പ്രധാന്റെ രാജിയോടെ വിദ്യാര്ഥി സമരത്തെ അട്ടിമറിക്കാന് ശ്രമിച്ച രാജ്യവിരുദ്ധ ശക്തികള്ക്ക് തിരിച്ചടി നേരിട്ടു; ജോര്ജ് കുര്യന്
Kottayam, 26 ജൂലൈ (H.S.) കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവച്ചത് എന്നും യുവാക്കള്‍ക്ക് ഒപ്പമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി എന്ന് തെളിയിക്കുന്നതാണെന്ന് മുന്‍ കേന്ദ്ര സഹമന്ത്രി അഡ്വ. ജോര്‍ജ് കുര്യന്‍ പ്രതികരിച്ചു. ബിജെപി കോട്ടയ
george kuriyan


Kottayam, 26 ജൂലൈ (H.S.)

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവച്ചത് എന്നും യുവാക്കള്‍ക്ക് ഒപ്പമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി എന്ന് തെളിയിക്കുന്നതാണെന്ന് മുന്‍ കേന്ദ്ര സഹമന്ത്രി അഡ്വ. ജോര്‍ജ് കുര്യന്‍ പ്രതികരിച്ചു. ബിജെപി കോട്ടയം വെസ്റ്റ് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നരേന്ദ്ര മോദി സര്‍ക്കാരിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംഘടിപ്പിച്ച ബഹുജന റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭാരതത്തിന്റെ പ്രധാനമന്ത്രി എന്നും രാജ്യത്തെ യുവജനതയ്ക്കൊപ്പമാണെന്നും, ജനാധിപത്യത്തിന്റെ മര്യാദകള്‍ പാലിച്ച് അദ്ദേഹം എടുത്ത തിരുമാനം വിദ്യാര്‍ഥി സമരത്തെ അട്ടിമറിക്കാന്‍ ശ്രമിച്ചവര്‍ക്ക് ജനാധിപത്യപരമായി നല്‍കിയ തിരിച്ചടി കൂടി ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാറ്റകള്‍ പോലും കൂറകള്‍ എന്ന് വിളിക്കുന്ന വിഭാഗമാണ് കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റും. അവര്‍ക്കെതിരെ ആഞ്ഞടിക്കുക തന്നെ ചെയ്യും. ഭാരതത്തിന്റെ മണ്ണില്‍ നിന്ന് കോണ്‍ഗ്രസിനെ കെട്ടുകെട്ടിച്ചിട്ടേ നരേന്ദ്രമോദി അടങ്ങുകയൂള്ളൂ എന്നത് ഉറപ്പാണെന്നും അവരുടെ കൂടെക്കൂടിയ കമ്മ്യൂണിസ്റ്റുകാരുടെ അവസ്ഥയും അതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇത് കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റും കുറിച്ച് വച്ചോളൂ. ഭാരതത്തില്‍ അടിയന്തരാവസ്ഥയുടെ പ്രതീതിയാണെന്ന് പ്രസംഗിക്കുന്ന രാഹുല്‍ ഗാന്ധി എന്തായിരുന്നു ആ അടിയന്തരാവസ്ഥയെന്നും, അതിന്റെ കാരണക്കാര്‍ ആരാണെന്നും പഠിക്കുന്നത് നന്നായിരിക്കും എന്നും ജോര്‍ജ് കുര്യന്‍ പറഞ്ഞു. എന്നാല്‍ കമ്മ്യൂണിസ്റ്റുകാരുടെ കാര്യം അതിലും പരുങ്ങലില്‍ ആണ്. ബാലബുദ്ധിയായ ഭാരതത്തിന്റെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഉള്‍പ്പടെ ഇന്ത്യ മുന്നണി നേതാക്കള്‍ മൂന്നുമണിക്കുറോളം പ്രധാനമന്ത്രിയുടെ വസതിക്ക് മുന്‍പില്‍ കുത്തിയിരുന്ന് കലാപം ഉണ്ടാക്കാന്‍ ആഹ്വാനം ചെയ്തു. എന്നാല്‍ ഭാരതത്തിലെ ജെന്‍സി സമൂഹം ഇവരെ നിരാകരിച്ചു.

