ഡ്രൈവിങ് ടെസ്റ്റുകളുടെ എണ്ണം കൂട്ടി; 5 ദിവസം ടെസ്റ്റ്
Thiruvanathapuram, 26 ജൂലൈ (H.S.) ഡ്രൈവിങ് ടെസ്റ്റുകള്‍ വൈകുന്നു എന്ന പരാതികളില്‍ സര്‍ക്കാര്‍ ഇടപെടല്‍. ഇതിന്റെ ഭാഗമായി അടുത്ത മൂന്നു മാസത്തേക്ക് ആഴ്ചയില്‍ അഞ്ച് പ്രവര്‍ത്തി ദിനങ്ങളിലും ഡ്രൈവിങ് ടെസ്റ്റ് നടത്താന്‍ തീരുമാനമായി. നിലവില്‍ ഒരു ദിവസം അ
driving test


Thiruvanathapuram, 26 ജൂലൈ (H.S.)

ഡ്രൈവിങ് ടെസ്റ്റുകള്‍ വൈകുന്നു എന്ന പരാതികളില്‍ സര്‍ക്കാര്‍ ഇടപെടല്‍. ഇതിന്റെ ഭാഗമായി അടുത്ത മൂന്നു മാസത്തേക്ക് ആഴ്ചയില്‍ അഞ്ച് പ്രവര്‍ത്തി ദിനങ്ങളിലും ഡ്രൈവിങ് ടെസ്റ്റ് നടത്താന്‍ തീരുമാനമായി. നിലവില്‍ ഒരു ദിവസം അനുവദിച്ചിരുന്ന സ്ലോട്ടുകളുടെ എണ്ണം 50 ആക്കി ഉയര്‍ത്തിയിട്ടുണ്ട്. മുന്‍പ് കെ.ബി. ഗണേഷ് കുമാര്‍ ഗതാഗത മന്ത്രിയായിരുന്ന സമയത്ത് ഒരു ദിവസം 60 പേര്‍ക്കുണ്ടായിരുന്ന സ്ലോട്ടുകള്‍ 40 ആയി കുറച്ചിരുന്നു, ഇതാണ് ഇപ്പോള്‍ 50 ആയി വര്‍ധിപ്പിച്ചത്.

പുതിയ പരിഷ്‌കാരം അനുസരിച്ച് 50 സ്ലോട്ടുകളില്‍ 28 എണ്ണം പുതിയ ഡ്രൈവിങ് ടെസ്റ്റുകള്‍ക്കായും 20 എണ്ണം റീടെസ്റ്റിനായും നീക്കിവെക്കും. ബാക്കിയുള്ള രണ്ട് സ്ലോട്ടുകള്‍ വിദേശത്ത് ജോലിക്കോ പഠനത്തിനോ പോകേണ്ടവര്‍ക്ക് മുന്‍ഗണന നല്‍കുന്നതിനായി മാറ്റിവെച്ചിട്ടുണ്ട്. സബ് ആര്‍ടിഒ ഓഫീസുകളില്‍ നിലവില്‍ ആഴ്ചയില്‍ മൂന്ന് ദിവസം മാത്രമുണ്ടായിരുന്ന ടെസ്റ്റുകള്‍ ഇനി മുതല്‍ അഞ്ച് ദിവസവും നടത്തും. അപേക്ഷകള്‍ വലിയ തോതില്‍ കെട്ടിക്കിടക്കുന്നത് ഒഴിവാക്കാനാണ് താല്‍ക്കാലികമായി ഇത്തരം ഒരു ക്രമീകരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഡ്രൈവിങ് ടെസ്റ്റിന് പുറമെ ലേണേഴ്‌സ് ലൈസന്‍സിനുള്ള കാത്തിരിപ്പും കുറയ്ക്കാന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ലേണേഴ്‌സ് ടെസ്റ്റിന് അപേക്ഷിച്ച് എട്ടു ദിവസത്തിനുള്ളില്‍ സ്ലോട്ടുകള്‍ ലഭ്യമാക്കണമെന്നാണ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടുള്ള നിര്‍ദ്ദേശം. അടുത്ത മൂന്ന് മാസത്തെ ഈ മാറ്റങ്ങള്‍ കൃത്യമായി പഠിച്ചതിനുശേഷം മാത്രമേ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള തീരുമാനങ്ങള്‍ കൈക്കൊള്ളുകയുള്ളൂ എന്നും അധികൃതര്‍ വ്യക്തമാക്കി

മാറ്റങ്ങള്‍

1 ബുക്കിംഗ് തീയതി മുതല്‍ 30 ദിവസത്തിനുള്ളില്‍ പുതിയ ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റ് സ്ലോട്ടുകള്‍ ലഭ്യമാക്കും

2 റീ-ടെസ്റ്റ് ഡ്രൈവിങ് ലൈസന്‍സ് സ്ലോട്ടുകള്‍ 8 ദിവസത്തിനുള്ളില്‍ ലഭ്യമാക്കും

3.ലേണേഴ്‌സ് ലൈസന്‍സ് ടെസ്റ്റ് സ്ലോട്ടുകള്‍ 3 ദിവസത്തിനുള്ളില്‍ ലഭ്യമാക്കും

ഫിറ്റ്‌നസ് പരിശോധനയും ഡ്രൈവിംഗ് ടെസ്റ്റും ഒരു ദിവസം പാടില്ലെന്ന നിബന്ധനയും മാറ്റി. മറ്റെല്ലാ ജോലികളും മാറ്റിവച്ചാണെങ്കിലും മൂന്നു മാസം കൊണ്ട് കെട്ടിക്കിടക്കുന്ന അപേക്ഷയില്‍ തീര്‍പ്പമുണ്ടാക്കണമെന്നാണ് ഗതാഗത കമ്മീഷണറുടെ നിര്‍ദേശം. ആദ്യ ടെസ്റ്റ് തോറ്റാല്‍ എട്ടു ദിവസത്തിനകം രണ്ടാം ടെസ്റ്റിന് സമയം നല്‍കണം. ലേണേഴ്‌സ് അപേക്ഷ ലഭിച്ച് മൂന്നു ദിവസത്തിനുള്ളില്‍ ടെസ്റ്റിനുള്ള തീയതി നല്‍കണം. മൂന്നു മാസത്തിന് ശേഷം ഡ്രൈവിംഗ് ടെസ്റ്റില്‍ പുതിയ പരിഷ്‌ക്കാരം കൊണ്ടുവരാനാണ് ആലോചന.

---------------

Hindusthan Samachar / Sreejith S


Latest News