മാസപ്പടിക്കേസില് പിണറായിയെ ചോദ്യംചെയ്യാനൊരുങ്ങി ഇഡി; കടുത്ത പ്രതിസന്ധിയില് സിപിഎം
kochi, 26 ജൂലൈ (H.S.) സി.എം.ആര്‍.എല്‍.-എക്സാലോജിക് മാസപ്പടിക്കേസില്‍ സിപിഎം കടുത്ത പ്രതിസന്ധിയിലേക്ക്. രണ്ട് കമ്പനികള്‍ തമ്മിലുള്ള ഇടപാട് എന്ന പറഞ്ഞ് ന്യായീകരിച്ചിരുന്ന സിപിഎമ്മിന് നെഞ്ചിടിപ്പ് ഏറ്റുന്ന നീക്കങ്ങളാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്
veena vijayan


kochi, 26 ജൂലൈ (H.S.)

സി.എം.ആര്‍.എല്‍.-എക്സാലോജിക് മാസപ്പടിക്കേസില്‍ സിപിഎം കടുത്ത പ്രതിസന്ധിയിലേക്ക്. രണ്ട് കമ്പനികള്‍ തമ്മിലുള്ള ഇടപാട് എന്ന പറഞ്ഞ് ന്യായീകരിച്ചിരുന്ന സിപിഎമ്മിന് നെഞ്ചിടിപ്പ് ഏറ്റുന്ന നീക്കങ്ങളാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തുന്നത്. അന്വേഷണം പ്രതിപക്ഷനേതാവ് പിണറായി വിജയനിലേക്ക് എത്തുന്ന എന്ന വിവരങ്ങളാണ് പുറത്തു വരുന്നത്. സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയുടെ മൊഴിയില്‍ പിണറായിയെ ചോദ്യംചെയ്യുന്ന കാര്യത്തില്‍ ഇ.ഡി. ഉടന്‍ തീരുമാനമെടുക്കും.

പിണറായിയുമായുള്ള വ്യക്തിപരമായ ബന്ധത്തിന്റെ പേരിലാണ് പണംനല്‍കിയതെന്ന് കര്‍ത്ത പറഞ്ഞതായാണ് ഇഡി റിപ്പോര്‍ട്ടിലുള്ളത്. നല്‍കാത്ത സേവനത്തിനാണ് പണം നല്‍കിയതെന്നും മൊഴിയിലുണ്ട്. ഇത് പിണറായി വിജയന് കുരുക്കാകും എന്നാണ് വിലയിരുത്തുന്നത്.

ആദ്യം സേവനം നല്‍കിയിരുന്നെന്നു പറഞ്ഞ വീണയ്ക്ക്, അക്കാര്യത്തില്‍ കൃത്യമായ രേഖകളോ വിശദാംശങ്ങളോ നല്‍കാന്‍ കഴിഞ്ഞിരുന്നില്ല. ബെംഗളൂരുവിലെ എക്സാലോജിക് ഓഫീസിലെ സിസ്റ്റത്തില്‍ ഇതുസംബന്ധിച്ച വിവരങ്ങളുണ്ടെന്നും എന്നാല്‍, ആ ഓഫീസ് പൂട്ടിപ്പോയെന്നുമായിരുന്നു വീണയുടെ വിശദീകരണം. പിന്നീട് സേവനം നല്‍കിയില്ലെന്ന് വീണതന്നെ സമ്മതിച്ചതായി ഇ.ഡി. പറയുന്നു.

ഒരു വിധത്തിലുള്ള ഇന്‍വോയ്സുകളും നല്‍കാതെ 2017 ജനുവരി മുതല്‍ ഒക്ടോബര്‍ വരെയുള്ള 10 മാസത്തിനിടെ 45 ലക്ഷം രൂപ വീണയ്ക്ക് കൈമാറിയത് അതീവ ഗൗരവത്തോടെയാണ് ഇ.ഡി. കാണുന്നത്. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് സി.എം.ആര്‍.എലിന് വഴിവിട്ട സഹായങ്ങള്‍ ലഭിച്ചിട്ടുണ്ടോ എന്നും അതിന്റെ പ്രത്യുപകാരമാണോ ഈ പണമിടപാടെന്നും ഇ.ഡി. പരിശോധിക്കുന്നുണ്ട്.

വീണ ഡയറക്ടറായ എക്സാലോജിക് കമ്പനി പ്രവര്‍ത്തിച്ചിരുന്നത് ദുര്‍ബലമായ സാമ്പത്തിക അടിത്തറയിലായിരുന്നു എന്നാണ് ഇ.ഡി. റിപ്പോര്‍ട്ട്. 66 ലക്ഷം രൂപ നഷ്ടത്തിലുള്ള കമ്പനിയുടെ വിറ്റുവരവ് അഞ്ചുലക്ഷം മാത്രമായിരുന്നു. സി.എം.ആര്‍.എലില്‍നിന്നുള്ള ഫണ്ടിനെ സ്ഥാപനം കാര്യമായി ആശ്രയിച്ചിരുന്നെന്നും ഇ.ഡി. പറയുന്നു. ഐ.ടി. കണ്‍സള്‍ട്ടന്‍സി ആന്‍ഡ് മര്‍ക്കറ്റിങ് സര്‍വീസസ് എന്ന വ്യാജേന എക്സാലോജിക്കിന് സി.എം.ആര്‍.എല്‍. മാസം മൂന്നുലക്ഷം രൂപവീതം നല്‍കിയിരുന്നു. കണ്‍സള്‍ട്ടന്റായി നിയമിച്ചെന്നപേരില്‍ വീണയ്ക്ക് മാസം അഞ്ചുലക്ഷവും കൈമാറിയിരുന്നു. ശശിധരന്‍ കര്‍ത്തയുടെ ബാങ്കിതര ധനകര്യസ്ഥാപനമായ (എന്‍.ബി.എഫ്.സി.) എംപവര്‍ ഇന്ത്യ ക്യാപിറ്റല്‍ ഇന്‍വെസ്റ്റ്മെന്റ് പ്രൈവറ്റ് ലിമിറ്റഡില്‍നിന്ന് 50 ലക്ഷം രൂപയുടെ വായ്പ എക്സാലോജിക്കിന് നല്‍കിയിട്ടുമുണ്ട്.

വീണയ്ക്ക് മറ്റൊരു കമ്പനികൂടിയുണ്ടെന്ന് ഇ.ഡി. അന്വേഷണത്തില്‍ കണ്ടെത്തി. ലേക്കര്‍ ഇന്ത്യ കോര്‍പ്പറേഷന്‍ എന്ന കോഴിക്കോട് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ഈ കമ്പനിയില്‍ വീണയ്ക്ക് പങ്കാളിത്തമുണ്ട്. ഇതേ കാരണത്താല്‍ കമ്പനിയുടെ ബാങ്ക് അക്കൗണ്ടിലെ 15,57,414 രൂപ ഇ.ഡി. മരവിപ്പിച്ചിട്ടുണ്ട്. ഇ.ഡി. റെയ്ഡില്‍ വീണയുടെ ഫോണും ഡയറിയും ഒരു ഷീറ്റ് കടലാസും പിടിച്ചെടുത്തവയിലുണ്ട്.

---------------

Hindusthan Samachar / Sreejith S


Latest News