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ത്തിയവര്‍ കോടികള്‍ വാങ്ങി നടത്തിയ കുംഭകോണം, മോദി സര്‍ക്കാര്‍ കൃത്യമായ ഇടപെടലില്‍ കൂടി വളരെ വേഗം കുറ്റക്കാരെ കണ്ടെത്തി ജയിലഴികളില്‍ ആക്കി. കൂടാതെ, സമയബന്ധിതമായി പുനഃപരീക്ഷ നടത്തുകയും അതിന്റെ ഫലം കൃത്യ സമയത്ത് തന്നെ പ്രസിദ്ധീകരിച്ചതും ഈ സര്‍ക്കാരിന്റെ വിദ്യാര്‍ഥി സമൂഹത്തോടുള്ള പ്രതിബദ്ധതയാണ് സൂചിപ്പിക്കുന്നത്. ഈ സമയത്ത് ഭാരതത്തിന്റെ പ്രതിപക്ഷ നേതാവ് വിദേശത്ത് സുഖവാസത്തില്‍ ആയിരുന്നു എന്നും ജോര്‍ജ് കുര്യന്‍ വിമര്‍ശിച്ചു.

ഭാരതത്തില്‍ എന്നും അഴിമതി മാത്രം കണ്ട് ശീലിച്ച ജനങ്ങള്‍ കഴിഞ്ഞ 12 വര്‍ഷകാലമായി അഴിമതിരഹിത ഭരണം കണ്ട് മനസിലാക്കിയിട്ടുണ്ട് എന്നും ഭാരതത്തിന്റെ ഐക്യത്തെയും അഖണ്ഡതയെയും തകര്‍ക്കാനാണ് കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന പ്രതിപക്ഷ കക്ഷികള്‍ ശ്രമിക്കുന്നത് എന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇത്തരം വിധ്വംസക പ്രവൃത്തികള്‍ക്കെതിരെ ഭാരതത്തിലെ യുവാക്കള്‍ ഒറ്റക്കെട്ടായി മുന്നോട്ടു വരുമെന്നും അത് നരേന്ദ്ര മോദി എന്ന നമ്മുടെ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ആയിരിക്കുമെന്നും ജോര്‍ജ് കുര്യന്‍ കൂട്ടിച്ചേര്‍ത്തു.

ബിജെപി കോട്ടയം വെസ്റ്റ് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ പരിപാടിയില്‍ ജില്ലാ അധ്യക്ഷന്‍ ലിജിന്‍ ലാല്‍ അധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന സമിതി അംഗം അഡ്വ നാരായണ്‍ നമ്പൂതിരി, വൈക്കം മുന്‍ എംഎല്‍എ കെ അജിത്, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ ലാല്‍കൃഷ്ണ, എന്‍ കെ ശശികുമാര്‍, എസ് രതീഷ്, മധ്യമേഖല ഉപാധ്യക്ഷന്‍ ടി എന്‍ ഹരികുമാര്‍, യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി വിഷ്ണു വഞ്ചിമല, ജില്ലാ ഭാരവാഹികളായ ലേഖ അശോകന്‍, സരീഷ്, ആന്റണി അറയില്‍, രൂപേഷ്, ജിഷ്ണു പ്രസന്നകുമാര്‍, അപ്പു ടി എസ്, സിന്ധു അജിത്ത് എന്നിവര്‍ സംസാരിച്ചു. തിരുനക്കര ഗാന്ധി സ്‌ക്വയറില്‍ നിന്ന് ആരംഭിച്ച ബഹുജന റാലി തിരുനക്കര പഴയ ബസ്റ്റാന്‍ഡ് മൈതാനിയില്‍ അവസാനിച്ചു.

---------------

Hindusthan Samachar / Sreejith S


Latest News