Enter your Email Address to subscribe to our newsletters

Malappuram, 26 ജൂലൈ (H.S.)
സംസ്ഥാനത്ത് തുടരുന്ന വൈദ്യുതി പ്രതിസന്ധിയിലും പവര്‍കട്ടിലും സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് സിപിഎം. ഇന്ന വ്യാപകമായി പ്രതിഷേധം സംഘടിപ്പിച്ചു. മലപ്പുറത്ത് നടന്ന 'പ്രതിഷേധന വെളിച്ചം' എന്ന പരിപാടിയില്‍ മുഹമ്മദ് റിയാസ് ഉദ്ദഘാടനം ചെയ്തു.
'സംസ്ഥാനത്തെ നിലവിലെ വൈദ്യുതി പ്രതിസന്ധിയില്‍ സന്തോഷിക്കുന്നത് മെഴുകുതിരി നിര്‍മാതാക്കളും ഇന്‍വര്‍ട്ടര്‍ കച്ചവടക്കാരുമാണ്. കടുത്ത വിമര്‍ശനങ്ങള്‍ക്കാണ് സര്‍ക്കാര്‍ പാത്രമാകുന്നത്. വലിയ തോതില്‍ ട്രോളുകള്‍ ഉണ്ടാകുന്നുണ്ട്.' റിയാസ് പറഞ്ഞു.
'ആശുപത്രിയിലേക്ക് പോകുമ്പോള്‍ കൂടെ ഒരു ജെനറേറ്ററുംകൂടി കൊണ്ടുപോകേണ്ട സാഹചര്യത്തിലേക്ക് കേരളം എത്തി എന്ന തരത്തിലാണ് ട്രോളുകള്‍. അത്തരം ട്രോളുകള്‍ ഇനിയും ഉണ്ടാകാതിരിക്കണമെങ്കില്‍ യുഡിഎഫ് സര്‍ക്കാര്‍ ശക്തമായ നിലപാട് സ്വീകരിക്കണം.' അദ്ദേഹം പറഞ്ഞു.
'ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങള്‍ വന്നാല്‍, സര്‍ക്കാരിനെ തിരുത്താനുള്ള പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം കൊടുക്കാന്‍ സിപിഎം ഇനിയും നിര്‍ബന്ധിതമാകും.' എന്നും റിയാസ് കൂട്ടിച്ചേര്‍ത്തു. 'നാടിനെ ഇരുട്ടിലാക്കുന്ന യുഡിഎഫ് നയത്തിനെതിരെ 'പ്രതിഷേധ വെളിച്ചം' @മലപ്പുറം' എന്ന പോസ്റ്റും റിയാസ് ഫെയ്സ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.
ഭരിക്കാനറിയില്ലെങ്കില്‍ പഠിച്ച് ഭരിക്കണമെന്നും ഇത് വൈദ്യുതി നിരക്ക് കൂട്ടാനുള്ള ആസൂത്രിത നീക്കമാണെന്നും ഇ പി ആരോപിച്ചു
നിരന്തരമായ കറന്റ് പോക്ക് കാരണം കുട്ടികള്‍ക്ക് പഠിക്കാന്‍ പോലും സാധിക്കാത്ത സാഹചര്യമാണ് പുതിയ സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം കേരളത്തില്‍ കേന്ദ്രം നീറ്റ് പരീക്ഷാ തട്ടിപ്പിലൂടെ വിദ്യാര്‍ത്ഥികളെ വഞ്ചിക്കുമ്പോള്‍, കേരളത്തില്‍ വൈദ്യുതി മുടക്കി ജനങ്ങളെ ദുരിതത്തിലാക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. വൈദ്യുതി നിരക്ക് കൂട്ടാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമായാണ് ഈ കറന്റ് കട്ടെന്നും ഇ പി വിമര്‍ശിച്ചു. ഭരിക്കാന്‍ അറിയില്ലെങ്കില്‍ വി ഡി സതീശന്‍ പഠിച്ച് ഭരിക്കണമെന്നും മുഖ്യമന്ത്രിക്ക് പരിചയക്കുറവുണ്ടെങ്കില്‍ പരിശീലനം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
---------------
Hindusthan Samachar / Sreejith S