തലസ്ഥാനത്ത് പട്ടാപ്പകല് ഞെട്ടിക്കുന്ന കൊലപാതകം; അയല്വാസി യുവാവിനെ വെട്ടിക്കൊന്നു
Thiruvanathapuram, 26 ജൂലൈ (H.S.) തിരുവനന്തപുരത്ത് പട്ടാപകല്‍ ഞെട്ടിക്കുന്ന കൊലപാതകം. കൈതമുക്കില്‍ അതിര്‍ത്തി തര്‍ക്കത്തെത്തുടര്‍ന്ന് യുവാവിനെ അയല്‍വാസി വെട്ടിക്കൊലപ്പെടുത്തി. ചാമക്കട സ്വദേശിയായ വിശാഖാണ് കൊല്ലപ്പെട്ടത്. അയല്‍വാസിയും ബന്ധുവുമായ പ്ര
murrder


Thiruvanathapuram, 26 ജൂലൈ (H.S.)

തിരുവനന്തപുരത്ത് പട്ടാപകല്‍ ഞെട്ടിക്കുന്ന കൊലപാതകം. കൈതമുക്കില്‍ അതിര്‍ത്തി തര്‍ക്കത്തെത്തുടര്‍ന്ന് യുവാവിനെ അയല്‍വാസി വെട്ടിക്കൊലപ്പെടുത്തി. ചാമക്കട സ്വദേശിയായ വിശാഖാണ് കൊല്ലപ്പെട്ടത്. അയല്‍വാസിയും ബന്ധുവുമായ പ്രദീപും സംഘവുമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസ് നല്‍കുന്ന വിവരം. ഉച്ചയ്ക്ക് ഒന്നരയോടെയാണ് വീട്ടിന് മുന്നിലിട്ട് ക്രൂരമായി വെട്ടിക്കൊന്നത്.

ഇരുവരും തമ്മില്‍ ഏറെ നാളായി തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു. അതിര്‍ത്തിത്തര്‍ക്കമാണ് ഈ ക്രൂരതയിലേക്ക് എത്തിച്ചത്. പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായി പോലീസ് അറിയിച്ചു. സംഭവസമയം വിശാഖ് തന്റെ വീടിന് പുറത്തേക്ക് ഇറങ്ങാന്‍ തുടങ്ങുന്നതിനിടെ, KL 27 H 9286 എന്ന നമ്പറിലുള്ള വെള്ള നിറത്തിലുള്ള മാരുതി ആള്‍ട്ടോ കാറിലെത്തിയ നാല് പേരടങ്ങുന്ന സംഘം മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. വിശാഖിന്റെ കൈക്കും കാലിനും വയറിനുമാണ് ഗുരുതരമായി വെട്ടേറ്റത്.

അക്രമത്തിന് ശേഷം പ്രതികള്‍ കാറില്‍ തന്നെ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. വിശാഖും അയല്‍വാസിയായ പ്രദീപും തമ്മില്‍ ദീര്‍ഘനാളായി നിലനിന്നിരുന്ന അതിര്‍ത്തി തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത് എന്നാണ് പ്രാഥമിക വിവരം. ഇവര്‍ ബന്ധുക്കള്‍ കൂടിയാണ്. മുന്‍പും പലതവണ ഇവര്‍ തമ്മില്‍ വഴക്കുകള്‍ ഉണ്ടാകുകയും പലതും കേസാകുകയും ചെയ്തിരുന്നു.

ഏകദേശം ആറ് മാസം മുമ്പ് സമാനമായ രീതിയില്‍ ഇവര്‍ തമ്മില്‍ സംഘര്‍ഷം നടന്നിരുന്നു. അന്ന് വിശാഖ് പ്രദീപിനെ ആക്രമിക്കുകയായിരുന്നു. ആ കേസില്‍ വിശാഖ് പ്രതിയായിരുന്നുവെന്ന് പോലീസ് പറയുന്നു. കൊല്ലപ്പെട്ട വിശാഖിന് ചെറിയ രീതിയിലുള്ള മാനസിക ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നതായും നാട്ടുകാര്‍ പറയുന്നു. ജനവാസ മേഖലയില്‍ നടന്ന ഈ കൊലപാതകം നാട്ടുകാരെ വലിയ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.

മുന്‍പും ഈ പ്രദേശത്ത് ഇവര്‍ തമ്മില്‍ പ്രശ്നങ്ങള്‍ ഉണ്ടായപ്പോള്‍ നാട്ടുകാരും റെസിഡന്റ്സ് അസോസിയേഷനും ഇടപെട്ടിരുന്നുവെങ്കിലും അത് ഒരു കൊലപാതകത്തിലേക്ക് നീങ്ങുമെന്ന് ആരും കരുതിയിരുന്നില്ല. പ്രതികള്‍ക്കായി തിരച്ചില്‍ ശക്തമാക്കിയിട്ടുള്ളതായി പോലീസ് അറിയിച്ചു.

സിറ്റി പോലീസ് കമ്മീഷണര്‍, എസിപി എന്നിവരുള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. പ്രതികള്‍ സഞ്ചരിച്ച വാഹനത്തെക്കുറിച്ചും പ്രതികളെക്കുറിച്ചും പോലീസിന് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. സംഭവസ്ഥലത്തെ സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തനക്ഷമമല്ലാത്തത് അന്വേഷണത്തിന് വെല്ലുവിളിയായിട്ടുണ്ട്.

---------------

Hindusthan Samachar / Sreejith S


Latest News