്കങ്ങളും വ്യക്തിവൈരാഗ്യവും നിലനിന്നിരുന്നതായി പോലീസ് പറഞ്ഞു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പിടിയിലായ 4 പ്രതികളുടെയും അറസ്റ്റ് രേഖപ്പെടുത്തി തെളിവെടുപ്പ് നടപടികള്‍ ആരംഭിച്ചതായും വഞ്ചിയൂര്‍ പോലീസ് അറിയിച്ചു.
ഇരുവരും തമ്മില് ഏറെ നാളായി തര്ക്കങ്ങള് ഉണ്ടായിരുന്നു. അതിര്ത്തിത്തര്ക്കമാണ് ഈ ക്രൂരതയിലേക്ക് എത്തിച്ചത്. പ്രതികള്ക്കായി തിരച്ചില് ഊര്ജ്ജിതമാക്കിയതായി പോലീസ് അറിയിച്ചു. സംഭവസമയം വിശാഖ് തന്റെ വീടിന് പുറത്തേക്ക് ഇറങ്ങാന് തുടങ്ങുന്നതിനിടെ, KL 27 H 9286 എന്ന നമ്പറിലുള്ള വെള്ള നിറത്തിലുള്ള മാരുതി ആള്‌ട്ടോ കാറിലെത്തിയ നാല് പേരടങ്ങുന്ന സംഘം മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. വിശാഖിന്റെ കൈക്കും കാലിനും വയറിനുമാണ് ഗുരുതരമായി വെട്ടേറ്റത്.
അക്രമത്തിന് ശേഷം പ്രതികള് കാറില് തന്നെ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. വിശാഖും അയല്വാസിയായ പ്രദീപും തമ്മില് ദീര്ഘനാളായി നിലനിന്നിരുന്ന അതിര്ത്തി തര്ക്കമാണ് കൊലപാതകത്തില് കലാശിച്ചത് എന്നാണ് പ്രാഥമിക വിവരം. ഇവര് ബന്ധുക്കള് കൂടിയാണ്. മുന്പും പലതവണ ഇവര് തമ്മില് വഴക്കുകള് ഉണ്ടാകുകയും പലതും കേസാകുകയും ചെയ്തിരുന്നു.
ഏകദേശം ആറ് മാസം മുമ്പ് സമാനമായ രീതിയില് ഇവര് തമ്മില് സംഘര്ഷം നടന്നിരുന്നു. അന്ന് വിശാഖ് പ്രദീപിനെ ആക്രമിക്കുകയായിരുന്നു. ആ കേസില് വിശാഖ് പ്രതിയായിരുന്നുവെന്ന് പോലീസ് പറയുന്നു. കൊല്ലപ്പെട്ട വിശാഖിന് ചെറിയ രീതിയിലുള്ള മാനസിക ബുദ്ധിമുട്ടുകള് ഉണ്ടായിരുന്നതായും നാട്ടുകാര് പറയുന്നു. ജനവാസ മേഖലയില് നടന്ന ഈ കൊലപാതകം നാട്ടുകാരെ വലിയ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.
---------------
Hindusthan Samachar / Sreejith S